രാഷ്ട്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച വിജയ്യുടെ അവസാന ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. വിജയ്യുടെ ഇന്ട്രോയും ചിത്രത്തിന്റെ ടൈറ്റില്‍ ക്രെഡിറ്റ്സും അടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ലീക്ക് ആയത്.
പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ട് ഉണ്ട്.
സിനിമയുടെ എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും ഇവ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്സിനോട് ആരാധകർ പറയുന്നുണ്ട്.
എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്നാട് തെരഞ്ഞെടുപ്പ് വരാനിരിക്കെ ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താലാണ് ചിത്രം തടഞ്ഞുതെന്ന ആരോപണം വിജയ് ആരാധകർ അടക്കം ഉന്നയിച്ചിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ലീക്കായ ക്ലിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങൾ.
വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കയ്യില്‍ പച്ച കുത്തിയതായി ലീക്കായ ക്ലിപ്പുകളിലൂടെ വ്യക്തമാണ്.
Tags : Jana Nayagan vijay tamil tvk