x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നും ബാ​ഗ് നി​റ​യെ പ​ണം പി​ടി​ച്ചെ​ടു​ത്തു; പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി താ​രം


Published: April 16, 2026 11:47 AM IST | Updated: April 16, 2026 11:47 AM IST

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കാ​നി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​തി​നി​ടെ ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ കാ​റി​ൽ നി​ന്ന് വ​ലി​യ​തോ​തി​ൽ പ​ണം പി​ടി​കൂ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

ചെ​ന്നൈ മം​ഗ​ളാ​പു​ര​ത്ത് വെ​ച്ച് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ട​ൻ പ​ണ​വു​മാ​യി കു​ടു​ങ്ങി​യെ​ന്നും പോ​ലീ​സു​കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ന്നു​മാ​ണ് വീ​ഡി​യോ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്ന പോ​ലീ​സു​കാ​ർ ക​ണ്ടെ​ത്തി​യ​ത് ബാ​ഗു​ക​ളി​ൽ നി​റ​യെ പ​ണ​മാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷോ​ൻ റോ​ൾ​ഡ​ൻ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ട്. അ​ർ​ജു​നാ​ണ് കാ​ർ ഓ​ടി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​ണ്, നി​ങ്ങ​ൾ ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ല, മു​ഖ്യ​മ​ന്ത്രി വ​ന്നാ​ലും പ​രി​ശോ​ധ​ന ക​ഴി​ഞ്ഞേ വി​ടൂ എ​ന്ന് പോ​ലീ​സ് ക​ർ​ശ​ന​മാ​യി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. എ​ന്നാ​ൽ ഈ ​വീ​ഡി​യോ ഒ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത​താ​ണ്.

 

വി​ഡി​യോ​യു​ടെ അ​വ​സാ​നം സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി അ​ർ​ജു​ൻ ദാ​സ് ത​ന്നെ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. താ​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടി​ല്ലെ​ന്നും ഇ​തൊ​രു ബോ​ധ​വ​ൽ​ക്ക​ര​ണ വി​ഡി​യോ മാ​ത്ര​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ‘കോ​ൺ സി​റ്റി’​യു​ടെ യു​ടെ പ്ര​മോ ഷൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത് എ​ന്ന് അ​ർ​ജു​ൻ ദാ​സ് പ​റ​ഞ്ഞു.

‘ഇ​ത് യ​ഥാ​ർ​ഥ പ​ണ​മ​ല്ല, സി​നി​മ​യ്ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ച്ച ഡ​മ്മി നോ​ട്ടു​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ അ​വ​രോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം. 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പ​ണം ക​യ്യി​ൽ ക​രു​ത​രു​ത്. ഇ​ത് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്കും സ​മ​യ​ന​ഷ്ട​ത്തി​നും ഇ​ട​യാ​ക്കും. ഏ​പ്രി​ൽ 23-ന് ​എ​ല്ലാ​വ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണം. ​ഇ​തൊ​രു പ്ര​മോ വി​ഡി​യോ ഷൂ​ട്ട് ആ​ണ്. 

എ​ന്‍റെ സം​വി​ധാ​യ​ക​ൻ ഹ​രീ​ഷ് ഇ​തൊ​രു ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ ആ​യി ഷൂ​ട്ട് ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞു അ​ങ്ങ​നെ​യാ​ണ് ഈ ​വീ​ഡി​യോ എ​ടു​ത്ത​ത്.  നാ​ളെ ന​മ്മു​ടെ ന​മ്മു​ടെ പ​ടം കോ​ൺ സി​റ്റി​യു​ടെ ആ​ദ്യ​ത്തെ സിം​ഗി​ൾ കൊ​റി​യ​ൻ ഫാ​മി​ലി റി​ലീ​സ് ആ​വു​ക​യാ​ണ്.​എ​ല്ലാ​വ​രും പാ​ട്ട് ആ​സ്വ​ദി​ക്കു​ക.’’  അ​ർ​ജു​ൻ ദാ​സ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Tags : Arjun Das actor tamil

Recent News

Corehub Up