നെടുങ്കണ്ടം: അങ്കമാലിയിൽ നടന്ന സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ-44 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ പാർവതി പി. നായർ, 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഗോഡ് വിൻ പി. ബിനോയി, 73 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കെ.എസ്. സുബിൻ എന്നിവരെ ജില്ലാ ജൂഡോ അസോസിയേഷൻ ആദരിച്ചു.
നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി. കെ. ഷാജി അധ്യക്ഷത വഹിച്ചു. പരിപാടി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.എം. ജോൺ മുഖ്യപ്രഭാഷണം നടത്തി. എം. സുകുമാരൻ, സജീവ് സി. നായർ, സൈജു ചെറിയാൻ, പ്രദീപ് തെക്കേനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുംകണ്ടം സ്പോർട്സ് അസോസിയേഷനിൽ സൈജു ചെറിയാൻ, സച്ചിൻ ജോണി, ഹാരിഷ് വിജയൻ, ടൈറ്റസ് വിൻസെന്റ് എന്നിവരുടെ നേതൃത്തത്തിലാണ് മൂവരും പരിശീലനം നടത്തുന്നത്. സ്വർണ മെഡൽ നേടിയ പാർവതിയും ഗോഡ്വിനും അടുത്തമാസം നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഗോഡ് വിൻ ഡൽഹിയിൽ നടക്കുന്ന നാഷണൽ മത്സരത്തിനായി പതിനെട്ടിന് പുറപ്പെടും.
Tags : nattu vishesham Judo Associatio accepted