x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത്ത​റി​യി​ക്കാ​ൻ വ​നി​ത​ക​ൾ; 2028-ലെ ​ലൊ​സാ​ഞ്ച​ല​സ് ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം

വെബ് ഡെസ്ക്
Published: June 29, 2026 10:28 PM IST | Updated: June 29, 2026 10:28 PM IST

ഇന്ത്യൻ ദേശീയ വനിതാ ടീം ക്രിക്കറ്റ് താരങ്ങൾ

​ലൊ​സാ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തി​ന് ച​രി​ത്ര നേ​ട്ടം സ​മ്മാ​നി​ച്ച് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം 2028-​ലെ ലൊ​സാ​ഞ്ച​ല​സ് ഒ​ളിം​പി​ക്സി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി. ഐ​സി​സി പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഒ​ളിം​പി​ക്സ് യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ ഈ ​അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച​ത്. ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ​യ്ക്കി​ട​യി​ലാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ തേ​ടി ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത എ​ത്തി​യ​ത്.

നീ​ണ്ട 128 വ​ർ​ഷ​ത്തെ വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ക്രി​ക്ക​റ്റ് ഒ​ളിം​പി​ക്സി​ലേ​ക്ക് വ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ന്ന​ത്. 2028 ലൊ​സാ​ഞ്ച​ല​സ് ഒ​ളിം​പി​ക്സി​ലെ പു​രു​ഷ-​വ​നി​താ ടി20 ​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് ടീ​മു​ക​ൾ വീ​ത​മാ​യി​രി​ക്കും മാ​റ്റു​ര​യ്ക്കു​ക​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഐ​സി​സി​യു​ടെ പു​തി​യ റാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​കാ​രം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​ന​ത്തെ​ത്തി​യ ടീം ​എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഒ​ളിം​പി​ക്സ് ബെ​ർ​ത്ത് ഉ​റ​പ്പാ​ക്കി​യ​ത്.

 

Tags : Indian Women's Cricket Team Los Angeles Olympics qualification Latest News

Recent News

Corehub Up