x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: ഉ​യ​ർ​ന്ന വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി​ക്ക് അ​നു​മ​തി

വെബ് ഡെസ്ക്
Published: June 29, 2026 09:38 PM IST | Updated: June 29, 2026 09:49 PM IST

തിരുവനന്തപുരത്തെ കെഎസ്ഇബി ആസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഉ​യ​ർ​ന്ന വി​ല​യ്ക്ക് പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി. സെ​പ്റ്റം​ബ​ർ ഒ​ഴി​കെ ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ള​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത ലോ​ഡ്ഷെ​ഡിം​ഗി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി​യു​ടെ അ​പേ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി​യു​ടെ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ ഉ​ത്ത​ര​വി​ൽ ക​മ്മീ​ഷ​ൻ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന​ട​ക്കം വി​വി​ധ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് വാ​ങ്ങി​യ വൈ​ദ്യു​തി​യു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബോ​ർ​ഡ് സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, അ​പ്ര​ഖ്യാ​പി​ത ലോ​ഡ്ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം ഒ​രു മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ൺ​സൂ​ൺ ശ​ക്തി​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്കു​ള്ള വൈ​ദ്യു​തി വാ​ങ്ങ​ൽ കു​റ​യ്ക്കാ​നും ബോ​ർ​ഡ് ശ്ര​മി​ക്ക​ണം.

നി​ല​വി​ൽ ജൂ​ൺ 30 വ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​ല​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ശ​ക്തി പ്രാ​പി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കെ​എ​സ്ഇ​ബി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ല​വി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 20.89 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ള​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 58.58 ശ​ത​മാ​ന​മാ​യി​രു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് പ്ര​തീ​ക്ഷി​ച്ച നീ​രൊ​ഴു​ക്കി​ന്‍റെ 58 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.

Tags : KSEB Electricity Regulatory Commission Latest News

Recent News

Corehub Up