x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഷ്ണതരംഗത്തില്‍ 19 മരണം; ദേശീയ ദുരന്തമെന്ന് കൊറിയന്‍ പ്രസിഡന്റ്

വെബ് ഡെസ്‌ക്
Published: August 4, 2026 08:26 PM IST | Updated: August 4, 2026 08:26 PM IST

ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയൂളില്‍ ചൂടില്‍നിന്ന് രക്ഷനേടാന്‍ ജലധാരയില്‍ അഭയം തേടിയ ബാലന്‍ (എഎഫ്പി)


സീയൂള്‍: കടുത്ത ചൂടില്‍ വലഞ്ഞ് ദക്ഷിണകൊറിയ. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണതരംഗം ദേശീയ ദുരന്തമാണെന്ന് പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞു.
തെക്കുകിഴക്കന്‍ നഗരമായ യാംഗ്സാനില്‍ ഞായറാഴ്ച 42.5 ഡിഗ്രി സെല്‍ഷസായിരുന്നു താപനില. 122 വര്‍ഷം മുന്പ് ദക്ഷിണകൊറിയയില്‍ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടാണിത്. തിങ്കളാഴ്ച, തലസ്ഥാനമായ സീയൂളില്‍ ആദ്യമായി ഉഷ്ണതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൃഷി, കെട്ടിടനിര്‍മാണം, കായികം, വിനോദം എന്നിവയ്ക്കായി ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.
ജപ്പാനിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ താപനില 40 ഡിഗ്രിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Tags : heatwave south korea international japan

Recent News

Corehub Up