ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന നായിക നടിയായി മാറിയ താരമാണ് ഹൻസിക മോട്വാണി. ബാലതാരമായി മുംബൈ സിനിമാ, ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയായപ്പോൾ ബോളിവുഡിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ തെന്നിന്ത്യയിൽ വലിയ സ്വീകരണ മാണ് ഹൻസികയ്ക്കു ലഭിച്ചത്.
സെറ്റുകളിലെ അനുഭവം പങ്കുവച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാൽ ഞാൻ ധരിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയണം എന്നാണ് അമ്മ എന്നോട് പറഞ്ഞിരുന്നത്. ഒരിക്കൽ പറഞ്ഞാൽ പിന്നീട് അങ്ങനെ ഉണ്ടാകില്ല. ആദ്യത്തെ സ്റ്റെപ്പിലാണ് കാര്യമെന്നും ഹൻസിക പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗം വളരെ നല്ലതാണ് അവരാണ് എന്നെ സിനിമാ നടിയാക്കിയത്. എന്റെ സ്വന്തം ആൾക്കാരായാണ് അവിടെയുള്ളവരെ കാണുന്നതെന്നും ഹൻസിക പറഞ്ഞു. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്റെ കുടുംബം എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. വിവാഹമോചനത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് ഒരു വിഷയം കിട്ടി. ഞാൻ വ്യക്തത വരുത്തുന്നില്ല. എനിക്കത് വിഷയമല്ല. എനിക്ക് വിഷമവുമില്ല.
തെറ്റായ ട്രെയിനിൽ യാത്ര തുടർന്ന് അനുഭവിക്കുന്നതിനേക്കാൾ ട്രെയിനിൽ നിന്ന് പുറത്ത് വരുന്നതാണ് നല്ലത്. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. പ്രണയം എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമാണെന്ന് തോന്നുന്നില്ലെന്നും ഹൻസിക മോട്വാണി കൂട്ടിച്ചേർത്തു.
Tags : Hansika Motwani Indian actress tamil