x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്, അ​ശോ​ക​ൻ എ​ന്നി​വ​ർ മു​ഖ്യ​വേ​ഷ​ത്തി​ൽ; പാ​തി​രാ​കു​റു​ക്ക​ൻ പൊ​ന്നാ​നി​യി​ൽ


Published: April 29, 2026 01:59 PM IST | Updated: April 29, 2026 01:59 PM IST

ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്, അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​തി​രാ​കു​റു​ക്ക​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൊ​ന്നാ​നി​യി​ൽ ആ​രം​ഭി​ച്ചു. നി​ർ​മാ​താ​വ് സി​ജോ ജോ​ർ​ജ് സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ആ​ൻ മ​രി​യ സി​ജോ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു.

നി​ർ​മ​ൽ പാ​ലാ​ഴി, റി​യാ​സ് ന​ർ​മ​ക​ല, സു​ധീ​ർ പ​റ​വൂ​ർ, കു​ട്ടി അ​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ൽ, ടെ​സ ജോ​സ​ഫ്,അ​ജ​യ​ൻ മാ​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സെ​ഴ്സാ​യ അ​ശ്വി​ത-​അ​ശ്വി​ജ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

അ​പ്പാ​യ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി​ജോ ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന സു​നി​ൽ ക​ർ​മ, നി​ഖി​ൽ ജി​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ ഒ​രി​ക്ക​ൽ ഒ​രു പ്ര​തി​സ​ന്ധി​യി​ൽ പെ​ടു​ന്ന​തും തു​ട​ർ​ന്നു​ള്ള അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​മാ​ണ് ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് പാ​തി​രാ​കു​റു​ക്ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

സെ​ൽ​വ​കു​മാ​ർ എ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം- ഗോ​പി സു​ന്ദ​ർ, എ​ഡി​റ്റ​ർ-​അ​തു​ൽ വി​ജ​യ്, ക​ലാ​സം​വി​ധാ​നം- ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ്- രാ​ജേ​ഷ് നെ​ന്മാ​റ, വ​സ്ത്രാ​ല​ങ്കാ​രം- സു​കേ​ഷ് താ​നൂ​ർ, സ്റ്റി​ൽ​സ്- ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ഭി​ലാ​ഷ് കൃ​ഷ്ണ, എം. ​ര​മേ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​മ​ണി​ക​ണ്ഠ​ൻ, ശ്രീ​ജി​ത്ത്‌,സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, വി​നോ​ദ് പ്ര​ഭാ​ക​ർ, നൃ​ത്ത​സം​വി​ധാ​നം- റി​ക്കി റി​ച്ചാ​ർ​ഡ്സ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മ​ൻ​സൂ​ർ വെ​ട്ട​ത്തൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -ഷ​മീ​ജ് കൊ​യി​ലാ​ണ്ടി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ജ​സ്റ്റി​ൻ കൊ​ല്ലം, പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ- ലി​ജി​ൻ സി​യാ​ർ, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്. 

Tags : pathirakurukkan movie

Recent News

Corehub Up