x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​സി​നി​മ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​റ്റ്: ഗൗ​തം കാ​ർ​ത്തി​ക്  


Published: April 18, 2026 09:49 AM IST | Updated: April 18, 2026 09:49 AM IST

മു​ത്തു​രാ​മ​ലി​ങ്കം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​താ​ണ് ത​ന്‍റെ ഭാ​ഗ​ത്ത് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ തെ​റ്റെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ ഗൗ​തം കാ​ർ​ത്തി​ക്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ​യും ക​രി​യ​റി​ലെ​യും ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു അ​തെ​ന്നും അ​തി​ന് ശേ​ഷം മാ​സ് സി​നി​മ​ക​ൾ ചെ​യ്യാ​ൻ ഭ​യ​മാ​ണെ​ന്നും ഗൗ​തം കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ മി​സ്റ്റ​ർ എ​ക്സി​ന്‍റെ പ്രൊ​മോ​ഷ​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

''മു​ത്തു​രാ​മ​ലി​ങ്കം ഒ​രു കു​റ്റ​ബോ​ധ​ത്തോ​ടെ മാ​ത്രം ഞാ​നോ​ർ​ക്കു​ന്ന ഒ​രു പ​ഴ​യ ക​ഥ​യാ​ണ്. എ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ തെ​റ്റാ​യി​രു​ന്നു ആ ​സി​നി​മ.

അ​റി​വി​ല്ലാ​യ്മ​യു​ടെ​യും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ​യു​മൊ​ക്കെ പ്ര​ശ്ന​മു​ണ്ട് അ​തി​ൽ. എ​ന്‍റെ ജീ​വി​ത​ത്തി​ലെ, എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു അ​ത്.

അ​തോ​ടെ അ​ത്ത​രം മാ​സ് ഴോ​ണ​ർ ത​ന്നെ ഞാ​ൻ ഒ​ഴി​വാ​ക്കി. വി​വി​ധ ഴോ​ണ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​മെ​ന്ന് പി​ന്നീ​ട് ഞാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​പോ​ലെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ തെ​റ്റാ​യ ഒ​രു​പാ​ട് തീ​രു​മാ​ന​ങ്ങ​ൾ ഞാ​നെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഞാ​ൻ അ​വ​യി​ൽ നി​ന്ന് പ​ഠി​ക്കു​ക​യും എ​ന്‍റെ യാ​ത്ര​യെ കൂ​ടു​ത​ൽ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു. ഒ​രു പോ​യി​ന്‍റി​ൽ ഞാ​ൻ‌ മ​ന​സി​ലാ​ക്കി​യ കാ​ര്യ​മെ​ന്താ​ണെ​ന്നു വ​ച്ചാ​ൽ, ഇ​തു​പോ​ലെ​യു​ള്ള മാ​സ് സി​നി​മ​ക​ളൊ​ക്കെ ഒ​രി​ക്ക​ൽ കൂ​ടി ശ്ര​മി​ച്ചു നോ​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ്.

പ​ക്ഷേ അ​ത് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു സം​വി​ധാ​യ​ക​നൊ​പ്പം മാ​ത്ര​മേ ചെ​യ്യാ​വൂ. അ​ങ്ങ​നെ​യാ​ണ് മു​ത്ത​യ്യ സാ​റി​നൊ​പ്പം ഞാ​ൻ ദേ​വ​രാ​ട്ടം ചെ​യ്യു​ന്ന​ത്.

ആ ​സി​നി​മ എ​ന്നെ​ക്കു​റി​ച്ചു കൂ​ടി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ച്ചു. ന​ല്ല പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യും ആ ​സി​നി​മ​യ്ക്ക് കി​ട്ടി​യി​രു​ന്നു. പ​ക്ഷേ എ​നി​ക്ക് ഇ​പ്പോ​ഴും മാ​സ് റോ​ളു​ക​ൾ ചെ​യ്യാ​ൻ പേ​ടി​യാ​ണ്''. ഗൗ​തം കാ​ർ​ത്ത് പ​റ​ഞ്ഞു.

രാ​ജ​ദു​രൈ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത് 2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് മു​ത്തു​രാ​മ​ലി​ങ്കം. പ്രി​യ ആ​ന​ന്ദ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി​യ​ത്.

നി​ര​വ​ധി ട്രോ​ളു​ക​ൾ ല​ഭി​ച്ച സി​നി​മ ബോ​ക്സ് ഓ​ഫീ​സി​ലും ക​ന​ത്ത പ​രാ​ജ​യ​മാ​യി​രു​ന്നു.

Tags : Gautham Karthik tamil movie

Recent News

Corehub Up