x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച മാ​ത്രം, നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്

വെബ് ഡെസ്ക്
Published: June 29, 2026 09:58 PM IST | Updated: June 29, 2026 09:58 PM IST

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ എസ്ഐടി പ്രതി ചേർത്ത ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​നി​ക്കെ​തി​രെ എ​ടു​ത്ത ന​ട​പ​ടി​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. 2025-ലെ ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക ആ​ക്ഷേ​പ​ങ്ങ​ളും ഇ​ല്ലെ​ന്നും, കോ​ട​തി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ സ്വ​ർ​ണം കൊ​ണ്ടു​പോ​യി എ​ന്ന സാ​ങ്കേ​തി​ക പ്ര​ശ്നം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​സി​ലെ പ്ര​ധാ​ന വി​വാ​ദ​മാ​യ ദ്വാ​ര​പാ​ല​ക ശി​ൽ​പം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ​ത് കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്നും പ്ര​ശാ​ന്ത് മാ​ധ്യ​മ​ങ്ങ​ളോ​ട‌് പ​റ​ഞ്ഞു. 2025 സെ​പ്റ്റം​ബ​ർ 7-ന് ​തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ​ന്നി​ധാ​ന​ത്തു​നി​ന്ന് ശി​ൽ​പ​ങ്ങ​ൾ അ​ഴി​ച്ചെ​ടു​ത്ത​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​റെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​പി​ന്നീ​ട് ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ശി​ൽ​പ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്ത​താ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് സെ​പ്റ്റം​ബ​ർ 17ന് ​സ്വ​ർ​ണ പീ​ഠ​ങ്ങ​ൾ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

കേ​സി​ൽ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ 2019-ലെ ​ഫ​യ​ലു​ക​ൾ കോ​ട​തി​ക്ക് കൈ​മാ​റി​യ​ത് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ർ​ഡാ​ണ്. എ​ന്തെ​ങ്കി​ലും ഒ​ളി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ഫ​യ​ലു​ക​ൾ ന​ൽ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ താ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ൽ വെ​ച്ച് ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ള​ത്. ഫോ​ണി​ൽ 30 സെ​ക്ക​ൻ​ഡി​ൽ താ​ഴെ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള 4-5 കോ​ളു​ക​ൾ മാ​ത്ര​മാ​ണ് സം​സാ​രി​ച്ചി​ട്ടു​ള്ള​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ ക​ള്ളം പ​റ​യു​ക​യാ​ണ്. കേ​സി​ൽ പ​റ​യു​ന്ന ഗോ​വ​ർ​ധ​നെ താ​ൻ ക​ണ്ടി​ട്ട് പോ​ലു​മി​ല്ല - പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലെ ഉ​രു​പ്പ​ടി​ക​ൾ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന 2023 ജൂ​ണി​ലെ കോ​ട​തി ഉ​ത്ത​ര​വ് വ​രു​മ്പോ​ൾ ത​ന്‍റെ ബോ​ർ​ഡ് അ​ധി​കാ​ര​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു. ആ ​ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് ബോ​ർ​ഡി​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​കേ​സി​ന് പി​ന്നി​ൽ വ​ലി​യ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​യ്യ​പ്പ സം​ഗ​മം പൊ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​ശാ​ന്ത് ആ​രോ​പി​ച്ചു. താ​ൻ ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ നി​ന്ന് 45 ല​ക്ഷം രൂ​പ ലോ​ൺ എ​ടു​ത്താ​ണ് വീ​ട് വെ​ച്ച​തെ​ന്നും നി​ല​വി​ൽ ത​നി​ക്ക് 65 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​സ്ഐ​ടി​യെ​ക്കു​റി​ച്ച് വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ സ​ത്യ​സ​ന്ധ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം, കോ​ട​തി എ​ന്ത് ശി​ക്ഷ ന​ൽ​കി​യാ​ലും അ​ത് ഏ​റ്റു​വാ​ങ്ങാ​ൻ ത​യ്യാ​റാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Devaswom Board Sabarimala P S Prasanth Latest News

Recent News

Corehub Up