x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം അ​മേ​രി​ക്ക​യ്ക്ക്; വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വെബ് ഡെസ്‌ക്
Published: July 7, 2026 04:10 AM IST | Updated: July 7, 2026 04:10 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പ് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​റാ​നു​മാ​യി ഒ​ന്നു​കി​ൽ ഒ​രു ക​രാ​റി​ലെ​ത്തു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സം​ഘ​ർ​ഷം ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ക​രാ​റി​ലെ​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ത​ങ്ങ​ൾ വി​ജ​യി​ക്കാ​ൻ പോ​കു​ക​യാ​ണ്. ഒ​ന്നു​കി​ൽ ഒ​രു ക​രാ​റി​ലെ​ത്തും, അ​ല്ലെ​ങ്കി​ൽ ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്കും, അ​തി​ന് ഒ​ട്ടും ബു​ദ്ധി​മു​ട്ടി​ല്ല. 91 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ സം​ഘ​ർ​ഷം ബാ​ധി​ക്കു​ന്ന​ത് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ക​രാ​റി​ലെ​ത്താ​നാ​ണ് കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ഇ​റാ​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു. ഇ​റാ​നി​ൽ ആ​ണ​വാ​യു​ധം ഉ​ണ്ടാ​യി​രി​ക്കി​ല്ല. സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : usa donald trump iran israel

Recent News

Corehub Up