Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil

അ​ക്കാ​ര​ണം കൊ​ണ്ട് അ​സ്ല​നെ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നു, ഏ​റെ വി​ഷ​മി​ച്ച നി​മി​ഷം: തു​റ​ന്നു​പ​റ​ഞ്ഞ് ശ്രു​തി ഹ​സ​ൻ  

അ​ല​ർ​ജി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ പ്രി​യ​പ്പെ​ട്ട പൂ​ച്ച​ക്കു​ട്ടി​യെ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​തി​ലെ സ​ങ്ക​ടം പ​ങ്കു​വ​ച്ച് ന​ടി​യും ഗാ​യി​ക​യു​മാ​യ ശ്രു​തി ഹാ​സ​ൻ. അ​സ്ല​ൻ എ​ന്നു പേ​രി​ട്ട പൂ​ച്ച​ക്കു​ഞ്ഞി​നെ മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ദ​ത്തെ​ടു​ത്ത​ത് എ​ന്നും എ​ന്നാ​ൽ അ​തി​നെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ തീ​രു​മാ​നം എ​ന്നും ശ്രു​തി ഹ​സ​ൻ പ​റ​ഞ്ഞു.

പേ​ർ​ഷ്യ​ൻ ക്യാ​റ്റ് ഇ​ന​ത്തി​ൽ പെ​ട്ട പൂ​ച്ച​യെ​യാ​ണ് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ്രു​തി ഒ​ഴി​വാ​ക്കി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​ങ്കു​വ​ച്ച നീ​ണ്ട കു​റി​പ്പി​ലൂ​ടെ​യാ​ണ് ശ്രു​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

''മൂ​ന്നു​മാ​സം മു​ൻ​പാ​ണ് അ​സ്ല​നെ ഞാ​ൻ ദ​ത്തെ​ടു​ത്ത​ത്. പൂ​ച്ച​ക്കു​ഞ്ഞ് വീ​ട്ടി​ലെ​ത്തി ര​ണ്ടു​ദി​വ​സ​ത്തി​ന​കം എ​നി​ക്ക് അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി. മാ​മ്പ​ഴം അ​ധി​ക​മാ​യി ക​ഴി​ച്ച​തി​നാ​ലാ​ണ് എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

എ​ന്നാ​ൽ ഡോ​ക്ട​റെ ക​ണ്ട​പ്പോ​ഴാ​ണ് പൂ​ച്ച​യാ​ണ് പ്ര​ശ്നം എ​ന്നു മ​ന​സ്സി​ലാ​യ​ത്. പൂ​ച്ച​യു​ടെ രോ​മ​വും ഉ​മി​നീ​രു​മാ​ണ് അ​ല​ർ​ജി​ക്ക് ഇ​ട​യാ​ക്കി​യ​ത്. 

അ​സ്ല​ന്‍റെ രോ​മം വെ​ട്ടി​യും എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​വ​ന്റെ ആ​ഹാ​ര​ക്ര​മം മാ​റ്റി​യും അ​ല​ർ​ജി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. അ​ല​ർ​ജി കു​റ​യ്ക്കാ​നാ​യി ക​ഴി‌​ച്ച മ​രു​ന്നു​ക​ൾ എ​ന്‍റെ ച​ർ​മ​ത്തെ​യും ജോ​ലി​യേ​യും എ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ചെ​ന്നൈ​യി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി​യ​തോ​ടെ സ്ഥി​തി രൂ​ക്ഷ​മാ​യി. ഇ​തോ​ടെ അ​സ്ലെ​നെ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​സ്ലെ​നെ ഞാ​ൻ ദ​ത്തെ​ടു​ത്ത​താ​ണ്. ഇ​പ്പോ​ൾ അ​വ​നെ ഞാ​ൻ അ​വ​ന്‍റെ പ​ഴ​യ ഉ​ട​മ​യ്ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി.

എ​ന്‍റെ അ​സ്ല​നോ​ട് വി​ട​പ​റ​യു​ന്ന​താ​യി​രു​ന്നു എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ക​ഠി​ന​മാ​യ കാ​ര്യം. അ​തൊ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

അ​വ​നെ മ​റ്റാ​ർ​ക്കെ​ങ്കി​ലും ദ​ത്തു​ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​തി​നു​യോ​ജി​ച്ച ഒ​രാ​ൾ​ക്കാ​യി ഞാ​നും സു​ഹൃ​ത്തു​ക്ക​ളും അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഒ​രു പൂ​ച്ച​യ്ക്ക് വേ​ണ്ടി എ​ന്തി​നാ​ണ് ഈ ​മെ​ലോ​ഡ്രാ​മ എ​ന്ന് ക​രു​ത​രു​ത്.

കാ​ര​ണം പൂ​ച്ച​ക​ളെ​യും നാ​യ്ക്കു​ട്ടി​ക​ളെ​യും പോ​ലെ അ​രു​മ​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തി​യാ​ൽ മാ​ത്ര​മേ ആ ​വി​കാ​രം നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കൂ. പൂ​ച്ച​ക്കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​ത് ഒ​രു പ​രാ​ജ​യ​മാ​യി ആ​രും കാ​ണ​രു​ത്. ഞാ​ൻ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം എ​ന്‍റെ അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ളാ​ണ്. മൃ​ഗ​ങ്ങ​ൾ​ക്ക് അ​ഭ​യ​മൊ​രു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ഈ ​കു​ഞ്ഞു മൃ​ഗ​ത്തി​ന് അ​ഭ​യ​മൊ​രു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്'', ശ്രു​തി പ​റ​യു​ന്നു. 

Movies

ത​മി​ഴ് സി​നി​മാ നി​ർ​മാ​താ​വ് കെ. ​രാ​ജ​ൻ ജീ​വ​നൊ​ടു​ക്കി

ത​മി​ഴ് സി​നി​മാ നി​ർ​മാ​താ​വ് കെ.​രാ​ജ​ൻ (85) ന​ദി​യി​ൽ​ചാ​ടി ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ​യി​ലെ അ​ഡ​യാ​ർ ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ട​ൻ പ്ര​ഭു​കാ​ന്ത് മ​ക​നാ​ണ്. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

1983ൽ ​ബ്ര​ഹ്മ​ചാ​രി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജ​ൻ സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. 1991ൽ ​ന​മ്മ ഊ​രു മ​റി​യാ​മ്മ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു. നി​ഴ​ൽ​ഗ​ൾ ര​വി​യും ശ​ര​ത് കു​മാ​റു​മാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ഉ​ണ​ര്‍​ച്ചി​ഗ​ൾ എ​ന്ന മ​റ്റൊ​രു ചി​ത്ര​വും സം​വി​ധാ​നം ചെ​യ്തു. ഗ​ണേ​ഷ് സി​നി ആ​ർ​ട്സ് എ​ന്ന നി​ർ​മാ​ണ​ക്ക​മ്പ​നി സ്ഥാ​പി​ച്ച് അ​നേ​കം സി​നി​മ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. 2000ൽ ​ചെ​ന്നൈ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

അ​ടു​ത്തി​ടെ ത​മി​ഴ് സി​നി​മാ രം​ഗ​ത്തെ​ക്കു​റി​ച്ച് രാ​ജ​ൻ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത് ച​ർ​ച്ച​യാ​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ൾ നേ​രി​ടു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ക്കു​റി​ച്ചും അ​ഭി​നേ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും സി​നി​മാ​രം​ഗ​ത്തെ മോ​ശം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പൊ​തു​പ​രി​പാ​ടി​ക​ളും യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ലും സം​സാ​രി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​വു​മാ​യി​രു​ന്നു.

കെ.​രാ​ജ​ന്‍റെ മ​ര​ണ​ത്തി​ൽ സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ​ർ ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ വാ​ർ​ത്ത ഞെ​ട്ടി​ച്ചെ​ന്നും തു​റ​ന്നു സം​സാ​രി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ഖു​ഷ്ബു സു​ന്ദ​ർ പ്ര​തി​ക​രി​ച്ചു. ത​മി​ഴ് സി​നി​മാ​രം​ഗ​ത്തു​ണ്ടാ​യ വ​ലി​യ ന​ഷ്ട​മെ​ന്ന് ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

Leader Page

തമിഴകത്ത് ബ്ലോക്ക്ബസ്റ്റർ വിജയ്

ബ്ലോ​​​ക്ക്ബ​​​സ്റ്റ​​​ർ ത​​​മി​​​ഴ് സി​​​നി​​​മ​​​യെ വെ​​​ല്ലു​​​ന്ന ട്വി​​​സ്റ്റു​​​ക​​​ളാ​​​ണ് ത​​​മി​​​ഴ്നാ​​​ട് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ. ജോ​​​സ​​​ഫ് വി​​​ജ​​​യ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എ​​​ന്ന വി​​​ജ​​​യ് ആ​​​ണു താ​​​രം. 51 വ​​​യ​​​സ് പ്രാ​​​യം. ഇം​​​ഗ്ലീ​​​ഷി​​​ൽ ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ന്ന​​​ർ​​​ഥ​​​മു​​​ള്ള ദ​​​ള​​​പ​​​തി​​​യെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ. കോ​​​ളി​​​വു​​​ഡ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ത​​​മി​​​ഴ്സി​​​നി​​​മ​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ബ്ലോ​​​ക്ക്ബ​​​സ്റ്റ​​​ർ നാ​​​യ​​​ക​​​നാ​​​യി വി​​​ജ​​​യ് ത​​​മി​​​ഴ​​​രു​​​ടെ മ​​​നം നി​​​റ​​​ച്ചു. സി​​​നി​​​മ​​​യി​​​ലെ നാ​​​യ​​​ക​​​ൻ ഇ​​​നി യ​​​ഥാ​​​ർ​​​ഥ ജ​​​ന​​​നാ​​​യ​​​ക​​​ൻ. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ എം​​​ജി​​​ആ​​​റി​​​നും ജ​​​യ​​​ല​​​ളി​​​ത​​​യ്ക്കും ശേ​​​ഷം വീ​​​ണ്ടു​​​മൊ​​​രു സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ഭ​​​ര​​​ണ ത​​​ല​​​പ്പ​​​ത്തേ​​​ക്ക്.

ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ ഡി​​​എം​​​കെ​​​യും അ​​​ണ്ണാ ഡി​​​എം​​​കെ​​​യും പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം അ​​​ട​​​ക്കി​​​വാ​​​ണ ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വി​​​ജ​​​യ് രൂ​​​പീ​​​ക​​​രി​​​ച്ച ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം എ​​​ന്ന ടി​​​വി​​​കെ പു​​​തു​​​ച​​​രി​​​ത്രം ര​​​ചി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ത്ത​​​ന്നെ രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ​​​യും നി​​​രീ​​​ക്ഷ​​​ക​​​രെ​​​യും ഞെ​​​ട്ടി​​​ച്ചു​​​കൊ​​​ണ്ട് ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യാ​​​ണ്. 1977ൽ ​​​എം.​​​ജി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യം പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ച​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലേ​​​ക്കു വ​​​ള​​​രെ കൂ​​​ളാ​​​യാ​​​ണു ന​​​ട​​​ൻ വി​​​ജ​​​യ് ന​​​ട​​​ന്നു​​​ക​​​യ​​​റു​​​ന്ന​​​ത്. എം​​​ജി​​​ആ​​​റി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു കാ​​​മു​​​കി​​​യും ന​​​ടി​​​യു​​​മാ​​​യി​​​രു​​​ന്ന ജ​​​യ​​​ല​​​ളി​​​ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്.

സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ഉ​​​യ​​​ർ​​​ച്ച

എ​​​ന്നാ​​​ൽ, 49 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മ​​​റ്റൊ​​​രു സി​​​നി​​​മാ​​​താ​​​ര​​​ത്തി​​​നും ക​​​ഴി​​​യാ​​​ത്ത നേ​​​ട്ട​​​മാ​​​ണ് വി​​​ജ​​​യ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ത​​​മി​​​ഴ്സി​​​നി​​​മ​​​യു​​​ടെ എ​​​ല്ലാ​​​ക്കാ​​​ല​​​ത്തെ​​​യും മെ​​​ഗാ സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത് പോ​​​ലും കൈ​​​വ​​​രി​​​ക്കാ​​​തെ പോ​​​യ നേ​​​ട്ടം. രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി​​​യെ​​​ങ്കി​​​ലും വേ​​​ണ്ട​​​ത്ര ശോ​​​ഭി​​​ക്കി​​​ല്ലെ​​​ന്നു തോ​​​ന്നി​​​യ​​​തോ​​​ടെ ര​​​ജ​​​നീ​​​കാ​​​ന്ത് പി​​​ൻ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു. ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ഡി​​​എം​​​കെ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ൽ ഒ​​​രു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി ഒ​​​തു​​​ങ്ങി. എ​​​ന്നാ​​​ൽ സി​​​നി​​​മാ​​​സ്റ്റൈ​​​ലി​​​ലു​​​ള്ള വി​​​ജ​​​യ്‌​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ​​​യ​​​ത്തി​​​ന്‍റെ വി​​​സ്മ​​​യം ചെ​​​റു​​​ത​​​ല്ല.

വി​​​ജ​​​യ് കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ ക​​​ട​​​പു​​​ഴ​​​കി വീ​​​ണു. തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നു കാ​​​ത്തി​​​രു​​​ന്ന​​​വ​​​രു​​​ടെ വ​​​ൻ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് സ്റ്റാ​​​ലി​​​നും പാ​​​ർ​​​ട്ടി​​​യും ഇ​​​നി​​​യും ഉ​​​ണ​​​ർ​​​ന്നെ​​​ഴു​​​ന്നേ​​​റ്റി​​​ട്ടി​​​ല്ല. ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ജ​​​ന​​​വി​​​കാ​​​രം മു​​​ത​​​ലാ​​​ക്കി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​മെ​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ​​​യും മോ​​​ഹം പൊ​​​ലി​​​ഞ്ഞു. അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ തോ​​​ളി​​​ൽ ക​​​യ​​​റി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നേ​​​ട്ടം കൊ​​​യ്യാ​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്ര​​​വും പാ​​​ളി.

ത​​​മി​​​ഴ​​​ക രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ വി​​​ജ​​​യ്‌​​​യു​​​ടെ ഉ​​​യ​​​ർ​​​ച്ച​​​യ്ക്കു സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ല. രാ​​​ഷ്‌​​​ട്രീ​​​യ​​​​​​മാ​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി​​​ക​​​ളി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലും പ​​​താ​​​റാ​​​തെ ഒ​​​റ്റ​​​യ്ക്കു പോ​​​രാ​​​ടി​​​യാ​​​ണ് ടി​​​വി​​​കെ​​​യും വി​​​ജ​​​യ് യും പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

വ​​​ഴി​​​മു​​​ട​​​ക്കാ​​​നാ​​​കി​​​ല്ല ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക്

ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ അ​​​ധി​​​ക​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​റു​​​മാ​​​യി വി​​​ജ​​​യ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചു. എ​​​ന്നാ​​​ൽ വി​​​ജ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലെ​​​ന്നും കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ട 118 പേ​​​രു​​​ടെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പി​​​ന്തു​​​ണ വേ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വാ​​​ദം. വി​​​ജ​​​യ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത് വൈ​​​കി​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കാം.

ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യു​​​ടെ​​​യോ സ​​​ഖ്യ​​​ത്തി​​​ന്‍റെ​​​യോ നേ​​​താ​​​വി​​​നെ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു കീഴ്‌വഴക്കം. കോ​​​ട​​​തി​​​വി​​​ധി​​​യും അ​​​താ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​മു​​​ണ്ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വി​​​വേ​​​ചനാ​​​ധി​​​കാ​​​ര​​​മ​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യു​​​ടെ​​​യും സ​​​ഖ്യ​​​ത്തി​​​ന്‍റെ​​​യും നേ​​​താ​​​വി​​​നെ ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ഴും ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് 1996ൽ ​​​ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യെ കേ​​​ന്ദ്ര​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ന്ന​​​ത്തെ രാ​​​ഷ്‌​​​ട്ര​​​പ​​​തി ക്ഷ​​​ണി​​​ച്ച​​​ത്. ലോ​​​ക്സ​​​ഭ​​​യി​​​ൽ വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടാ​​​നാ​​​കാ​​​തെ 13 ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം വാ​​​ജ്പേ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​തും ച​​​രി​​​ത്രം. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മ​​​ല്ലാ​​​തെ ബി​​​ജെ​​​പി നേ​​​താ​​​വ് ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സി​​​നെ അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യി​​​ച്ച​​​തും മ​​​ണി​​​ക്കൂ​​​റി​​​ന​​​കം രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​തും രാ​​​ജ്യം ക​​​ണ്ടി​​​രു​​​ന്നു. ജ​​​ന​​​വി​​​ധി മാ​​​നി​​​ച്ച് സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ബാ​​​ധ്യ​​​ത. ജ​​​ന​​​വി​​​ധി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ശ്ര​​​മി​​​ക്കാ​​​തി​​​രി​​​ക്കെ​​​ട്ടെ​​​യെ​​​ന്നാ​​​ണു നി​​​യ​​​മ​​​ജ്ഞ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ വി​​​ജ​​​യ്

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ 234 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 108 സീ​​​റ്റു​​​ക​​​ളാ​​​ണു ടി​​​വി​​​കെ നേ​​​ടി​​​യ​​​ത്. അ​​​ഞ്ച് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ള്ള കോ​​​ണ്‍ഗ്ര​​​സ് ഡി​​​എം​​​കെ സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ചു രേ​​​ഖാ​​​മൂ​​​ലം പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. ടി​​​വി​​​കെ മ​​​ന്ത്രി​​​സ​​​ഭ നി​​​ല​​​വി​​​ൽ വ​​​ന്നാ​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ശേ​​​ഷി​​​ച്ച ആ​​​റ് എം​​​എ​​​ൽ​​​എ​​​മാ​​​രെ കി​​​ട്ടാ​​​നും വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടാ​​​നും ക​​​ഴി​​​യു​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​റെ വി​​​ജ​​​യ് ധ​​​രി​​​പ്പി​​​ച്ചു. ഇ​​​തി​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഖ്യം രൂ​​​പീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വി​​​ജ​​​യ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ര​​​ണ്ടു വീ​​​തം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ള്ള സി​​​പി​​​എം, സി​​​പി​​​ഐ, മു​​​സ്‌​​​ലിം ലീ​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള ചെ​​​റു​​​പാ​​​ർ​​​ട്ടി​​​ക​​​ളും പി​​​ന്തു​​​ണ തേ​​​ടാ​​​നും ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ട്.

അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യു​​​മാ​​​യ സി.​​​വി. ഷ​​​ണ്‍മു​​​ഖം വി​​​ജ​​​യ്ക്കു പി​​​ന്തു​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ അ​​​ണി​​​യ​​​റ​​​യി​​​ലു​​​ണ്ട്. പാ​​​ർ​​​ട്ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ടി​​​വി​​​കെ​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ​​​യ്ക്കു ക​​​ഴി​​​ഞ്ഞേ​​​ക്കി​​​ല്ല. ബി​​​ജെ​​​പി​​​യു​​​ടെ സ​​​മ്മ​​​ർ​​​ദ​​​മാ​​​ണു പ്ര​​​ധാ​​​ന ത​​​ട​​​സം. ടി​​​വി​​​കെ​​​യ്ക്ക് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ഷ​​​ണ്‍മു​​​ഖ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ളും എം​​​എ​​​ൽ​​​എ​​​മാ​​​രും പാ​​​ർ​​​ട്ടി​​​ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ട്. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​തെ പാ​​​ർ​​​ട്ടി​​​യെ പി​​​ള​​​ർ​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ 35 എം​​​എ​​​ൽ​​​എ​​​മാ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​ണു ഷ​​​ണ്‍മു​​​ഖ​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നു ക​​​രു​​​താം.

അ​​​ഗ്നി​​​പ​​​രീ​​​ക്ഷ​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച്

അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ര​​​ണ്ടു ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ൾ പു​​​ല​​​ർ​​​ത്തി​​​യ ആ​​​ധി​​​പ​​​ത്യ​​​മാ​​​ണ് വി​​​ജ​​​യ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ദ്രാ​​​വി​​​ഡ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ നാ​​​ടാ​​​യ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പു​​​തി​​​യൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​സ​​​മീ​​​പ​​​നം പ​​​രീ​​​ക്ഷി​​​ച്ചാ​​​ണു ടി​​​വി​​​കെ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പാ​​​ർ​​​ട്ടി​​​യാ​​​യ​​​ത്. അ​​​തും ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ന്നെ. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ വ​​​ൻ തി​​​രി​​​ച്ച​​​ടി​​​ക​​​ൾ​​​ക്കും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു​​​മി​​​ടെ​​​യാ​​​ണ് ഈ ​​​തേ​​​രോ​​​ട്ടം വി​​​ജ​​​യ് ന​​​ട​​​ത്തി​​​യ​​​ത്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി പ​​​ല​​​രും ത​​​ള​​​ർ​​​ന്നു പോ​​​യേ​​​ക്കാ​​​വു​​​ന്ന സ്ഥി​​​തി. ടി​​​വി​​​കെ ഒ​​​റ്റ​​​യ്ക്ക് 108 സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​പ്പോ​​​ൾ എ​​​ല്ലാ സീ​​​റ്റു​​​ക​​​ളി​​​ലും വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ച ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സെ​​​ന്ത​​​മി​​​ഴ​​​ൻ സീ​​​മാ​​​ന്‍റെ നാം ​​​ത​​​മി​​​ഴ​​​ർ ക​​​ക്ഷി​​​ക്ക് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

സി​​​നി​​​മ​​​യി​​​ൽ​​​നി​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ്ര​​​ശ്ന​​​ങ്ങ​​​ളും ഒ​​​ന്നി​​​നു​​​പു​​​റ​​​കേ മ​​​റ്റൊ​​​ന്നാ​​​യി പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന റാ​​​ലി​​​ക്കി​​​ടെ ക​​​രൂ​​​രി​​​ൽ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും ഒ​​​ന്പ​​​തു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 41 പേ​​​ർ മ​​​രി​​​ച്ച​​​തു വ​​​ലി​​​യ ദു​​​ര​​​ന്ത​​​മാ​​​യി. ജ​​​ന​​​നാ​​​യ​​​ക​​​ൻ സി​​​നി​​​മ​​​യു​​​ടെ നി​​​യ​​​മ​​​വി​​​വാ​​​ദ​​​ത്തി​​​ലും ഭാ​​​ര്യ സം​​​ഗീ​​​ത ഫ​​​യ​​​ൽ ചെ​​​യ്ത വി​​​വാ​​​ഹ​​​മോ​​​ച​​​ന കേ​​​സി​​​ലും നി​​​ര​​​വ​​​ധി ത​​​വ​​​ണ വി​​​ജ​​​യ്ക്കു സ​​​മ​​​ൻ​​​സ് കി​​​ട്ടി​​​യി​​​രു​​​ന്നു.

മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത ക​​​രൂ​​​ർ ദു​​​ര​​​ന്തം

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ വി​​​ജ​​​യ് പ​​​ങ്കെ​​​ടു​​​ത്ത റാ​​​ലി​​​യി​​​ൽ 41 പേ​​​ർ മ​​​രി​​​ച്ച​​​തി​​​ന്‍റെ കു​​​റ്റ​​​മെ​​​ല്ലാം വി​​​ജ​​​യ്‌​​​യു​​​ടെ ത​​​ല​​​യി​​​ലാ​​​ക്കാ​​​ൻ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ൾ ശ്ര​​​മി​​​ച്ചു. ക​​​രൂ​​​രി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ടി​​​വി​​​കെ​​​യും വി​​​ജ​​​യ്‌​​​യും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ട​​​ത്. ഈ ​​​കേ​​​സി​​​ൽ പ​​​ല​​​ത​​​വ​​​ണ സി​​​ബി​​​ഐ വി​​​ജ​​​യ്‌​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി. പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച​​​യാ​​​ണു ദു​​​ര​​​ന്ത​​​കാ​​​ര​​​ണ​​​മെ​​​ന്ന വാ​​​ദം പ​​​ക്ഷേ ജ​​​നം സ്വീ​​​ക​​​രി​​​ച്ചു. ത​​​ന്നെ​​​യും പാ​​​ർ​​​ട്ടി​​​യെ​​​യും ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്ന് വി​​​ജ​​​യ് ജ​​​ന​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

വി​​​ജ​​​യ് അ​​​ഭി​​​ന​​​യി​​​ച്ച ‘ജ​​​ന​​​നാ​​​യ​​​ക​​​ൻ’ എ​​​ന്ന സി​​​നി​​​മ ചോ​​​ർ​​​ന്ന വി​​​വാ​​​ദ​​​വും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നാ​​​ട​​​കീ​​​യ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ ആ​​​ക്‌​​​ഷ​​​ൻ ഡ്രാ​​​മ എ​​​ന്‍റ​​​ർ​​​ടെ​​​യ്ന​​​റാ​​​യി​​​രു​​​ന്നു ജ​​​ന​​​നാ​​​യ​​​ക​​​ൻ. പ​​​ക്ഷേ കേ​​​ന്ദ്ര സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വൈ​​​കി​​​പ്പി​​​ച്ചു. റി​​​ലീ​​​സി​​​നു​​​മു​​​ന്പാ​​​യി ചി​​​ത്ര​​​ത്തി​​​ന്‍റെ വ്യാ​​​ജ​​​പ​​​തി​​​പ്പ് ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ പ്ര​​​ശ്നം കോ​​​ട​​​തി​​​യി​​​ലാ​​​യി. ഇ​​​തോ​​​ടെ ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സ് മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യി. ചി​​​ത്രം ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 70 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ടം സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. വ്യാ​​​ജ കോ​​​പ്പി ഇ​​​റ​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ 120 കോ​​​ടി രൂ​​​പ​​​യ്ക്ക് ഒ​​​ടി​​​ടി അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ പ്രൈം ​​​വീ​​​ഡി​​​യോ ക​​​രാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണം ചൂ​​​ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വി​​​ജ​​​യു​​​ടെ ഭാ​​​ര്യ സം​​​ഗീ​​​ത സ്വ​​​ർ​​​ണ​​​ലിം​​​ഗം ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടി​​​ലെ കോ​​​ട​​​തി​​​യി​​​ൽ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​നു അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഒ​​​രു ന​​​ടി​​​യു​​​മാ​​​യി വി​​​വാ​​​ഹേ​​​ത​​​ര ബ​​​ന്ധം വി​​​ജ​​​യ്ക്കു​​​ണ്ടെ​​​ന്നാ​​​ണു സം​​​ഗീ​​​ത​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. കാ​​​മു​​​കി​​​യും സി​​​നി​​​മാ​​​ന​​​ടി​​​യു​​​മാ​​​യ തൃ​​​ഷ​​​യു​​​ടെ 43-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ത​​​ലേ​​​ന്നു വി​​​ജ​​​യ് തി​​​രു​​​പ്പ​​​തി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. വി​​​ജ​​​യ് തി​​​രു​​​പ്പ​​​തി​​​യി​​​ൽ പോ​​​യ​​​തി​​​നെ തൃ​​​ഷ​​​യു​​​ടെ പി​​​റ​​​ന്നാ​​​ളു​​​മാ​​​യി ആ​​​രാ​​​ധ​​​ക​​​ർ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി.

മാ​​​റ്റ​​​ത്തി​​​നാ​​​യി കൊ​​​തി​​​ച്ച ജ​​​നം

ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം, അ​​​ഴി​​​മ​​​തി, പാ​​​ലി​​​ക്കാ​​​ത്ത തൊ​​​ഴി​​​ൽ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ, വെ​​​ള്ള​​​പ്പൊ​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​ലു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​ലം​​​ഭാ​​​വം അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഉ​​​യ​​​ർ​​​ത്തി ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു ടി​​​വി​​​കെ​​​യെ സ​​​ഹാ​​​യി​​​ച്ച​​​ത്. ഡി​​​എം​​​കെ, അ​​​ണ്ണാ​​​ഡി​​​എം​​​കെ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​നാ​​​യ വി​​​ജ​​​യ് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യു​​​ണ​​​ർ​​​ത്തി. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ദ്വി​​​ക​​​ക്ഷി സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള മാ​​​റ്റ​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ഗ്ര​​​ഹം വി​​​ജ​​​യ് ക​​​ണ്ടു. അ​​​തോ​​​ടൊ​​​പ്പം ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ പു​​​തി​​​യൊ​​​രു നേ​​​താ​​​വി​​​നെ ക​​​ണ്ടെ​​​ത്തി. മാ​​​റ്റം കൊ​​​തി​​​ച്ച വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വി​​​ജ​​​യ് ആ​​​യി​​​രു​​​ന്നു പ്ര​​​തീ​​​ക്ഷ.

സി​​​നി​​​മ​​​യി​​​ലെ അ​​​രാ​​​ധ​​​ക​​​രെ ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞു. വി​​​ശ്വ​​​സ്ത​​​രാ​​​യ ആ​​​രാ​​​ധ​​​ക​​​വൃ​​​ന്ദ​​​ത്തെ അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള​​​തും സ​​​ജീ​​​വ​​​വു​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ലേ​​​ക്കു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​ൻ അ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധി​​​ച്ചു. സാ​​​മൂ​​​ഹി​​​ക​​​നീ​​​തി, ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​പ്ര​​​യാ​​​സ​​​ങ്ങ​​​ൾ, സു​​​താ​​​ര്യ​​​മാ​​​യ ഭ​​​ര​​​ണ​​​മ​​​ട​​​ക്കം ഉ​​​യ​​​ർ​​​ത്ത​​​ൻ വി​​​ജ​​​യ് ശ്ര​​​ദ്ധി​​​ച്ചു. വ്യ​​​ത്യ​​​സ്ത​​​വും ത​​​ന്ത്ര​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​വും ആ​​​ശ​​​യ​​​ങ്ങ​​​ളും ജെ​​​ൻ​​​സി​​​യെ ആ​​​ക​​​ർ​​​ഷി​​​ച്ചു. മൂ​​​ന്നാം ശ​​​ക്തി​​​യാ​​​യി ടി​​​വി​​​കെ​​​യെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ ക​​​ണ്ടു. 

Movies

വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല: ഹ​ൻ​സി​ക  

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന് പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന നാ​യി​ക ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് ഹ​ൻ​സി​ക മോ​ട്‌​വാ​ണി. ബാ​ല​താ​ര​മാ​യി മും​ബൈ സി​നി​മാ, ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടെ​ങ്കി​ലും നാ​യി​ക​യാ​യ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ തെ​ന്നി​ന്ത്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ മാ​ണ് ഹ​ൻ​സി​ക​യ്ക്കു ല​ഭി​ച്ച​ത്.

സെ​റ്റു​ക​ളി​ലെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് കൊ​ണ്ട് പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​ൻ​സി​ക പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കം​ഫ​ർ​ട്ട​ബി​ൾ അ​ല്ലാ​ത്ത വ​സ്ത്രം ത​ന്നാ​ൽ ഞാ​ൻ ധ​രി​ക്കി​ല്ല. ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ തു​റ​ന്നു പ​റ​യ​ണം എ​ന്നാ​ണ് അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​രി​ക്ക​ൽ പ​റ​ഞ്ഞാ​ൽ പി​ന്നീ​ട് അ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല. ആ​ദ്യ​ത്തെ സ്റ്റെ​പ്പി​ലാ​ണ് കാ​ര്യ​മെ​ന്നും ഹ​ൻ​സി​ക പ​റ​യു​ന്നു.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗം വ​ള​രെ ന​ല്ല​താ​ണ് അ​വ​രാ​ണ് എ​ന്നെ സി​നി​മാ ന​ടി​യാ​ക്കി​യ​ത്. എ​ന്‍റെ സ്വ​ന്തം ആ​ൾ​ക്കാ​രാ​യാ​ണ് അ​വി​ടെ​യു​ള്ള​വ​രെ കാ​ണു​ന്ന​തെ​ന്നും ഹ​ൻ​സി​ക പ​റ​ഞ്ഞു. വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നി​ല്ല. എ​ന്‍റെ കു​ടും​ബം എ​ന്നെ ഒ​ന്നി​നും നി​ർ​ബ​ന്ധി​ക്കാ​റി​ല്ല. വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു വി​ഷ​യം കി​ട്ടി. ഞാ​ൻ വ്യ​ക്ത​ത വ​രു​ത്തു​ന്നി​ല്ല. എ​നി​ക്ക​ത് വി​ഷ​യ​മ​ല്ല. എ​നി​ക്ക് വി​ഷ​മ​വു​മി​ല്ല.

തെ​റ്റാ​യ ട്രെ​യി​നി​ൽ യാ​ത്ര തു​ട​ർ​ന്ന് അ​നു​ഭ​വി​ക്കു​ന്ന​തി​നേ​ക്കാ​ൾ ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​താ​ണ് ന​ല്ല​ത്. എ​നി​ക്ക് എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. പ്ര​ണ​യം എ​നി​ക്ക് വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​ക്കും. ഞാ​ൻ പ്ര​ണ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. ഇ​പ്പോ​ൾ അ​തി​നു​ള്ള സ​മ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ഹ​ൻ​സി​ക മോ​ട്‌​വാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

ആ ​സി​നി​മ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​റ്റ്: ഗൗ​തം കാ​ർ​ത്തി​ക്  

മു​ത്തു​രാ​മ​ലി​ങ്കം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​താ​ണ് ത​ന്‍റെ ഭാ​ഗ​ത്ത് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ തെ​റ്റെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ ഗൗ​തം കാ​ർ​ത്തി​ക്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ​യും ക​രി​യ​റി​ലെ​യും ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു അ​തെ​ന്നും അ​തി​ന് ശേ​ഷം മാ​സ് സി​നി​മ​ക​ൾ ചെ​യ്യാ​ൻ ഭ​യ​മാ​ണെ​ന്നും ഗൗ​തം കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ മി​സ്റ്റ​ർ എ​ക്സി​ന്‍റെ പ്രൊ​മോ​ഷ​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

''മു​ത്തു​രാ​മ​ലി​ങ്കം ഒ​രു കു​റ്റ​ബോ​ധ​ത്തോ​ടെ മാ​ത്രം ഞാ​നോ​ർ​ക്കു​ന്ന ഒ​രു പ​ഴ​യ ക​ഥ​യാ​ണ്. എ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സം​ഭ​വി​ച്ച ഏ​റ്റ​വും വ​ലി​യ തെ​റ്റാ​യി​രു​ന്നു ആ ​സി​നി​മ.

അ​റി​വി​ല്ലാ​യ്മ​യു​ടെ​യും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ​യു​മൊ​ക്കെ പ്ര​ശ്ന​മു​ണ്ട് അ​തി​ൽ. എ​ന്‍റെ ജീ​വി​ത​ത്തി​ലെ, എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു അ​ത്.

അ​തോ​ടെ അ​ത്ത​രം മാ​സ് ഴോ​ണ​ർ ത​ന്നെ ഞാ​ൻ ഒ​ഴി​വാ​ക്കി. വി​വി​ധ ഴോ​ണ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​മെ​ന്ന് പി​ന്നീ​ട് ഞാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​പോ​ലെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ തെ​റ്റാ​യ ഒ​രു​പാ​ട് തീ​രു​മാ​ന​ങ്ങ​ൾ ഞാ​നെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഞാ​ൻ അ​വ​യി​ൽ നി​ന്ന് പ​ഠി​ക്കു​ക​യും എ​ന്‍റെ യാ​ത്ര​യെ കൂ​ടു​ത​ൽ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു. ഒ​രു പോ​യി​ന്‍റി​ൽ ഞാ​ൻ‌ മ​ന​സി​ലാ​ക്കി​യ കാ​ര്യ​മെ​ന്താ​ണെ​ന്നു വ​ച്ചാ​ൽ, ഇ​തു​പോ​ലെ​യു​ള്ള മാ​സ് സി​നി​മ​ക​ളൊ​ക്കെ ഒ​രി​ക്ക​ൽ കൂ​ടി ശ്ര​മി​ച്ചു നോ​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ്.

പ​ക്ഷേ അ​ത് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു സം​വി​ധാ​യ​ക​നൊ​പ്പം മാ​ത്ര​മേ ചെ​യ്യാ​വൂ. അ​ങ്ങ​നെ​യാ​ണ് മു​ത്ത​യ്യ സാ​റി​നൊ​പ്പം ഞാ​ൻ ദേ​വ​രാ​ട്ടം ചെ​യ്യു​ന്ന​ത്.

ആ ​സി​നി​മ എ​ന്നെ​ക്കു​റി​ച്ചു കൂ​ടി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ച്ചു. ന​ല്ല പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യും ആ ​സി​നി​മ​യ്ക്ക് കി​ട്ടി​യി​രു​ന്നു. പ​ക്ഷേ എ​നി​ക്ക് ഇ​പ്പോ​ഴും മാ​സ് റോ​ളു​ക​ൾ ചെ​യ്യാ​ൻ പേ​ടി​യാ​ണ്''. ഗൗ​തം കാ​ർ​ത്ത് പ​റ​ഞ്ഞു.

രാ​ജ​ദു​രൈ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത് 2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് മു​ത്തു​രാ​മ​ലി​ങ്കം. പ്രി​യ ആ​ന​ന്ദ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി​യ​ത്.

നി​ര​വ​ധി ട്രോ​ളു​ക​ൾ ല​ഭി​ച്ച സി​നി​മ ബോ​ക്സ് ഓ​ഫീ​സി​ലും ക​ന​ത്ത പ​രാ​ജ​യ​മാ​യി​രു​ന്നു.

Movies

60–ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ‘റെ​മോ’ ലു​ക്കി​ൽ വി​ക്രം; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ത​ന്‍റെ 60-ാം ജ​ന്മ​ദി​ന​ത്തി​ൽ വീ​ണ്ടും റെ​മോ​യാ​യി വി​ക്രം. താ​രം പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ല​ട​ക്കം വൈ​റ​ലാ​ണ്. ഈ ​പ്രാ​യ​ത്തി​ലും എ​ന്തൊ​രു ലു​ക്കാ​ണെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. മ​ക​ൻ ധ്രു​വ് ആ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

റെ​മോ എ​ന്ന ക​മ​ന്‍റു​മാ​യി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നും വി​ക്ര​ത്തി​ന്‍റെ ഫീ​ഡി​ലെ​ത്തി. 

ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ‘വീ​ര ധീ​ര സൂ​ര​ൻ’ ആ​ണ് വി​ക്രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ. ബോ​ദി കെ. ​രാ​ജ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​ട​ന്റെ പു​തി​യ പ്രോ​ജ​ക്ട്.

Movies

ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നും ബാ​ഗ് നി​റ​യെ പ​ണം പി​ടി​ച്ചെ​ടു​ത്തു; പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി താ​രം

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കാ​നി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​തി​നി​ടെ ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ൽ നി​ന്ന് വ​ലി​യ​തോ​തി​ൽ പ​ണം പി​ടി​കൂ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

ചെ​ന്നൈ മം​ഗ​ളാ​പു​ര​ത്ത് വെ​ച്ച് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ട​ൻ പ​ണ​വു​മാ​യി കു​ടു​ങ്ങി​യെ​ന്നും പോ​ലീ​സു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ന്നു​മാ​ണ് വീ​ഡി​യോ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്ന പോ​ലീ​സു​കാ​ർ ക​ണ്ടെ​ത്തി​യ​ത് ബാ​ഗു​ക​ളി​ൽ നി​റ​യെ പ​ണ​മാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷോ​ൻ റോ​ൾ​ഡ​ൻ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. അ​ർ​ജു​നാ​ണ് കാ​ർ ഓ​ടി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​ണ്, നി​ങ്ങ​ൾ ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ല, മു​ഖ്യ​മ​ന്ത്രി വ​ന്നാ​ലും പ​രി​ശോ​ധ​ന ക​ഴി​ഞ്ഞേ വി​ടൂ എ​ന്ന് പോ​ലീ​സ് ക​ർ​ശ​ന​മാ​യി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. എ​ന്നാ​ൽ ഈ ​വീ​ഡി​യോ ഒ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത​താ​ണ്.

 

Movies

വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​ന്‍റെ മൂ​ന്നു മ​ണി​ക്കൂ​ർ എ​ച്ച്ഡി പ​തി​പ്പ് ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്  

രാ​ഷ്ട്ട്രീ​യ​ത്തി​ലേ​യ്ക്ക് ചു​വ​ടു​വെ​ച്ച വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം ‘ജ​ന​നാ​യ​ക​ൻ’ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വി​ജ​യ്‌​യു​ടെ ഇ​ന്‍​ട്രോ​യും ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ ക്രെ​ഡി​റ്റ്സും അ​ട​ങ്ങു​ന്ന അ​ഞ്ച് മി​നി​റ്റോ​ളം വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ആ​ദ്യം ലീ​ക്ക് ആ​യ​ത്.

പി​ന്നാ​ലെ മൂ​ന്ന് മ​ണി​ക്കൂ​റു​ള്ള സി​നി​മ​യു​ടെ എ​ച്ച്ഡി പ​തി​പ്പും പു​റ​ത്താ​യ​താ​യി റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗ് ടേ​ബി​ളി​ല്‍ നി​ന്നാ​ണ് ദൃ​ശ്യം ചോ​ര്‍​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സി​നി​മ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് നീ​ക്കം ചെ​യ്യാ​നും ഇ​വ ചോ​ര്‍​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ കെ​വി​എ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​നോ​ട് ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്.

എ​ക്സി​ല്‍ നി​ന്നും വി​ഡി​യോ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ ടി​വി​കെ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ചി​ത്രം ത​ട​ഞ്ഞു​തെ​ന്ന ആ​രോ​പ​ണം വി​ജ​യ് ആ​രാ​ധ​ക​ർ അ​ട​ക്കം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​നെ ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ലീ​ക്കാ​യ ക്ലി​പ്പു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ൾ.

വി​ജ​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പേ​ര് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​യ്യി​ല്‍ പ​ച്ച കു​ത്തി​യ​താ​യി ലീ​ക്കാ​യ ക്ലി​പ്പു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​ണ്.

 

Movies

ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം, പി​ന്നീ​ടു​ള്ള ജീ​വി​തം; മേ​ഘ്ന പ​റ​യു​ന്നു

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ​ക്കു​റി​ച്ചും പി​ന്നീ​ട് ആ ​നി​മി​ഷ​ത്തെ അ​തി​ജീ​വി​ച്ച​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മേ​ഘ്ന രാ​ജ്. ക​ന്ന​ട ന​ട​ൻ ചി​ര​ഞ്ജീ​വി സ​ർ​ജ​യാ​യി​രു​ന്നു മേ​ഘ്ന​യു​ടെ ഭ​ർ​ത്താ​വ്. 10 വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം 2019-ൽ ​ന​ട​ന്ന​ത്. എ​ന്നാ​ൽ ആ ​ദാ​മ്പ​ത്യ​ത്തി​ന് അ​ധി​കം ആ‍​യു​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2020-ൽ ​മേ​ഘ്ന ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് 39-ാം വ​യ​സി​ല്‍ സ​ര്‍​ജ അ​ന്ത​രി​ച്ച​ത്. സ​ർ​ജ മ​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം മേ​ഘ്ന മകൻ റയാന് ജന്മം നൽകി.

ഭ​ർ​ത്താ​വ് മ​രി​ച്ച സ​മ​യം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഇ​രു​ണ്ട ദി​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ മ​ക​നാ​യി അ​തി​നെ അ​തി​ജീ​വി​ച്ചെ​ന്നും താ​രം പ​റ​യു​ന്നു. അ​മ്മ​യു​ടെ മ​ന​സ് ഛിന്ന​ഭി​ന്ന​മാ​യാ​ല്‍ അ​ത് കു​ഞ്ഞി​ന്‍റെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ മേ​ഘ്​ന വി​ഷ​മ​ങ്ങ​ളെ സ്വ​യം കു​ഴി​ച്ചു​മൂ​ടി മ​ന​ക്ക​രു​ത്ത് ആ​ര്‍​ജി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ചീ​രു എ​ന്നാ​യി​രു​ന്നു ചി​ര​ഞ്ജീ​വി സ​ര്‍​ജ​യു​ടെ ഓ​മ​ന​പ്പേ​ര്. റ​യാ​നെ അ​വ​ര്‍ ഭ​ര്‍​ത്താ​വി​ന്‍റെ ഓ​ര്‍​മ്മ​യ്ക്കാ​യി ജൂ​നി​യ​ര്‍ ചീ​രു എ​ന്ന് വി​ളി​ച്ചു. റ​യാ​ൻ മി​ഥു​ൻ അ​വ​താ​ര​കി​യാ​യ പോ​ഡ്കാ​സ്റ്റ് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

''മാ​താ​പി​താ​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സ​മ​യം എ​നി​ക്ക് അ​തി​ജീ​വി​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നി​ല്ല. ഒ​രു കൊ​ച്ചു​കു​ട്ടി​യെ എ​ന്ന​പോ​ലെ അ​വ​രെ​ന്നെ നോ​ക്കി. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് എ​ന്നോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രു​മു​ണ്ട്.

ഇ​ന്ന് ഞാ​ന​വ​രു‌​ടെ പേ​ര് പ​റ​യു​ന്നി​ല്ല. എ​നി​ക്കെ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​ത് അ​വ​ർ മ​റ​ന്നു. ഞാ​ൻ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി​യി​ല്ല. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ല.

ഗ​ർ​ഭി​ണി​യാ​യ​പ്പോ​ൾ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു. സു​ഹൃ​ത്തു​ക്ക​ളോ‌​ടും പ​ബ്ലി​ക്കി​നോ​ടും ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വെ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചെ​ല്ലാം ആ​ലോ​ചി​ച്ചു. പെ​ട്ടെ​ന്ന് ത​ന്നെ ഗ​ർ​ഭ​കാ​ലം ഒ​രു സ​ർ​വൈ​വ​ൽ ആ​യി മാ​റി.

കു​ഞ്ഞി​നെ ആ​രോ​ഗ്യ​ത്തോ‌​ടെ ജ​ന്മം ന​ൽ​കാ​നു​ള്ള സ​ർ​വൈ​വ​ൽ. ന​മ്മ​ൾ ചി​ന്തി​ക്കു​ന്ന​ത് കു​ഞ്ഞി​നെ ബാ​ധി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും പ​റ​യും. അ​പ്പോ​ൾ നി​ർ​ബ​ന്ധി​ത​മാ​യി സ​ന്തോ​ഷി​ക്കാ​ൻ നോ​ക്കും. കു​ഞ്ഞ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മേ​ഘ്ന എ​ന്ന വ്യ​ക്തി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ത്ത് ചി​രി​ക്കാ​ൻ പോ​ലും എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​ക​ണ​മെ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു ജീ​വി​ച്ചി​രി​ക്കാ​ൻ എ​നി​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഏ​ക കാ​ര​ണം. മ​ന​സി​ൽ അ​ത് മാ​ത്ര​മാ​യി​രു​ന്നു. അ​വ​ൻ ജ​നി​ച്ച​തോ​ടെ എ​ന്‍റെ ജീ​വി​തം പ​ല ത​ര​ത്തി​ൽ മാ​റി. സ​ങ്ക​ട​വും സ​ന്തോ​ഷ​വും ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ച നി​മി​ഷ​മാ​യി​രു​ന്നു. പി​ന്നീ​ട് എ​നി​ക്കും മ​ക​നും വേ​ണ്ടി സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

ചീ​രു​വി​ൽ (ചി​ര​ഞ്ജീ​വി) നി​ന്നും ഞാ​ൻ പ​ഠി​ച്ച പാ​ഠം ഇ​ന്നി​ൽ ജീ​വി​ക്കാ​നും ഒ​രു​പാ​ട് ആ​ളു​ക​ളെ വി​ശ്വ​സി​ക്ക​രു​തെ​ന്നു​മാ​ണ്. വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കേ​ണ്ടാ​യി​രു​ന്നു. ഒ​രു പ​ബ്ലി​ക് പേ​ഴ്സ​ൺ ആ​കു​മ്പോ​ഴു​ള്ള പ്ര​ശ്ന​മാ​ണ​ത്.

എ​ന്‍റെ ​ദുഃ​ഖം സ്റ്റാ​ർ​ഡ​ത്തി​ന് വേ​ണ്ടി ചി​ല​ർ ഉ​പ​യോ​ഗി​ച്ചു. മേ​ഘ്ന​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്കൂ, നീ ​ഉ​യ​ർ​ന്ന് വ​രും എ​ന്ന രീ​തി. ഇ​പ്പോ​ൾ ഇ​ന്‍റ​ർ​വ്യൂ​ക​ൾ ചെ​യ്യു​മ്പോ​ൾ ഞാ​ൻ ആ​ദ്യം പ​റ​യു​ന്ന കാ​ര്യം ചീരു​വി​നെ​ക്കു​റി​ച്ച് ചോ​ദി​ക്ക​രു​തെ​ന്നാ​ണ്.

ഞാ​നു​മാ​യി വ​ള​രെ അ​ടു​ത്ത ആ​ളു​ക​ൾ ഞ​ങ്ങ​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ചി‌​ട്ടു​ണ്ട്. ചി​രു​വി​ന്‍റെ മ​ര​ണ​ശേ​ഷം പ​ല​രും അ​വ​രു​ടെ ത​നി​നി​റം കാ​ണി​ച്ചു. ഞാ​ൻ തീ​രെ പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ർ. അ​വ​ർ​ക്കി​നി എ​ന്നി​ൽ നി​ന്നും ഒ​ന്നും കി​ട്ടാ​നി​ല്ല. അ​വ​രെ​ല്ലാം കൂ​ടെ​ക്കൂ​ടി​യ​ത് എ​നി​ക്കൊ​പ്പ​മു​ള്ള പേ​ര് കൊ​ണ്ടാ​യി​രു​ന്നു." മേ​ഘ്ന​യു​ടെ വാ​ക്കു​ക​ൾ.

Movies

എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും ത​മി​ഴി​ൽ; ധ​നു​ഷി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും  

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും. ചി​ത്ര​ത്തി​ൽ ധ​നു​ഷി​നൊ​പ്പം ത​ന്നെ പ്ര​ധാ​ന​വേ​ഷ​ത്തി​ലാ​ണ് മെ​ഗാ​സ്റ്റാ​റും എ​ത്തു​ക.

ധ​നു​ഷി​ന്‍റെ വ​ണ്ട​ർ ബാ​ർ ഫി​ലിം​സ്, ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സ് ആ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ അ​മ​ര​ന് ശേ​ഷം രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

2018ൽ ​റാം ഒ​രു​ക്കി​യ ‘പേ​ര​ൻ​പ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​സാ​ന​മാ​യി ത​മി​ഴി​ൽ എ​ത്തി​യ​ത്.

ധ​നു​ഷ്, മ​മ്മൂ​ട്ടി എ​ന്നി​വ​ർ കൂ​ടാ​തെ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. സാ​യ് പ​ല്ല​വി നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​ലീ​ല​യും പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ ന​ൽ​കും.

മാ​രി 2 എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ധ​നു​ഷ്- സാ​യ് പ​ല്ല​വി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 13 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും ധ​നു​ഷും ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​ണ്. 2013 ൽ ​മ​ല​യാ​ള​ത്തി​ൽ പു​റ​ത്തു വ​ന്ന മ​മ്മൂ​ട്ടി- ദി​ലീ​പ് ചി​ത്രം ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്തി​ൽ ധ​നു​ഷ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

തെ​ന്നി​ന്ത്യ​ൻ മ്യൂ​സി​ക് സെ​ൻ​സേ​ഷ​ൻ സാ​യ് അ​ഭ​യ​ങ്ക​ർ ആ​ണ് D55നു ​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സാ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ആ​ദ്യ ധ​നു​ഷ് ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

ബാം​ഗ്ലൂ​ർ ഡേ​യ്സ് ത​മി​ഴി​ലെ​ടു​ത്ത് ന​ശി​പ്പി​ച്ചു; അ​വ​ർ യു​വാ​ക്ക​ളും ഞ​ങ്ങ​ൾ മ​ധ്യ​വ​യ​സ്ക​രു​മാ​യി: തു​റ​ന്ന് പ​റ​ഞ്ഞ് റാ​ണ ദ​ഗു​ബാ​ട്ടി  

ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ചി​ത്രം ത​മി​ഴി​ൽ റീ​മേ​ക്ക് ചെ​യ്ത് ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ​മാ​രി​ലൊ​രാ​ളാ​യ റാ​ണ ദ​ഗു​ബാ​ട്ടി. മ​ല​യാ​ള​ത്തി​ൽ അ​വ​ർ ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളെ​ല്ലാം മ​ധ്യ​വ​യ​സ്ക​രെ​പ്പോ​ലെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ​ന്നും റാ​ണ പ​റ​ഞ്ഞു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തോ​ടാ​ണ് ത​നി​ക്ക് ആ​ദ്യം വ​ള​രെ ഇ​ഷ്ടം തോ​ന്നി​യ​തെ​ങ്കി​ലും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് അ​വ​സ​രം ല​ഭി​ച്ച​തെ​ന്ന് റാ​ണ വെ​ളി​പ്പെ​ടു​ത്തി. പു​തി​യ ചി​ത്രം ‘കാ​ന്ത’​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സു​ധി​ർ ശ്രീ​നി​വാ​സ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റാ​ണ ദ​ഗു​ബാ​ട്ടി.

‘ഞാ​നും ദു​ൽ​ഖ​റും സ്കൂ​ൾ​മേ​റ്റ്സ് ആ​ണ്, ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച​തി​ൽ എ​നി​ക്ക് ആ​ദ്യം വ​ള​രെ ഇ​ഷ്ടം തോ​ന്നി​യ​ത് ‘ബാം​ഗ്ലൂ​ർ ഡേ​യ്‌​സി’​ലെ ക​ഥാ​പാ​ത്ര​ത്തോ​ടാ​ണ്. ഞ​ങ്ങ​ൾ ആ ​ചി​ത്രം ത​മി​ഴി​ലേ​യ്ക്ക് റീ​മേ​ക്ക് ചെ​യ്ത് ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ൻ ആ​ര്യ എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു, ‘മ​ച്ചാ, നോ​ക്ക് ദു​ൽ​ഖ​റും നി​വി​നും ചെ​റു​പ്പ​ക്കാ​രാ​യ പി​ള്ളേ​രാ​ണ്. ന​മ്മ​ളെ ക​ണ്ടാ​ൽ റി​ട്ട​യ​ർ ജീ​വി​തം ന​യി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​രെ പോ​ലെ​യു​ണ്ട്’,’’ റാ​ണ ദ​ഗു​ബാ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

National

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ത​മി​ഴ്നാ​ട്ടി​ൽ പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. തി​രു​വ​ണ്ണാ​മ​ല​യി​ലാ​ണ് സം​ഭ​വം.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 23കാ​രി​യെ സ​ഹോ​ദ​രി​യു​ടെ മു​ന്നി​ൽ​വ​ച്ചാ​ണ് പോ​ലീ​സു​കാ​ർ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ തി​രു​വ​ണ്ണാ​മ​ല ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു. സു​രേ​ഷ് രാ​ജ്, സു​ന്ദ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ 30ന് ​പു​ല​ർ​ച്ചെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് യു​വ​തി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ഒ​രാ​ളെ അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നു നി​ര​ന്ത​രം അ​പേ​ക്ഷി​ച്ചി​ട്ടും പോ​ലീ​സു​കാ​ർ കേ​ട്ടി​ല്ല. പോ​ലീ​സു​കാ​ർ പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി​യെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു.

പു​ല​ർ​ച്ചെ നാ​ലോ​ടെ ഇ​വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ക​യും 108 ആം​ബു​ല​ൻ​സി​ൽ തി​രു​വ​ണ്ണാ​മ​ല സ​ർ​ക്കാ​ർ‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് സു​ധാ​ക​റും ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് സ​തീ​ഷും ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. അ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​നും യു​വ​തി​ക​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ത്തി​നു​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Latest News

Corehub Up