Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tvk

ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ്നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫീ​സ് നി​ര​ക്ക് ത​മി​ഴ്നാ​ട്ടി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. നി​ര​വ​ധി സ്വ​കാ​ര്യ​സ്കൂ​ളു​ക​ൾ വ​ൻ​തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്കൂ​ളു​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കും. അം​ഗീ​കാ​ര​മു​ള്ള ഏ​ക​ദേ​ശം13,000 ത്തോ​ളം സ്കൂ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രേ മാ​താ​പി​താ​ക്ക​ൾ​ക്കു പ​രാ​തി ന​ൽ​കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

National

എ​തി​ർ​പ്പു​മാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും; എ​ഐ​എ​ഡി​എം​കെ വി​മ​ത​ർ​ക്ക് മ​ന്ത്രി സ്ഥാ​നം ന​ൽ​കി​ല്ലെ​ന്ന് ടി​വി​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത​രെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ടി​വി​കെ. അ​ണ്ണാ ഡി​എം​കെ (എ​ഐ​എ​ഡി​എം​കെ) പ്ര​തി​നി​ധി​ക​ളെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഇ​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ ടി​വി​കെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​എം​കെ​യ്ക്കും എ​ഐ​എ​ഡി​എം​കെ​യ്ക്കും എ​തി​രാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​വ​രെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് ജ​ന​വി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സി​പി​എ​മ്മും, സി​പി​ഐ​യും, വി​സി​കെ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 10 ടി​വി​കെ എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള ര​ണ്ട് പേ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലിം ലീ​ഗി​ൽ ആ​ഭ്യ​ന്ത​ര ത​ർ​ക്കം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ല​ഭി​ച്ച ഈ ​ഭ​ര​ണം പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും, ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഖാ​ദ​ർ മൊ​യ്തീ​ൻ ഇ​തി​നോ​ട് പൂ​ർ​ണ​മാ​യി യോ​ജി​ച്ചി​ട്ടി​ല്ല.

ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മ​റി​യി​ക്കാം എ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം വി​ജ​യ്‌​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ഒ​മ്പ​ത് ടി​വി​കെ മ​ന്ത്രി​മാ​രു​മാ​ണ് ക്യാ​ബി​ന​റ്റി​ലു​ള്ള​ത്. പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ​ത്തും.

വി​സി​കെ​യ്‌​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ ചേ​രാ​ൻ ടി​വി​കെ​യു​ടെ ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൽ തി​രു​മാ​ള​വ​ൻ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മെ ഈ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​മാ​ള​വ​ൻ അ​റി​യി​ച്ചു.

 

 

National

വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും; വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സും. മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ആ​റ് പ​തി​റ്റാ​ണ്ടി​ന് ശേ​ഷ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് കെ. ​രാ​ജേ​ഷ് കു​മാ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. രാ​വി​ലെ 10ഓ​ടെ രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല​യു​ള്ള രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

കൃ​ഷി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ നി​ല​വി​ൽ മ​ന്ത്രി​മാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ വി​ക​സ​നം. കോ​ൺ​ഗ്ര​സി​നെ ഭ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം ശ​ക്ത​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ടി​വി​കെ വി​ല​യി​രു​ത്ത​ൽ.

National

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ നി​ന്ന് സെ​ൽ​ഫി വീ​ഡി​യോ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ചേം​ബ​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​വാ​ദം ക​ന​ക്കു​ന്നു. വി​ജ​യ്‍​യു​ടെ ചേം​ബ​റി​നു​ള്ളി​ൽ സ​ന്ദ​ർ​ശ​ക​ൻ ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ ആ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ച​ത്. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി. സി​മ്മ​ച​ന്ദ്ര​ൻ ആ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​ക​യും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന സ്ഥ​ല​മാ​യി ത​രം​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ വി​ജ​യ് ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ട്‌.

എ​ന്നാ​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ വി​ജ​യ്‌​യു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നെ​ന്നും, അ​ബ​ദ്ധ​ത്തി​ല്‍ വീ​ഡി​യോ ആ​യെ​ന്നു​മാ​ണ് സി​മ്മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

 

National

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. ക്യാ​ന്‍റീ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നും വി​ജ​യ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​മ്മ ക്യാ​ന്‍റീ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ർ​ദേ​ശം. ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ൽ 383 ക്യാ​ന്‍റീ​നു​ക​ളും മ​റ്റ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 267 ക്യാ​ന്‍റീ​നു​ക​ളു​മാ​ണു​ള്ള​ത്.

സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ അ​മ്മ ക്യാ​ന്‍റീ​നു​ക​ളു​ടെ പേ​ര് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ കു​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ​വും സ​ർ​ക്കാ​ർ വ​ലി​യ ജ​ന​ക്ഷേ​മ പ​രി​പാ​ടി​യാ​യി​ട്ടാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Kerala

കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ടി​വി​കെ; തൃ​ശൂ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ). സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ലാ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം.

വ​യ​നാ​ടി​നും പാ​ല​ക്കാ​ടി​നും പി​ന്നാ​ലെ തൃ​ശൂ​രി​ലും ടി​വി​കെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ജ​യ് ആ​രാ​ധ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ടി​വി​കെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് തൃ​ശൂ​ർ ഗി​രി​ജ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു യോ​ഗം.

വ​നി​ത - യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ജ​യ് ആ​രാ​ധ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​വി​കെ​യെ പു​ച്ഛി​ച്ച് ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് പു​റ​മെ കേ​ര​ളം ഒ​ട്ടാ​കെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, വി​ദ്യാ​സ​മ്പ​ന്ന​രെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​ക​ളി​ലെ​ത്തി​ച്ച് യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

ത​മി​ഴ്നാ​ട്ടി​ൽ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ്ക്ക് ആ​ഭ്യ​ന്ത​രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്നെ​യാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക. ഇ​തി​ന് പു​റ​മെ പൊ​തു​ഭ​ര​ണം, വ​നി​ത -​ യു​വ​ജ​ന​ക്ഷേ​മം, മു​നി​സി​പ്പ​ൽ ഭ​ര​ണം, പ്ര​ത്യേ​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും.

മു​തി​ർ​ന്ന നേ​താ​വ് കെ.​എ.സെ​ങ്കോ​ട്ട​യ്യ​നാ​യി​രി​ക്കും ധ​ന​കാ​ര്യ മ​ന്ത്രി. ഗ്രാ​മ​വി​ക​സ​നം, ജ​ല​വി​ഭ​വം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ബു​സി ആ​ന​ന്ദി​നാ​ണ്. പൊ​തു​മ​രാ​മ​ത്ത്, സ്പോ​ർ​ട്സ് വ​കു​പ്പു​ക​ളാ​ണ് ആ​ധ​വ് അ​ർ​ജു​ന​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് മ​ന്ത്രി​മാ​രും വ​കു​പ്പും: അ​രു​ൺ​രാ​ജ്‌ - ആ​രോ​ഗ്യം, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ - ഭ​ക്ഷ്യം, സി​വി​ൽ സ​പ്ലൈ​സ്‌, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ - വൈ​ദ്യു​തി, നി​യ​മം, രാ​ജ്‌​മോ​ഹ​ൻ - പൊ​തു​വി​ദ്യാ​ഭ്യാ​സം, പി​ആ​ർ​ഡി, ടി.​കെ. പ്ര​ഭു - ഖ​ന​നം, പ്ര​കൃ​തി വി​ഭ​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. 29കാ​രി​യാ​യ എ​സ്. കീ​ർ​ത്ത​ന​യ്ക്ക് വ്യ​വ​സാ​യ വ​കു​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

National

വി​ജ​യ് സ​ർ​ക്കാ​ർ എ​പ്പോ​ൾ​വേ​ണ​മെ​ങ്കി​ലും വീ​ഴാം; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​ർ ഉ​ട​ൻ വീ​ഴു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം.

2029 ലെ ​ലോ​ക്സ‌​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പാ​ർ​ട്ടി നേ​താ​വെ​ന്ന​നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. പ​രാ​ജ​യ​ത്തി​ലെ പ​ര​സ്പ​ര കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ വേ​ണ്ട. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

20 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

Movies

വി​ജ​യ് അ​ണ്ണ​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക അ​ഴി​മ​തി? വി​മ​ർ​ശി​ച്ച് വീ​ണ്ടും ന​ടി ജൂ​ലി രം​ഗ​ത്ത്

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ജൂ​ലി വീ​ണ്ടും രം​ഗ​ത്ത്. വി​ജ​യ്‌​യു​ടെ വ്യ​ക്തി​ഗ​ത ജ്യോ​ത്സ്യ​നും പാ​ർ​ട്ടി വ​ക്താ​വു​മാ​യ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ഓ​ഫി​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ആ​യി നി​യ​മി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ന​ട​ത്തി​യ ആ​ദ്യ ത​ട്ടി​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന് പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​ണ് ജൂ​ലി സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്.  

‘‘അ​ണ്ണാ സൂ​പ്പ​ർ! നി​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യ 'അ​ഴി​മ​തി' നി​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു, അ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഞ​ങ്ങ​ൾ പെ​രി​യാ​ർ ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും സ​നാ​ത​ന ധ​ർ​മ​ത്തി​ന് എ​തി​രാ​യ​വ​രു​മാ​ണ്; എ​ങ്കി​ലും നി​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളെ ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു.

ദൈ​വം ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തോ പ്രാ​ർ​ത്ഥി​ക്കു​ന്ന​തോ തെ​റ്റാ​ണെ​ന്ന് ഞ​ങ്ങ​ൾ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല, മ​റി​ച്ച് ദൈ​വ​ത്തെ മു​ൻ​നി​ർ​ത്തി കാ​ണി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യാ​ണ് ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്. 
 
അ​ത് എ​ന്തു​ത​ന്നെ​യാ​യാ​ലും, വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഔ​ദ്യോ​ഗി​ക കു​റി​പ്പ് ഒ​രു ജ്യോ​ത്സ്യ​ന് ന​ൽ​കു​ക വ​ഴി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​യാ​ണ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ടം, പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​നു​ള്ള ശ​മ്പ​ളം വ​രു​ന്ന​ത് എ​വി​ടെ നി​ന്നാ​ണ് അ​ണ്ണാ? അ​ത് ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ നി​കു​തി​പ്പ​ണ​മ​ല്ലേ.’’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ജൂ​ലി പ​റ​ഞ്ഞു.  

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഒ​രി​ക്ക​ലും ദു​ർ​വി​നി​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ വി​ജ​യ് പ്ര​സം​ഗി​ക്കു​ന്ന പ​ഴ​യ വീ​ഡി​യോ​യും ജൂ​ലി ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം മു​ത​ൽ​ക്കേ വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ ജൂ​ലി എ​തി​ർ​ത്തി​രു​ന്നു. ഡി​എം​കെ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് വി​ജ​യി​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്നും ജൂ​ലി നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

Kerala

വി​ശ്വാ​സം നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ; 144 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ. സ​ഭ​യി​ലെ 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കി​യ​ത്.

ടി​വി​കെ​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും 120 വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ എ​ഐ​എ​ഡി​എം​കെ​യി​ലെ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. 22 പേ​ർ സ​ർ​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്ത​പ്പോ​ൾ അ​ഞ്ച് പേ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു

കോ​ൺ​ഗ്ര​സ് (അ​ഞ്ച്), സി​പി​ഐ (ര​ണ്ട്), സി​പി​എം (ര​ണ്ട്), വി​സി​കെ (ര​ണ്ട്), ഐ​യു​എം​എ​ൽ (ര​ണ്ട്) എ​ന്നീ പാ​ർ​ട്ടി​ക​ൾ വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ അ​റി​യി​ച്ചു. എ​എം​എം​കെ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം​എ​ൽ​എ കാ​മ​രാ​ജും ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി.

വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ഐ​എ​ഡി​എം​കെ പി​ള​രു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് ക​ണ്ട​ത്.

പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് എ​സ്.​പി. വേ​ലു​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി (ഇ​പി​എ​സ്) ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. എം​എ​ൽ​എ​മാ​രെ മ​ന്ത്രി​സ്ഥാ​ന​വും മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​ള​നി​സ്വാ​മി ആ​രോ​പി​ച്ചു.

National

ശക്തിപ്രകടനത്തിന് ജോസഫ് വിജയ്

ന്യൂ​​​​​ഡ​​​​​ല്‍ഹി: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന ത​​​​​മി​​​​​ഴ​​​​​ക വെ​​​​​ട്രി​​​ ക​​​​​ഴ​​​​​കം (ടി​​​​​വി​​​​​കെ) സ​​​​​ര്‍ക്കാ​​​​​ര്‍ ഇ​​​​​ന്നു സ​​​​​ഭ​​​​​യി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ട് തേ​​​​​ടും. ഇ​​​​​ട​​​​​പ്പാ​​​​​ടി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ണ്ണാ​​​ ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി ഇ​​​​​ട​​​​​ഞ്ഞു​​​​​നി​​​​​ല്‍ക്കു​​​​​ന്ന 30 വി​​​​​മ​​​​​ത എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​ര്‍ ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​യ​​​​​തു സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഇ​​​​​ര​​​​​ട്ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​ള്ള ക​​​​​​ത്ത് കൈ​​​​​​മാ​​​​​​റാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് വി​​​​മ​​​​ത​​​​നേ​​​​താ​​​​വ് സി.​​​​​​വി.​​​​ ഷ​​​​​​ൺ​​​​​​മു​​​​​​ഖം നേ​​​​​ര​​​​​ത്തേ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞി​​​​രു​​​​ന്നു.

234 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ല്‍ ടി​​​​​വി​​​​​കെ​​​​​യ്ക്ക് 108 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കോ​​​​​ണ്‍ഗ്ര​​​​​സും ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടെ 120 അം​​​​​ഗ​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേ വി​​​​​ജ​​​​​യി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ട്. അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത​​​​​ര്‍കൂ​​​​​ടി​​​​​ചേ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​ത്ത് 150 ഓ​​​​​ളം എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രാ​​​​​കും.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത നേ​​​​​താ​​​​​വ് സി.​​​​​വി. ഷ​​​​​ണ്മു​​​​​ഖ​​​​​വു​​​​​മാ​​​​​യി വി​​​​​ജ​​​​​യ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. ഷ​​​​​ണ്മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ ചെ​​​​​ന്നൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​യി​​​​​ല്‍ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നേ​​​​​രി​​​​​ട്ടെ​​​​​ത്തി. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മെ​​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു.

വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നീ​​​​ക്ക​​​​ങ്ങ​​​​ൾ എം​​​​ജി​​​​ആ​​​​ർ സ്ഥാ​​​​പി​​​​ച്ച അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യെ പി​​​​ള​​​​ർ​​​​പ്പി​​​​ന്‍റെ വ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ സി.​​​​​​വി. ഷ​​​​​​ൺ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും എ​​​​​​സ്.​​​​​​പി. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യു​​​​​​ടെ​​​​​​യും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​ണു വി​​​​മ​​​​ത​​​​ർ ഒ​​​​ന്നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​​​ദ്ധ​​​​​​വൈ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​മാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി കെ.​​​​ ​​പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണു വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം. ഡി​​​​​​എം​​​​​​കെ​​​​​​യെ തൂ​​​​​​ത്തെ​​​​​​റി​​​​​​യാ​​​​​​നാ​​​​​​ണ് അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളെ​​​​​​ത്ത​​​​​​ന്നെ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കാ​​​​​​നാ​​​​​​ണ് പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ച​​​​​​തെ​​​​​​ന്നും ര​​​​​​ണ്ട് നേ​​​​​​താ​​​​​​ക്ക​​​​​​ളും കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​ന്നു.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 164 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ മ​​​​​​ത്സ​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും 47 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണു വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യ​​​​​​ത്. അ​​​​​​ന്നു​​​​​​മു​​​​​​ത​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ അ​​​​​​സ്വാ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം വി​​​​​​മ​​​​​​ത​​​​​​രു​​​​​​ടെ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി ക്യാ​​​​​​ന്പ് ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യും ഷ​​​​​​ണ്മു​​​​​​ഖ​​​​​​വും മ​​​​​​റ്റൊ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് വി​​​​​​ജ​​​​​​യ്ഭാ​​​​​​സ്ക​​​​​​റും മ​​​​​​ന്ത്രി​​​​​​പ​​​​​​ദ​​​​​​വി ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യെ​​​​ന്ന് ഇ​​​​ട​​​​പ്പാ​​​​ടി ക്യാ​​​​ന്പ് പ​​​​റ​​​​യു​​​​ന്നു. ഏ​​​​​​താ​​​​​​നും എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ പോ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ണി​​​​​​ക​​​​​​ൾ അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ​​​​​​യ്ക്ക് ഒ​​​​​​പ്പ​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​ണ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം ഡി​​​​​​എം​​​​​​കെ​​​​​​യും ത​​​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഡി​​​​​​എം​​​​​​കെ നേ​​​​​​താ​​​​​​വ് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ൻ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സിം​​​​​​ഗ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ർ.​​​​​​എ​​​​​​സ്. ഭാ​​​​​​ര​​​​​​തി പ​​​​​​റ​​​​​​ഞ്ഞു.

National

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ദ്യ ക​ത്ത​യ​ച്ച് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച് വി​ജ​യ്. ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യിഅ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലു​ള്ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ​യ് ക​ത്ത​യ​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ വി​വാ​ദം ഉ​യ​ര്‍​ന്നു. വി​ജ​യ്‍​യു​ടെ വി​ശ്വ​സ്ത​നാ​യ ജ്യോ​ത്സ്യ​നെ സ​ർ​ക്കാ​ർ പ​ദ​വി​യി​ൽ നി​യ​മി​ച്ച​തി​നെ​തി​രെ​യാ​ണ് കോ​ൺ​ഗ്ര​സും വി​സി​കെ​യും രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ത​സ്തി​ക​യി​ലാ​ണ് ജ്യോ​ത്സ്യ​ൻ റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റ് വെ​ട്രി​വേ​ലി​നെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് നി​യ​മി​ച്ച​ത്. ശ​മ്പ​ള​വും മ​റ്റും പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

National

'പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വേ​ണ്ട'; ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ്. പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്ക​രു​തെ​ന്നും ആ​ൾ​ക്കൂ​ട്ടം എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ബോ​ർ​ഡു​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ഒ​ന്നും ചെ​യ്യ​രു​ത്. പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ജ​ന്മ​ദി​ന​ത്തി​നും മ​റ്റും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​രു​ത്. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ ഒ​പ്പം​നി​ന്ന സ്ത്രീ​ക​ളു​ടെ കൈ​യ​ടി നേ​ടു​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. സ​ർ​ക്കാ​ർ മ​ദ്യ വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ടാ​സ്മാ​ക്കി​ന്‍റെ 4765 ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ 717 എ​ണ്ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ജ​യ് ഉ​ത്ത​ര​വി​ട്ടു. ‌‌

ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ​ക്കാ​കും താ​ഴു വീ​ഴു​ക. ഇ​വ​യു​ടെ 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ ച​ട്ടം.

Movies

717 മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്; അ​ഭി​ന​ന്ദ​ന​വു​മാ​യി വി​ശാ​ലും ക​മ​ൽ​ഹാ​സ​നും

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ അ​ഭി​ന​ന്ദ​ന​വു​മാ​യി ക​മ​ൽ​ഹാ​സ​നും വി​ശാ​ലും.

അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ൻ മ​ദ്യ​ശാ​ല​ക​ൾ അ​ട​യ്ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​രു​വ​രും ന​ന്ദി പ​റ​ഞ്ഞു.

ക്ഷേ​ത്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള മ​ദ്യ വി​ൽ​പ്പ​ന ശാ​ല​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ത​മി​ഴ് കു​ടും​ബ​ങ്ങ​ളു​ടെ നീ​ണ്ട നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് വി​ജ​യ് നി​റ​വേ​റ്റി​യ​തെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

മ​ദ്യ വി​ൽ​പ്പ​ന ഒ​രി​ക്ക​ലും ഒ​രു സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്ക​രു​ത്. മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഈ ​നി​ല​യി​ലേ​ക്ക് പു​രോ​ഗ​മി​ക്ക​ണം. ഇ​ന്ന്, 717 മ​ദ്യ വി​ൽ​പ്പ​ന ശാ​ല​ക​ൾ അ​ട​ച്ചു കൊ​ണ്ടാ​ണ് ഇ​ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സം​ഖ്യ വ​ർ​ദ്ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​ന​ട​പ​ടി തു​ട​രേ​ണ്ട​തു​ണ്ട് എ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

717 മ​ദ്യ​ശാ​ല​ക​ൾ, പ്ര​ത്യേ​കി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള​വ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള താ​ങ്ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ന​ന്ദി എ​ന്നാ​യി​രു​ന്നു ന​ട​ൻ വി​ശാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഞാ​നും സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി​പേ​രും നി​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു.

ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ എ​ന്‍റെ മു​ഖ​ത്തും മ​റ്റ​നേ​കം മു​ഖ​ങ്ങ​ളി​ലും പു​ഞ്ചി​രി​യു​ണ്ടാ​യി. ഈ ​തീ​രു​മാ​ന​ത്തെ​യും താ​ങ്ക​ളെ​യും താ​ങ്ക​ളു​ടെ ഗ​വ​ൺ​മെ​ന്‍റി​നെ​യും ഇ​ന്ന് ഞാ​ൻ സ​ല്യൂ​ട്ട് ചെ​യ്യ​ട്ടെ​യെ​ന്നു​മാ​ണ് വി​ശാ​ൽ വി​ജ​യി​നെ അ​ഭി​ന​ന്ദി​ച്ച് എ​ക്സി​ൽ കു​റി​ച്ച​ത്.

717 ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍(​ടാ​സ്മാ​ക്) മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ അ​ധി​കൃ​ത​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നു വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളാ​ണ് പൂ​ട്ടു​ന്ന​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ആ​ദ്യ ഉ​ത്ത​ര​വാ​ണി​ത്. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

National

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മാ​യി ജെസിഡി പ്ര​ഭാ​ക​ർ; എതിരില്ലാതെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ, നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന രാഷ്‌ട്രീ​യ നേ​താ​വും ടി​വി​കെ നേ​താ​വു​മാ​യ ജെ​സി​ഡി പ്ര​ഭാ​ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​താ​യി രൂ​പീ​ക​രി​ച്ച വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ മി​ക​വി​നും നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ലെ പ​ക്വ​ത​യ്ക്കും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് പ്ര​ഭാ​ക​റു​ടെ ഈ ​നി​യ​മ​നം.

വി​ജ​യ് എ​ന്ന സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ ജ​ന​പ്രീ​തി​യി​ലാ​ണ് ടി​വി​കെ രാഷ്‌ട്രീ​യ​ത്തി​ൽ ചു​വ​ടു​റ​പ്പി​ച്ച​തെ​ങ്കി​ലും, സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു നേ​താ​വി​നെ ത​ന്നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​മി​ഴ്‌​നാ​ട് രാഷ്‌ട്രീയ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​ഭാ​ക​ർ, നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലും ഭ​ര​ണ​രീ​തി​ക​ളി​ലു​മു​ള്ള ത​ന്‍റെ അ​ഗാ​ധ​മാ​യ അ​റി​വ് മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ത​മി​ഴ് രാഷ്‌ട്രീ​യ​ത്തി​ലെ പ​ല അ​ധി​കാ​ര മാ​റ്റ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ പ്ര​ഭാ​ക​ർ, ത​മി​ഴ്‌​നാ​ട് രാ​ഷ്‌ട്രീ​യ​ത്തി​ലെ പ​ഴ​യ ത​ല​മു​റ​യെ​യും പു​തി​യ ത​ല​മു​റ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ന്നി സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ഭാ​ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പ്ര​ഭാ​ക​റു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

പാ​ർ​ട്ടി​ക്കു​ള്ളി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ അ​ദ്ദേ​ഹം, വി​ജ​യ്‍​യു​ടെ ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ളി​ലൊ​ന്നി​നാ​ണ് ഇ​പ്പോ​ൾ അ​ർ​ഹ​നാ​യി​രി​ക്കു​ന്ന​ത്. സ​ഭ​യി​ലെ രാഷ്‌ട്രീ​യ ച​ർ​ച്ച​ക​ളെ നി​യ​ന്ത്രി​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തെ പ​ക്വ​ത​യോ​ടെ നേ​രി​ടാ​നും പ്ര​ഭാ​ക​റു​ടെ നി​യ​മ​നം ടി​വി​കെ സ​ർ​ക്കാ​രി​നു ക​രു​ത്തേ​കും.

 

Kerala

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ഐ​എ​ഡി​എം​കെ നേ​താ​ക്ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ഐ​എ​ഡി​എം​കെ​യി​ലെ സി.​വി. ഷ​ൺ​മു​ഖം, എ​സ്.​പി. വേ​ലു​മ​ണി വി​ഭാ​ഗ​ങ്ങ​ൾ‌. ടി​വി​കെ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യെ ഇന്നു കാ​ണു​മെ​ന്ന് ഷ​ൺ​മു​ഖം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ഐ​എ​ഡി​എം​കെ നേ​രി​ടേ​ണ്ടി വ​ന്ന പ​രാ​ജ​യ​ങ്ങ​ളാ​ണ് ഈ ​മാ​റ്റ​ത്തിനു കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. "പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നു' അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഡി​എം​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച എ​ഐ​എ​ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

"ഞ​ങ്ങ​ൾ ഡി​എം​കെ​യ്ക്ക് എ​തി​രെ​യാ​ണ് ഈ ​പാ​ർ​ട്ടി സ്ഥാ​പി​ച്ച​ത്. 53 വ​ർ​ഷ​മാ​യി ഞ​ങ്ങ​ളു​ടെ രാഷ്‌ട്രീ​യം ഡി​എം​കെ​യ്ക്ക് എ​തി​രാ​യി​രു​ന്നു. ഡി​എം​കെ പി​ന്തു​ണ​യോ​ടെ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ഞ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും നി​ര​സി​ച്ചു. അ​ത്ത​ര​മൊ​രു സ​ഖ്യം രൂ​പീ​ക​രി​ച്ചാ​ൽ എ​ഐ​എ​ഡി​എം​കെ നി​ല​നി​ൽ​ക്കി​ല്ല'. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ഐ​എ​ഡി​എം​കെ​യെ പി​ള​ർ​ത്താ​ൻ ത​നി​ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ഷ​ൺ​മു​ഖം കൂ​ട്ടി​ച്ചേ​ർ​ത്തു.

"നി​ല​വി​ൽ ഒ​രു സ​ഖ്യ​വു​മി​ല്ലാ​തെ​യാ​ണ് ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ലും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ആ​യി​രി​ക്ക​ണം ന​മ്മു​ടെ ശ്ര​ദ്ധ. ഒ​ടു​വി​ൽ ടി​വി​കെ​യ്ക്കു പി​ന്തു​ണ ന​ൽ​കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു'. ഷ​ൺ​മു​ഖം പ​റ​ഞ്ഞു.

Movies

സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​ത്; തൃ​ഷ​യു​ടെ പു​തി​യ പോ​സ്റ്റ് വി​മ​ർ​ശ​ക​ർ​ക്കു​ള്ള മ​റു​പ​ടി​യോ?

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​വും വി​ജ​യ്‌​യും തൃ​ഷ​യു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ത​മി​ഴ്നാ​ട് മു​ഖ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി‍​ജ്ഞ ചെ​യ്യു​ന്ന വേ​ദി​യി​ല്‍ താ​ര​മാ​യ​ത് ന​ടി തൃ​ഷ​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊ​പ്പം താ​രം എ​ത്തി​യ​ത് വ​ൻ ആ​വേ​ശ​മാ​യി മാ​റി​യി​രു​ന്നു. പി​ന്നീ​ട് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പോ​യ​തും തൃ​ഷ​യി​ലേ​യ്ക്കാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​തേ സാ​രി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ദ് ​ല​വ് ഈ​സ് ഓ​ൾ​വെ​യ്സ് ലൗ​ഡ​ർ’ (സ്നേ​ഹം വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്) എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പാ​യി ന​ടി കു​റി​ച്ച​ത്.

സ​ത്യ​പ്ര​തി​ഞ്ജ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴു​ള്ള സാ​രി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഈ ​കു​റി​പ്പ്. ന​ടി ലി​സി അ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് തൃ​ഷ​യു​ടെ ലു​ക്കി​നെ പ്ര​ശം​സി​ച്ച് എ​ത്തു​ന്ന​ത്.

വി​ജ​യ്‍​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും സ​ന്നി​ഹി​ത​രാ​കാ​ത്ത ച​ട​ങ്ങി​ൽ തൃ​ഷ​യു​ടെ സാ​ന്നി​ധ്യം ഏ​റെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ക്കെ​യു​ള്ള മ​റു​പ​ടി​യാ​ണ് ന​ടി​യു​ടെ​പു​തി​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ക്ഷി​നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ എ​ഐ​എ​ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ചെ​ന്നൈ തൌ​സ​ൻ​ഡ് ലൈ​റ്റ്സ് എം​എ​ൽ​എ ജെ.​സി.​ഡി. പ്ര​ഭാ​ക​ർ ആ​ണ് ടി​വി​കെ​യു​ടെ സ്ഥാ​നാ​ർ​ഥി. മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ഭാ​ക​ർ എം​എ​ൽ​എ ആ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ന്നാ​ൽ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ഭാ​ക​ർ മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും ഡി​എം​കെ വ​ക്താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ ഇ​ന്ന​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​നാ​യാ​സം വി​ജ​യി​ച്ച്, സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​മെ​ന്നാ​ണ് ടി​വി​കെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. എം. ​ര​വി​ശ​ങ്ക​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​കും.

അ​തേ​സ​മ​യം ഇ​ന്ന് എ​ഐ​എ​ഡി​എം​കെ​യി​ലെ പി​ള​ർ​പ്പി​ൽ സ്പീ​ക്ക​ർ ഇ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യേ​ക്കും. എ​സ്.​പി. വേ​ലു​മ​ണി​യെ ക​ക്ഷി​നേ​താ​വാ​ക്ക​ണ​മെ​ന്ന് 30 എം​എ​ൽ​എ​മാ​രും ഇ​പി​എ​സി​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് 17 പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തു​ക​ൾ പ്രോ​ടേം സ്പീ​ക്ക​റി​ന് ന​ൽ​കി​യി​രു​ന്നു.

 

National

ത​മി​ഴ്‌​നാ​ട് സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​സി.​ഡി.​പ്ര​ഭാ​ക​ർ ടി​വി​കെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ചെ​ന്നൈ​യി​ലെ തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ അ​ദ്ദേ​ഹം നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പ്ര​ഭാ​ക​റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​മെ​ന്നാ​ണ് ടി​വി​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 1980 ൽ ​വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എ​ഐ​എ​ഡിഎം​കെ ടി​ക്ക​റ്റി​ലാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ നി​ര​യെ ന​യി​ക്കാ​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. തു​റ​യൂ​ർ എം​എ​ൽ​എ എം. ​ര​വി​ശ​ങ്ക​റാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി.

National

ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കും; വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ

ചെ​ന്നൈ: വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ വി​സി​കെ ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ന്ത്രി​സ​ഭ​യി​ൽ ചേ​ര​ണ​മെ​ന്ന് വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി നേ​താ​വ് തോ​ൽ തി​രു​മാ​വ​ള​വ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ വി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ൾ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കാ​ൻ വി​ജ​യ് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി തി​രു​മാ​വ​ള​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം വ​ന്ന​തോ​ടെ പാ​ർ​ട്ടി നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ വി​സി​കെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഒ​രു സ​ർ​ക്കാ​ർ നി​ല​നി​ർ​ത്താ​നു​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് തി​രു​മാ​വ​ള​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പ്രോ​ടേം സ്പീ​ക്ക​ർ ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്പീ​ക്ക​ർ-​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ന് ശേ​ഷം ഇ​ന്ന് ത​മി​ഴ് താ​യ് വാ​ഴ്ത്ത് ആ​ദ്യം ആ​ല​പി​ക്കു​മെ​ന്നാ​ണ് ടി​വി​കെ നി​ല​പാ​ട്.

വി​ജ​യ് ഉ​ൾ​പ്പെ​ടെ 99 നി​യു​ക്ത ടി​വി​കെ എം​എ​ൽ​എ​മാ​ർ ആ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​കു​ന്ന​ത്. അ​തേ​സ​മ​യം, ടി​വി​കെ​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യം കൊ​ച്ചി​യി​ലും വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​ഘോ​ഷി​ച്ചി​രു​ന്നു.

 

National

ടി​വി​കെ​യെ പി​ന്തു​ണ​ച്ച​ത് ഡി​എം​കെ​യെ അ​റി​യി​ച്ച ശേ​ഷം; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്  

 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ‌ ടി​വി​കെ നേ​തൃ​ത്വ​ത്തെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ ഡി​എം​കെ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. ഡി​എം​കെ നേ​തൃ​ത്വ​ത്തോ​ട് സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

ടി​വി​കെ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ പി​ന്തു​ണ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്നും സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സെ​ല്‍​വ​പെ​രു​ന്ത​ഗെ അ​റി​യി​ച്ചു. ത​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യ​ത് ഡി​എം​കെ​യെ അ​റി​യി​ക്കാ​തെ​യ​ല്ലെ​ന്നും ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഡി​എം​കെ ഖ​ജാ​ന്‍​ജി ടി.​ആ​ര്‍. ബാ​ലു​വി​നോ​ടും രാ​ഹു​ല്‍ ഗാ​ന്ധി ക​നി​മൊ​ഴി​യോ​ടും സം​സാ​രി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ടി​വി​കെ​യെ പി​ന്തു​ണ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ പ​റ​ഞ്ഞു.

ര​ണ്ടാം ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഗ​ണി​ക്കും. ഏ​ത് വ​കു​പ്പു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത് ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക എ​ന്നും സെ​ല്‍​വ​പെ​രു​ന്ത​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Viral

വിജയ്‌യുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ തിളങ്ങി തൃഷ; അമ്മയെ ചേർത്തുപിടിച്ച് താരം, ഹൃദയം കവർന്ന് വീഡിയോ

വി​ജ​യ് ന​യി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത് തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​നാ​യി​രു​ന്നു. ച​ട​ങ്ങി​ന് ഏ​റെ നേ​ര​ത്തെ ത​ന്നെ എ​ത്തി​യ തൃ​ഷ, അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​വ​തി​യാ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കാ​ൻ എ​ത്തി​യ താ​രം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​രോ​രു​ത്ത​രെ​യും നി​റ​ഞ്ഞ സ്നേ​ഹ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം വ​ലി​യ ച​ർ​ച്ച​യാ​യ​ത് വി​ജ​യ്‌​യു​ടെ കു​ടും​ബ​ത്തോ​ട് തൃ​ഷ കാ​ണി​ച്ച ആ​ദ​ര​വും സ്നേ​ഹ​വു​മാ​ണ്.

വി​ജ​യ്‌​യു​ടെ അ​മ്മ ശോ​ഭ​യെ​യും സ​ഹോ​ദ​രി​യെ​യും ക​ണ്ട​പ്പോ​ൾ താ​രം പ്ര​ക​ടി​പ്പി​ച്ച വൈ​കാ​രി​ക​മാ​യ അ​ടു​പ്പം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്നു.

ശോ​ഭ​യെ ഏ​റെ നേ​രം ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്ത തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​ത്.

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പ്രി​യ ജോ​ഡി​ക​ളാ​യ വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​നി​മി​ഷ​ങ്ങ​ൾ.

ചി​രി​ച്ച മു​ഖ​ത്തോ​ടെ ഏ​വ​രോ​ടും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും സ്നേ​ഹം പ​ങ്കി​ട്ടും സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം തൃ​ഷ സ​ജീ​വ​മാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ ഈ ​പെ​രു​മാ​റ്റം രാ​ഷ്ട്രീ​യ വേ​ദി​ക്ക് കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത പ​ക​ർ​ന്നു.

National

കോ​ൺ​ഗ്ര​സ് ഡി​എം​കെ​യെ ച​തി​ച്ചു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മോ​ദി

ബം​ഗ​ളൂ​രു: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം നി​ന്ന ഡി​എം​കെ​യെ ഉ​പേ​ക്ഷി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​ധി​കാ​ര കൊ​തി​യ​ന്മാ​രാ​യ കോ​ൺ​ഗ്ര​സ് കി​ട്ടി​യ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഡി​എം​കെ​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി. പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ല​നി​ന്ന​ത് ഡി​എം​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​ചേ​രി​മാ​റ്റ​ത്തെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

National

വിജയ് അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ ഞായറാഴ്ച

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യും.

നിയമന ഉത്തരവ് ഗവർണർ കൈമാറി. മേയ് 13ന് വിശ്വാസവോട്ട് നടത്താനും ഗവർണർ നിർദേശിച്ചു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്.

തെരഞ്ഞെടുപ്പിൽ108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകി.

നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വിസികെ പിന്തുണ നൽ‌കിയത്.

National

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മം; ദ​ള​പ​തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കും

ചെ​ന്നൈ: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക്. വി​സി​കെ(​വി​ടു​ത​ലൈ ചി​രു​തൈ​ക​ള്‍ ക​ക്ഷി) പി​ന്തു​ണ ക​ത്ത് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ടി​വി​കെ സ​ഖ്യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​തോ​ടെ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം എ​ന്നീ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ ടി​വി​കെ​യ്ക്കു​ണ്ട്. ടി​വി​കെ നേ​താ​ക്ക​ൾ ഉ​ട​ൻ ഗ​വ​ർ​ണ​റെ കാ​ണും.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

120 പേ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും മു​സ്‌​ലിം ലീ​ഗ്, വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ക്ഷി (വി​സി​കെ) എ​ന്നി​വ​യു​ടെ പി​ന്തു​ണ​ക്ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യി​യെ ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ച​ത്. ഇ​തി​നി​ടെ, വി​ജ​യി​യെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ക്ഷ​ണി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ​യി​ലെ ഒ​രം​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Kerala

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം..; എ​റ​ണാ​കു​ള​ത്ത് വി​ജ​യ് അ​നു​കൂ​ല ബാ​ന​റു​ക​ളും

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു​ള്ള ച​ര്‍​ച്ച​ക​ളും പ്ര​ക​ട​ന​ങ്ങ​ളും ഫ്‌​ല​ക്‌​സ് യു​ദ്ധ​വും തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​ജ​യ്ക്കാ​യി ഫ്‌​ല​ക്‌​സ് സ്ഥാ​പി​ച്ച് ആ​രാ​ധ​ക​ര്‍. വി​ജ​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം എ​ന്നെ​ഴു​തി​യ വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടി​വി​കെ. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ജ​യ്‌​യെ ഗ​വ​ര്‍​ണ​ര്‍ മൂ​ന്നാം ത​വ​ണ​യും തി​രി​യ​ച്ച​ത്.

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​സി​കെ രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. വി​സി​കെ​യു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വി​ജ​യ്ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ആ​വു​ക​യു​ള്ളു.

Kerala

ത​മി​ഴ്"​നാ​ട​കം' തു​ട​രു​ന്നു; വി​ജ​യ് ഒ​ഴി​യു​ന്ന സീ​റ്റും ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​വും വേ​ണം; വി​ല​പേ​ശ​ലു​മാ​യി വി​സി​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നീ​ളു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ക​ടു​ത്ത ഉ​പാ​ധി​ക​ളാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൾ തി​രു​മാ​വ​ള​വ​ൻ മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഒ​രു അ​ധി​ക മ​ന്ത്രി​സ്ഥാ​ന​വും ന​ൽ​ക​ണം. വി​ജ​യ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹം ഒ​ഴി​യു​ന്ന തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ സീ​റ്റ് വേ​ണം.

നി​ല​വി​ൽ ചി​ദം​ബ​രം എം​പി​യാ​യ തി​രു​മാ​വ​ള​വ​ൻ ആ ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം സീ​റ്റി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യം ടി​വി​കെ ഉ​റ​പ്പാ​ക്ക​ണം. ജാ​തി-​മ​ത വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​ര​ണം, ദു​ര​ഭി​മാ​ന​ക്കൊ​ല ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം തു​ട​ങ്ങി​യ​വ​യാ​ണ് വി​സി​കെ​യു​ടെ ഉ​പാ​ധി​ക​ളെ​ന്നാ​ണ് വി​വ​രം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ഇ​പ്പോ​ൾ വി​സി​കെ​യു​ടെ തീ​രു​മാ​ന​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​സി​കെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 118 സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. 108 സീ​റ്റു​ക​ൾ നേ​ടി​യ ടി​വി​കെ​ക്ക് കോ​ൺ​ഗ്ര​സ് (അ​ഞ്ച്), സി​പി​ഐ (ര​ണ്ട്), സി​പി​എം (ര​ണ്ട്) എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ 117 സീ​റ്റു​ക​ൾ തി​ക​യ്ക്കാ​നാ​കും. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കാ​ൻ വി​സി​കെ​യു​ടെ ര​ണ്ട് സീ​റ്റു​ക​ൾ കൂ​ടി അ​നി​വാ​ര്യ​മാ​ണ്.

 

 

National

ക​ത്തി​ൽ ഒ​പ്പി​ട്ട​യാ​ൾ ഞാ​ന​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ എം​എ​ൽ​എ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ര​വെ ടി​വി​കെ​യെ വെ​ട്ടി​ലാ​ക്കി മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​യാ​യ കാ​മ​രാ​ജ്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ കാ​മ​രാ​ജ് ഒ​പ്പു​വ​യ്ക്കു​ന്ന വീ​ഡി​യോ ടി​വി​കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ൾ താ​ൻ അ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കാ​മ​രാ​ജ് പ​റ​യു​ന്ന​ത്. ടി​വി​കെ​യെ പി​ന്തു​ണ​ച്ചു​ള്ള ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ വി​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​എം​എം​കെ അ​ധ്യ​ക്ഷ​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റോ​ടും ടി.​ടി.​വി. ദി​ന​ക​ര​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കാ​മ​രാ​ജി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ടി​വി​കെ തയാ​റാ​ക്കി​യെ​ന്ന് ടി.​ടി.​വി. ദി​ന​ക​ര​ൻ ഗ​വ​ർ​ണ​റെ ക​ണ്ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തിനു പി​ന്നാ​ലെ ടി​വി​കെ ഇ​ന്നു രാ​വി​ലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും എ​എം​എം​കെ​യു​ടെ എം​എ​ൽ​എ കാ​മ​രാ​ജ് ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ടി​വി​കെ അറിയിച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രുന്നു കാ​മ​രാ​ജ് പി​ന്തു​ണ​ക്ക​ത്ത് എ​ഴു​തി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും ടി​വി​കെ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്. 

ത​മി​ഴ്‌​നാ​ട്ടി​ൽ ടി​വി​കെ​യു​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച സ​സ്പെ​ൻ​സ് നീ​ളു​ക​യാ​ണ്. സി​പി​എം, സി​പി​ഐ, വി​സി​കെ, മുസ്‌ലിം ലീ​ഗ് ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടും വി​ജ​യ്ക്ക് ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Movies

‌വാ​ഹ​ന​ങ്ങ​ളി​ലെ ആ 0277; ​പ്രി​യ​പ്പെ​ട്ട​വ​ളു​ടെ ഓ​ർ​മ്മ​യ്ക്കാ​യി വി​ജ​യ് ക​രു​തി​വെ​ച്ച ന​മ്പ​ർ

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ദ​ള​പ​തി വി​ജ​യ്‌​യു​ടെ വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ലെ '0277' എ​ന്ന ന​മ്പ​റാ​ണ്. വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ ബ​സ്സി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​എം​ഡ​ബ്ല്യു കാ​റി​ലു​മെ​ല്ലാം ഒ​രേ ന​മ്പ​ർ ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള​ല്ല, മ​റി​ച്ച് ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​യോ​ടു​ള്ള തീ​രാ​ത്ത സ്നേ​ഹ​മാ​ണു​ള്ള​ത്.

വി​ജ​യ്‌​യു​ടെ അ​നി​യ​ത്തി വി​ദ്യ​യു​ടെ ജ​ന്മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ന​മ്പ​ർ. ഫെ​ബ്രു​വ​രി 27 ആ​ണ് വി​ദ്യ​യു​ടെ ജ​ന്മ​ദി​നം. വി​ജ​യ്ക്ക് ര​ണ്ട് വ​യ​സു​ള്ള​പ്പോ​ഴാ​ണ് വി​ദ്യ ജ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ വെ​റും ര​ണ്ട് വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ ഒ​രു അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് വി​ദ്യ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​യി വി​ജ​യ് ഇ​ന്നും വി​ദ്യ​യു​ടെ വേ​ർ​പാ​ടി​നെ കാ​ണു​ന്നു.

സ​ഹോ​ദ​രി​യു​ടെ ഓ​ർ​മ​ക​ൾ എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കാ​നാ​ണ് വി​ജ​യ് ത​ന്‍റെ പ്ര​ധാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം 0277 എ​ന്ന ന​മ്പ​ർ ന​ൽ​കു​ന്ന​ത്. ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച വ​ലി​യ ല​ക്ഷ്വ​റി ബ​സി​ന്‍റെ ന​മ്പ​ർ 0277 എ​ന്നാ​ണ്.

ത​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​മാ​യ ബി​എം​ഡ​ബ്ല്യു സീ​രീ​സി​ലും ഇ​തേ ന​മ്പ​ർ ത​ന്നെ അ​ദ്ദേ​ഹം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. സ​ഹോ​ദ​രി​യു​ടെ സ്നേ​ഹ​വും അ​നു​ഗ്ര​ഹ​വും എ​പ്പോ​ഴും ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്ന് വി​ജ​യ് വി​ശ്വ​സി​ക്കു​ന്നു.

National

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; ടിവികെയ്ക്ക് കേവലഭൂരിപക്ഷം കണ്ടെത്താനായില്ല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോ‌ടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല.

വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

National

ഇ​ട​തു​പ​ക്ഷ​വും വിസികെ​യും പി​ന്തു​ണ​യ്ക്കും; മു​ഖ്യ​മ​ന്ത്രി ക​സേ​ര ഉ​റ​പ്പി​ച്ച് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പി​ച്ച് വി​ജ​യ്. ഇ​ട​തു​പാ​ർ​ട്ടി​ക​ളും വി​സി​കെ​യും ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കും. ഇ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 118 എ​ന്ന ന​മ്പ​ർ വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ഉ​റ​പ്പി​ച്ചു.‌

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി വി​ജ​യ് ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി പി​ന്തു​ണ​ക്കു​ന്ന ക​ക്ഷി​ക​ൾ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സി​പി​ഐ, സി​പി​എം, വി​സി​കെ പാ​ർ​ട്ടി​ക​ളാ​ണ് വി​ജ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു പാ​ർ​ട്ടി​ക​ൾ​ക്കും ര​ണ്ടു വീ​തം എം​എ​ൽ​എ​മാ​രു​ണ്ട്. ടി​വി​കെ​യ്ക്ക് 107 എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്.

അ​ഞ്ച് എം​എ​ൽ​എ​മാ​രു​ള്ള കോ​ൺ​ഗ്ര​സ് നേ​ര​ത്തെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​പി​എം, സി​പി​ഐ, വിസി​കെ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 118ലെ​ത്തും.

National

മാ​ന്ത്രി​ക സം​ഖ്യ​യ്ക്ക​രി​കെ ടി​വി​കെ; വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യേ​റി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റി. ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ ഇ​ട​തു പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. സി​പി​ഐ ടി​വി​കെ​യ്ക്ക് പി​ന്തു​ണ​ക്ക​ത്ത് ന​ൽ​കി. ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ വ​കു​പ്പ് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ ടി​വി​കെ നേ​താ​ക്ക​ൾ എ​ത്തി.

ഇ​തോ​ടെ 116 എ​ന്ന സം​ഖ്യ​യി​ലേ​ക്ക് ടി​വി​കെ എ​ത്തി. വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​ർ കൂ​ടി പി​ന്തു​ണ​ച്ചാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​കും. വി​സി​കെ നേ​താ​വ് തി​രു​മാ​വ​ള​വ​ന് മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. വി​ജ​യ് ഇ​ന്ന് വീ​ണ്ടും ഗ​വ​ർ​ണ​റെ കാ​ണാ​ൻ ലോ​ക്ഭ​വ​നി​ൽ എ​ത്തും.

അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​ര്, രാ​ഷ്ട്ര​പ​തി ഭ​ര​ണം വ​രു​മോ എ​ന്നി​ങ്ങ​നെ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ത​മി​ഴ​കം. വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. അ​തേ​സ​മ​യം ടി ​വി കെ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നും 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ എ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്നു​മാ​ണ് രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ ചോ​ദി​ച്ച​ത്.

വി​ജ​യ്ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഡി​എം​കെ പി​ന്തു​ണ​യോ​ടെ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​നു​ള്ള ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് പി​ന്നാ​ലെ സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​ഞ്ഞെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

വി​സി​കെ കൂ​ടി അ​നു​കീ​ല തീ​രു​മാ​നം എ​ടു​ത്താ​ൽ 118 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ തൊ​ടാ​ൻ ടി​വി​കെ​യ്ക്ക് ക​ഴി​യും. നാ​ല് പാ​ർ​ട്ടി​ക​ൾ​ക്കും മ​ന്ത്രി​സ്ഥാ​ന​വും എ​ൻ​ഡി​എ ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പും ടി​വി​കെ നേ​താ​ക്ക​ൾ ന​ൽ​കും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​യേ​ക്കും.

National

ത​മി​ഴ്നാ​ട്ടി​ൽ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ; ഇ​ട​ത് പാ​ർ​ട്ടി​ക​ൾ വി​ജ​യ്‌​യെ പി​ന്തു​ണ​ച്ചേ​ക്കും

ചെ​ന്നൈ: രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ തു​ട​രു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷം വി​ജ​യ്‌​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. സി​പി​എം, സി​പി​ഐ, വി​സി​കെ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ടി​വി​കെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഈ ​പാ​ർ​ട്ടി​ക​ൾ​ക്ക് വി​ജ​യ് മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തി​നി​ടെ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ത​മ്മി​ൽ കൈ​കോ​ർ​ത്ത് ഭ​രി​ക്കാ​മെ​ന്ന നീ​ക്ക​ത്തി​ൽ നി​ന്ന് ഇ​വ​ർ പി​ൻ​വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ഇ​രു പാ​ർ​ട്ടി​ക​ളും ബ​ദ്ധ​ശ​ത്രു​ക്ക​ളാ​ണെ​ന്നും ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡി​എം​കെ നേ​താ​വ് ടി.​കെ.​എ​സ്.​ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രെ​ല്ലാം ഇ​പ്പോ​ഴും പു​തു​ച്ചേ​രി​യി​ൽ തു​ട​രു​ക​യാ​ണ്.

Movies

ഇ​തെ​ല്ലാം ഞാ​ൻ മു​മ്പേ പ്ര​വ​ചി​ച്ചു; വി​ജ​യ്‌​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ​യു​മാ​യി പൂ​ജ ഹെ​ഗ്‌​ഡെ  

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ വി​ജ​യ്‌​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ട് ടി​വി​കെ​യും. ഈ ​ത​ക​ർ​പ്പ​ൻ ഫ​ലം താ​ൻ നേ​ര​ത്തെ ത​ന്നെ പ്ര​വ​ചി​ച്ചി​രു​ന്നു​വെ​ന്നു പ​റ​യു​ക​യാ​ണ് ന​ടി പൂ​ജ ഹെ​ഗ്‌​ഡെ.

ആ​ര് ഇ​ല​ക്ഷ​നി​ല്‍ ജ​യി​ക്കും? എ​ന്ന് ഒ​രു ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്നു. ആ ​ചോ​ദ്യ​ത്തി​ല്‍ തൊ​ട്ട​തി​നു ശേ​ഷം പൂ​ജ ത​ന്‍റെ തൊ​ട്ട​ടു​ത്തു നി​ല്‍​ക്കു​ന്ന വി​ജ​യ്ക്കു നേ​രെ കൈ ​ചൂ​ണ്ടു​ന്നു.

പൂ​ജ ത​ന്നെ​യാ​ണ് ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഇ​തെ​ല്ലാം സം​ഭ​വി​ക്കു​ന്ന​തി​നു മു​മ്പേ ഞാ​ന്‍ ഈ​ഹി​ച്ചു. ഇ​താ​ണ് സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്, വി​ജ​യ് സ​ര്‍- വീ​ഡി​യോ​യ്‌​ക്കൊ​പ്പം പൂ​ജ കു​റി​ച്ചു.

ജ​ന​നാ​യ​ക​ന്‍ സി​നി​മ​യു​ടെ സെ​റ്റി​ല്‍ നി​ന്നു​ളെ​ളാ​രു വീ​ഡി​യോ​യാ​ണി​ത്. പൂ​ജ​യു​ടെ പ്ര​വൃ​ത്തി​യി​ല്‍ ഒ​രു ചെ​റു​ചി​രി​യോ​ടെ നി​ല്‍​ക്കു​ന്ന വി​ജ​യ്‌​യെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം.​ത​മി​ഴ്‌​നാ​ട് രാ​ഷ്്ട്രീ​യ​ത്തെ ഞെ​ട്ടി​ച്ച് നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ വി​ജ​യ്‌​യു​ടെ ടി​വി​കെ നേ​ടി​യി​രു​ന്നു. കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​ൻ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന എം​എ​ൽ​എ​മാ​ർ മാ​ത്രം മ​തി.

ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച്, നേ​രി​ട്ട ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത് ഇ​ന്ത്യ​ന്‍ രാ​ഷ്്ട്രീ​യ​ത്തി​ല്‍ വി​ര​ള​മാ​യ കാ​ഴ്ച​യാ​ണ്. ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടാ​യി ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും അ​ട​ക്കി​വാ​ണി​രു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ഈ ​മാ​റ്റം ഒ​രു വ​ന്‍ വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

National

വി​ജ​യ്ക്ക് അ​വ​സ​രം ന​ൽ​ക​ണം; ഭൂ​രി​പ​ക്ഷം സ​ഭ​യി​ലാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത്: ഒ​മ​ർ അ​ബ്ദു​ള്ള

ശ്രീ​ന​ഗ​ർ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ജ​മ്മു കാ​ഷ്മീ​ർ ഒ​മ​ർ അ​ബ്ദു​ള്ള. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​തു​കൊ​ണ്ട് ത​ന്നെ ടി​വി​കെ​യ്ക്ക് ത​ന്നെ​യാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​തെ​ന്നും ഒ​മ​ർ അ​ബ്ദു​ള്ള പ​റ​ഞ്ഞു.

"ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​ക്ഷ​ത്ത​മി​ല്ലാ​ത്ത സാ​ഹ​ച്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കേ​ണ്ട​ത്. വി​ജ​യ് ആ​ദ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ. എ​ന്നി​ട്ട് സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ട്ടെ. എ​ന്നി​ട്ടും ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യി രാ​ജി​വ​യ്ക്കേ​ണ്ടി വ​രും. ഇ​ത് ത​ന്നെ​യാ​ണ് പ​ല​ത​വ​ണ​യാ​യി സു​പ്രീം​കോ​ടി പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​തി​സ​ന്ധി സ​മ​യ​ത്ത് പ​റ​ഞ്ഞി​ട്ടു​ള്ള​ത്.'-​ഒ​മ​ർ അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. 108 സീ​റ്റാ​ണ് ടി​വെ​ക​യ്ക്ക് ല​ഭി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ഡി​എം​കെ​യ്ക്ക് 57 സീ​റ്റും അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. 118 സീ​റ്റു​ക​ളാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.

ഡി​എം​കെ സ​ഖ്യ​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. ഇ​തോ​ടെ ടി​വെ​കെ​യ്ക്ക് 113 പേ​രു​ടെ പി​ന്തു​ണ ആ​യി. അ​ഞ്ച് പേ​രു​ടെ കൂ​ടി പി​ന്തു​ണ​യാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്.

സി​പി​എം, സി​പി​ഐ, വി​സി​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും വി​ജ​യ് തേ​ടി​യി​ട്ടു​ണ്ട്. ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും ഇ​ന്ന് യോ​ഗം ചേ​രു​ന്നു​ണ്ട്.

 

 

 

National

ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു; ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: എം. ​ത​മ്പി​ദു​രൈ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ. വി​വി​ധ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ അ​ണ്ണാ ഡി​എം​കെ ഭ​ര​ണ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ര്യ​ങ്ങ​ൾ ശു​ഭ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​ന്ന് ര​ണ്ട് ദി​വ​ത്തി​നു​ള്ളി​ൽ ത​ന്നെ ഊ ​കാ​ര്യ​ത്തി​ൽ‌ തീ​രു​മാ​ന​മു​ണ്ടാ​കും.'-​ത​മ്പി​ദു​രൈ പ​റ​ഞ്ഞു.

"വി​ജ​യ്ക്ക് ജ​ന​ങ്ങ​ൾ‌ ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​ട്ടി​ല്ല. അ​വ​ർ​ക്ക് ഇ​ത് ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ഞ​ങ്ങ​ളും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.'- ത​മ്പി​ദു​രൈ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. 108 സീ​റ്റാ​ണ് ടി​വെ​ക​യ്ക്ക് ല​ഭി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ഡി​എം​കെ​യ്ക്ക് 57 സീ​റ്റും അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. 118 സീ​റ്റു​ക​ളാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.

ഡി​എം​കെ സ​ഖ്യ​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് എം​എ​ൽ​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. ഇ​തോ​ടെ ടി​വെ​കെ​യ്ക്ക് 113 പേ​രു​ടെ പി​ന്തു​ണ ആ​യി. അ​ഞ്ച് പേ​രു​ടെ കൂ​ടി പി​ന്തു​ണ​യാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്.

സി​പി​എം, സി​പി​ഐ, വി​സി​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യും വി​ജ​യ് തേ​ടി​യി​ട്ടു​ണ്ട്. ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ട​ത് പാ​ർ​ട്ടി​ക​ളും വി​സി​കെ​യും ഇ​ന്ന് യോ​ഗം ചേ​രു​ന്നു​ണ്ട്.

 

Movies

ജ​ന​ങ്ങ​ൾ അ​വ​രു​ടെ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം ന​യി​ക്ക​ണം; വി​ജ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഖു​ശ്ബു  

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കേ വി​ജ​യ്‌​യ്ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്ബു സു​ന്ദ​ർ. ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ അ​വ​രു​ടെ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം ന​യി​ക്ക​ണ​മെ​ന്നാ​ണ് ഖു​ശ്ബു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്.

വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ആ​ർ​ക്കും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ടി.​വി.​കെ​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണം.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖു​ശ്ബു​വി​ന്‍റെ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ർ.​സി പു​തി​യ നീ​തി ക​ക്ഷി സ്ഥാ​നാ​ർ​ത്ഥി​യാ​യി എ​ൻ​ഡി​എ പി​ന്തു​ണ​യോ​ടെ മ​ധു​ര​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വി​ജ​യി​ക്കാ​നാ​യി​ല്ല. ടി​വി​കെ​യു​ടെ മ​ധ​ർ ബ​ദ​റു​ദ്ദീ​ൻ ആ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് സു​ന്ദ​ർ.​സി വി​ജ​യ്ക്കെ​തി​രെ സം​സാ​രി​ക്കാ​ൻ മ​ടി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യ​യാ​യ ഖു​ശ്ബു വി​ജ​യ്‌​യെ ഇ​ള​യ സ​ഹോ​ദ​ര​നാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും വി​ജ​യ്‌​യും തി​രി​ച്ച് ഖു​ശ്ബു​വി​നെ മൂ​ത്ത സ​ഹോ​ദ​രി​യാ​യാ​ണ് കാ​ണു​ന്ന​തെ​ന്നു​മാ​ണ് ഇ​തേ​ക്കു​റി​ച്ച് സു​ന്ദ​ർ.​സി അ​ന്നു​പ​റ​ഞ്ഞ​ത്.

Kerala

ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യും ഒ​ന്നി​ക്കു​ന്നു; 108 എം​എ​ൽ​എ​മാ​ർ രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യും അ​ണ്ണാ ഡി​എം​കെ​യു​മാ​യി ചേ​ർ​ന്ന് മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ നി​യു​ക്ത എം​എ​ൽ​എ​മാ​രോ​ട് ചെ​ന്നൈ​യി​ൽ തു​ട​രാ​ൻ ഡി​എം​കെ നി​ർ​ദ്ദേ​ശി​ച്ചു. അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് നീ​ക്കം.

അ​തേ​സ​മ​യം ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ എ​ല്ലാ എം​എ​ൽ​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. 118 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ​വെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ.

ടിവികെയെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാണ് ഡി​എം​കെ​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഡി​എം​കെ പു​റ​ത്ത് നി​ന്ന് പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​ലോ​ച​ന​യി​ലു​ണ്ട്. അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റും ഡി​എം​കെ​ക്ക് 59 സീ​റ്റു​മാ​ണു​ള്ള​ത്.

ര​ണ്ടു​മു​ന്ന​ണി​യി​ലെ​യും ഘ​ട​ക​ക​ക്ഷി​ക​ൾ​കൂ​ടി ചേ​ർ​ന്നാ​ലേ ഭൂ​രി​പ​ക്ഷ​മാ​കൂ. ഇ​ന്ന​ലെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​യ ഇ​പി​എ​സ് എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​രു​ടെ ഒ​പ്പ് അ​ട​ങ്ങി​യ ക​ത്ത് വാ​ങ്ങി​യി​ട്ടു​ണ്ട്.

Movies

വി​ജ​യ്‌​യെ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് ജ​ന​വി​ധി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യം: പി​ന്തു​ണ​ച്ച് ക​മ​ൽ​ഹാ​സ​നും  

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ടി​വി​കെ നേ​താ​വ് വി​ജ​യ്‌​യു​ടെ അ​വ​കാ​ശ​വാ​ദം സ്വീ​ക​രി​ക്കാ​ത്ത ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​ൽ അ​ഭി​പ്രാ​യം പ്ര​ക​ട​മാ​ക്കി ക​മ​ൽ​ഹാ​സ​ൻ.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 233 അം​ഗ​ങ്ങ​ൾ​ക്കും ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് സം​സ്ഥാ​ന​ത്തി​നു ത​ന്നെ നാ​ണ​ക്കേ​ട് ആ​ണെ​ന്നും ഇ​തു ജ​നാ​ധി​പ​ത്യ​ത്തി​നു ദോ​ഷം വ​രു​ത്തു​മെ​ന്നും ക​മ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

‘‘ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പാ​ർ​ട്ടി​ക്കും ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള അ​ധി​കാ​രം ജ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ട് ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

എ​ന്‍റെ സ​ഹോ​ദ​ര​ൻ സ്റ്റാ​ലി​ൻ, ജ​ന​ങ്ങ​ളു​ടെ വി​ധി ഞ​ങ്ങ​ൾ മാ​നി​ക്കു​ന്നു; ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ്ര​തി​പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ​ക്വ​ത​യെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു.

ഇ​നി ഭ​ര​ണ​ഘ​ട​ന​യു​ടെ ചു​മ​ത​ല​യു​ള്ള​വ​ർ ഇ​തേ ക​ട​മ നി​റ​വേ​റ്റ​ണം. ഇ​ത് ഒ​രു അ​ഭ്യ​ർ​ഥ​ന​യ​ല്ല, അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക​ട​മ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​ണ്.

ശ്രീ.​വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് വെ​ട്രി ക​ഴ​കം 108 സീ​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ഭ​രി​ക്കാ​ൻ ക്ഷ​ണി​ക്കാ​തി​രി​ക്കു​ന്ന​ത് ത​മി​ഴ്‌ ജ​ന​ങ്ങ​ളു​ടെ വി​ധി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ‌

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 233 അം​ഗ​ങ്ങ​ൾ​ക്കും ഇ​തു​വ​രെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത് സം​സ്ഥാ​ന​ത്തി​ന് നേ​രി​ട്ടു​ള്ള നാ​ണ​ക്കേ​ടാ​ണ്; ജ​നാ​ധി​പ​ത്യ​ത്തി​ന് ദോ​ഷം വ​രു​ത്തു​ന്ന​താ​ണ്.

‘നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണം, രാ​ജ്ഭ​വ​നി​ൽ അ​ല്ല’ എ​ന്ന് എ​സ്.​ആ​ർ. പ​റ​യു​ന്നു. സു​പ്രീം കോ​ട​തി കേ​സ് വ​ള​രെ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ പാ​ർ​ട്ടി രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച​ല്ല സം​സാ​രി​ക്കു​ന്ന​ത്. ഇ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ ന​യ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ്. ത​മി​ഴ്‌​നാ​ട് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ മാ​നി​ക്ക​ണം.’’ ക​മ​ൽ​ഹാ​സ​ൻ കു​റി​ച്ചു.

 

 

National

ത​മി​ഴ​കം ആ​ര് വാ​ഴും? ചെ​ന്നൈ​യി​ൽ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ മു​റു​കു​ന്നു; വി​ജ​യ് യോ ​ഇ​പി​എ​സോ?

ചെ​ന്നൈ: ത​മി​ഴ്നാ​ട് രാ​ഷ്‌​ട്രീ​യം മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം. സം​സ്ഥാ​നം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​യി ന​ട​ൻ വി​ജ​യ്‌​യെ വ​രി​ക്കു​മോ അ​തോ എ​ട​പ്പാ​ടി പ​ള​നി​സാ​മി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ക​യാ​ണ് ത​മി​ഴ​കം. തൂ​ക്കു​സ​ഭ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തോ​ടെ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

പ​തി​നാ​റ് മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടാം ത​വ​ണ​യും രാ​ജ്‌​ഭ​വ​നി​ലെ​ത്തി​യ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്, സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ക്ഷ​ണം ല​ഭി​ക്കാ​തെ നി​രാ​ശ​നാ​യാ​ണ് മ​ട​ങ്ങി​യ​ത്. 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യി​ല്ലാ​തെ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ സാ​ധ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ.

ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​ൻ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ​യും വി​സി​കെ (വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി) യു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ടി​വി​കെ നേ​തൃ​ത്വം. ഓ​രോ പാ​ർ​ട്ടി​ക്കും ര​ണ്ട് എം​എ​ൽ​എ​മാ​ർ വീ​ത​മു​ള്ള സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, വി​സി​കെ എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം വി​ജ​യ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. നാ​ള​ത്തെ നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം ഈ ​പാ​ർ​ട്ടി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും.

വി​ജ​യ്‌​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും കൈ​കോ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഡി​എം​കെ​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യാ​ൽ അ​ത് ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളു​ടെ അ​ടി​ത്ത​റ ഇ​ള​ക്കു​മെ​ന്ന് ക​രു​ണാ​നി​ധി കു​ടും​ബ​ത്തി​ലെ ചി​ല​ർ ഭ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ജ​ന​വി​ധി വി​ജ​യ്‌​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും അ​തി​നെ എ​തി​ർ​ക്കു​ന്ന​ത് ധാ​ർ​മി​ക​മ​ല്ലെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ നി​ല​പാ​ട്.

 

 

Kerala

വി​ജ​യ്ക്ക് പി​ന്തു​ണ​യു​മാ​യി സ്റ്റാ​ലി​നും; ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഡി​എം​കെ​യും രം​ഗ​ത്ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി​യ വി​ജ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഡി​എം​കെ​യും രം​ഗ​ത്ത്. വി​ജ​യ്‌​യു​ടെ ടി​വി​കെ​യ്ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അം​ഗ​സം​ഖ്യ ഇ​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് വി​സ​മ്മ​തി​ച്ചി​രു​ന്നു.

രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റു​ടെ ന​ട​പ​ടി​യ്ക്കെ​തി​രെ​യാ​ണ് എം.​കെ. സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വി​ജ​യ്‌​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എം​എ​ൻ​എം, വി​സി​കെ, സി​പി​ഐ, സി​പി​എം തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ജ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വി​ജ​യ്‌​യു​ടെ ടി​വി​കെ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. എ​ന്നാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 118 സീ​റ്റ് ല​ഭി​ച്ചി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ​ടെ പാ​ർ​ട്ടി ഇ​തു​വ​രെ 113 എം​എ​ൽ​എ​മാ​രെ ല​ഭി​ച്ചു. ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​നി​യും അ​ഞ്ച് പേ​ർ കു​റ​വാ​ണ്.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് മു​മ്പ് വി​ജ​യ് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​മെ​ന്ന് വി​ജ​യ്‌​യും മ​റ്റ് പാ​ർ​ട്ടി​ക​ളും വാ​ദി​ച്ചു.

Kerala

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാം; വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ട് വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ് വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​റെ വി​ജ​യ് സ​ന്ദ​ർ​ശി​ച്ച​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ടി​വി​കെ ത​യാ​റാ​ണെ​ന്ന് വി​ജ​യ് ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ടി​വി​കെ സ​ഖ്യ​ത്തി​ന് നി​ല​വി​ൽ 113 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ഡി​എം​കെ സ​ഖ്യ​ത്തി​ലെ ചി​ല ക​ക്ഷി​ക​ൾ ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ണ്ടു സീ​റ്റു​ക​ൾ വീ​ത​മു​ള്ള വി​സി​കെ, സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യി വി​ജ​യ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ൻ​ഡി​എ​യി​ലു​ള്ള പി​എം​കെ​യു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ണ്ണാ ഡി​എം​കെ​യി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നി​ടെ എം​എ​ൽ​എ​മാ​രെ അ​ണ്ണാ ഡി​എം​കെ പു​തു​ച്ചേ​രി​യി​ലേ​ക്ക് മാ​റ്റി.

Movies

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം വെ​റു​പ്പു​ണ്ടാ​ക്കു​ന്ന​ത്; വി​ജ​യ്‌​യെ പി​ന്തു​ണ​ച്ച് പ്ര​കാ​ശ് രാ​ജ്

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ടി​വി​കെ നേ​താ​വ് വി​ജ​യ്‌​യെ അ​നു​വ​ദി​ക്കാ​ത്ത ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​ൽ എ​തി​ര​ഭി​പ്രാ​യ​വു​മാ​യി ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

ഗ​വ​ർ​ണ​റു​ടെ ഈ ​പെ​രു​മാ​റ്റം അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​യു​ന്നു.

‘‘ഗ​വ​ർ​ണ​റു​ടെ ഈ ​പെ​രു​മാ​റ്റം അ​റ​പ്പു​ള​വാ​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണ്. ന​മു​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം... എ​ന്നാ​ൽ വി​ജ​യ്ക്ക് ജ​ന​ഹി​തം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ​യി​ൽ ത​ന്‍റെ അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ അ​നു​വ​ദി​ക്ക​ണം.’’​പ്ര​കാ​ശ് രാ​ജി​ന്‍റെ വാ​ക്കു​ക​ൾ.

നി​ല​വി​ല്‍ 108 എം​എ​ൽ​എ മാ​രാ​ണ് ടി​വി​കെ​യ്ക്ക് ഉ​ള്ള​ത്. 118 സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. കേ​വ​ല​ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കി​യു​ള്ള ക​ത്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റു​ടെ നി​ല​പാ​ട്.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ113 എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട ക​ത്താ​ണ് വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള സം​ഖ്യ​യാ​യ 118 പേ​ർ ഒ​പ്പി​ട്ടു​ള്ള ക​ത്ത് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ മാ​ത്ര​മേ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് അ​നു​മ​തി ന​ൽ​കൂ​വെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്.

Movies

നി​ങ്ങ​ളെ വി​മ​ർ​ശി​ച്ച​തി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു, എ​ന്നെ​യും ജ​ന​ങ്ങ​ളെ​യും മു​ൻ​ഭ​ര​ണ​ത്തി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​തി​ന് ന​ന്ദി: വി​ജ​യ്‌​യോ​ട് ചേ​ര​ൻ

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ അ​ത്യു​ഗ്ര വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ൻ​പ് ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ചേ​ര​ൻ.  

മ​ത്സ​രി​ച്ച ആ​ദ്യ തി​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ 108 സീ​റ്റു​ക​ൾ നേ​ടി അ​ട്ടി​മ​റി വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ജ​യ്‌​യെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​റ്റ് എ​ന്നാ​ണ് ചേ​ര​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. 

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച​ത്തി​ൽ ഖേഃ‌​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു എ​ന്നും ചേ​ര​ൻ കു​റി​ച്ചു.

‘‘മ​ത്സ​രി​ച്ച ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ജ​ന​ങ്ങ​ളു​ടെ വ​ലി​യ പി​ന്തു​ണ നേ​ടി 108 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച വി​ജ​യ്‌​യ്ക്കും ടി​വി​കെ​ക്കും ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ ഹൃ​ദ​യ​പൂ​ർ​വ​മാ​യ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ൽ എ​നി​ക്കു​ള്ള സ​ന്തോ​ഷം എ​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ വീ​ശു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​റ്റാ​ണ്. ഇ​ത്ര​യും വ​ർ​ഷം ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ളു​ടെ പി​ടി​യി​ലാ​ണോ ഞ​ങ്ങ​ൾ ശ്വാ​സം മു​ട്ടി ക​ഴി​ഞ്ഞ​ത്, അ​തി​ൽ നി​ന്ന് എ​ന്നെ​യും ജ​ന​ങ്ങ​ളെ​യും മോ​ചി​പ്പി​ച്ച് ആ​ശ്വാ​സം ന​ൽ​കി​യ​തി​ന് ന​ന്ദി. അ​തു​ത​ന്നെ​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ​യും ല​ക്ഷ്യം എ​ന്ന​ത് സ​ത്യ​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റി, വ​രും​ത​ല​മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഭ​ര​ണം ഒ​രു​ക്കി​ത്ത​രു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് നി​ങ്ങ​ളെ വി​മ​ർ​ശി​ച്ച​തി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു.’’ ചേ​ര​ൻ കു​റി​ച്ചു.

 

 

National

ഉ​ട​ൻ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്ന് സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യോ ഉ​ട​ൻ മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കും. ആ​റു​മാ​സം എ​ല്ലാം നി​രീ​ക്ഷി​ക്കും.

ഡി​എം​കെ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ തു​ട​ര​ണം. കു​റ​ഞ്ഞ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ​ങ്കി​ലും തു​ട​ര​ണം. സം​സ്ഥാ​ന​ത്ത് ടി​വി​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നെ​തി​രെ കൈ​കോ​ർ​ക്കാ​ൻ ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

അ​തി​നി​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കേ​ണ്ട​ത് ലോ​ക്ഭ​വ​നി​ല​ല്ലെ​ന്ന് ജ്യോ​തി​മ​ണി എം​പി പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ച്ച് വി​ജ​യ് ബു​ധ​നാ​ഴ്ച ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റെ ക​ണ്ടി​രു​ന്നു.

118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വി​ജ​യ്‌​യു​ടെ പോ​ലീ​സ് സു​ര​ക്ഷാ വാ​ഹ​ന​വ്യൂ​ഹം പി​ൻ​വ​ലി​ച്ചു.

 

National

മാധ്യമങ്ങൾക്കു പിടികൊടുത്തില്ല; പരമ്പരാഗത പ്രചാരണങ്ങൾ കൈവിട്ട് ടിവികെ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യം മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ഒ​രു പാ​ർ​ട്ടി പ​ര​ന്പ​രാ​ഗ​ത​രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന് വേ​റി​ട്ടു ചി​ന്തി​ച്ചാ​ണ് ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്.

ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) ത​മി​ഴ്നാ​ട്ടി​ന്‍റെ അ​ധി​കാ​ര​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്പോ​ൾ ന​ട​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും വേ​റി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ലു​ക​ളും ച​ർ​ച്ച​യാ​കു​ക​യാ​ണ്.

സി​നി​മ​യി​ലൂ​ടെ ത​ന്‍റെ മു​ഖം പ​രി​ചി​ത​മാ​ക്കി​യ "താ​രം’ ത​ന്‍റെ താ​ര​പ്ര​തി​ഭ മ​ങ്ങാ​തി​രി​ക്കാ​ൻ എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​നാ​യി​രു​ന്നി​ല്ല. പ​ര​ന്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​നി​ന്നും അ​ക​ന്നു​നി​ന്ന വി​ജ​യ് പൊ​തു​റാ​ലി​ക​ളി​ൽ നീ​ണ്ട പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല.

വാ​ക്കു​ക​ളു​ടെ വി​ല​യും അ​വ​യ്ക്കി​ട​യി​ലെ നി​ശ​ബ്‌​ദ​ത​യു​ടെ പൊ​ന്നും​വി​ല​യും ശ​രി​യാ​യി തി​രി​ച്ച​റി​ഞ്ഞി​രു​ന്ന വി​ജ​യ് പ​ക്ഷേ അ​ള​ന്നു​മു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ട്ട ഓ​രോ വാ​ക്കു​ക​ൾ​ക്കും സി​നി​മാ​സ്റ്റൈ​ലി​ലു​ള്ള മാ​സ് അ​പ്പീ​ലു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തേ ന​ൽ​കി​യി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ളി​ല്ലെ​ങ്കി​ൽ അ​ഭി​മു​ഖം അ​നു​വ​ദി​ക്കാ​ത്ത വി​ജ​യ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ ന​ൽ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ച്ചു.

താ​ൻ നേ​രി​ട്ടെ​ത്തി​യി​ല്ലെ​ങ്കി​ലും ഹോ​ളോ​ഗ്രാംപോ​ലു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ​ത്തി.

യു​വാ​ക്ക​ളാ​യ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച ടി​വി​കെ​യു​ടെ ഐ​ടി, സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​വും വി​ജ​യ്‌​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മും വാ​ട്സാ​പ്പും എ​ക്സും ഉ​പ​യോ​ഗി​ച്ച് ആ​രാ​ധ​ക​രെ​ത്ത​ന്നെ ഓ​ണ്‍ലൈ​ൻ പ്ര​ചാ​ര​ക​രാ​യി മാ​റ്റി​യാ​യി​രു​ന്നു ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ വി​ജ​യ് ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച​ത്.

National

വിജയ്‌യുടെ വാഗ്ദാനങ്ങൾ പാലിക്കാൻ പ്രതിവർഷം ഒരു ലക്ഷം കോടി ചെലവാകും

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ന​ട​ൻ വി​ജ​യ് ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ദ്ഗാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ചെ​ല​വി​ടേ​ണ്ടി​വ​രി​ക പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം കോ​ടി രൂ​പ.

സ്ത്രീ​ക​ൾ​ക്കും തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ടു പ​ണ​മെ​ത്തി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള വി​ജ​യ് സം​സ്ഥാ​ന​ത്തെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റോ​ൻ ചെ​ല​വാ​ക്കേ​ണ്ടി​വ​രും. 2025-26ലെ ​സം​സ്ഥാ​ന ബ​ജ​റ്റ​നു​സ​രി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ റ​വ​ന്യൂ വ​രു​മാ​നം 3.31 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും സ​ബ്സി​ഡി​ക​ൾ​ക്കു​മാ​യി ഡി​എം​കെ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 65,000 കോ​ടി​യാ​ണു ചെ​ല​വി​ട്ട​തെ​ങ്കി​ൽ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം നി​റ​വേ​റ്റ​ണ​മെ​ങ്കി​ൽ ഇ​തി​ൽ​നി​ന്ന് 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യോ​ടെ ഒ​രു ല​ക്ഷം കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി നീ​ക്കി​വ​യ്ക്കേ​ണ്ടി വ​രും.

60 വ​യ​സി​ൽ താ​ഴെ​യു​ള്ള വീ​ട്ട​മ്മ​മാ​ർ​ക്കു പ്ര​തി​മാ​സം 2500 രൂ​പ സാ​ന്പ​ത്തി​ക​സ​ഹാ​യം, ഒ​രു വീ​ട്ടി​ലേ​ക്ക് വ​ർ​ഷം സൗ​ജ​ന്യ​മാ​യി ആ​റു എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ, ഒ​രു വീ​ടി​ന് പ്ര​തി​മാ​സം 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി, അ​ഞ്ചു ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക​വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നി​ശ്ചി​ത ഗ്രാം ​സ്വ​ർ​ണ​വും സി​ൽ​ക്ക് സാ​രി​യും, തൊ​ഴി​ൽ​ര​ഹി​ത​രാ​യ ബി​രു​ദ​ദാ​രി​ക​ൾ​ക്ക് പ്ര​തി​മാ​സം 4000 രൂ​പ സാ​ന്പ​ത്തി​ക​സ​ഹാ​യം തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ള​ട​ങ്ങി​യ ടി​വി​കെ​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക അ​വ​രെ ത​മി​ഴ്നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​വ​കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, പെ​ൻ​ഷ​ൻ, സാ​മൂ​ഹി​ക​ക്ഷേ​മം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ബ്സി​ഡി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ടി​വി​കെ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നോ​ട​കം ക​ട​ക്കെ​ണി​യി​ലാ​യ ത​മി​ഴ്നാ​ടി​ന്‍റെ ക​ട​ബാ​ധ്യ​ത അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ 10.71 ല​ക്ഷം തൊ​ടു​മെ​ന്നാ​ണു ക​ണ​ക്ക്.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി​വ​രു​മാ​നം മാ​ത്രം പ്ര​തി​വ​ർ​ഷം 2.1 ല​ക്ഷം കോ​ടി​യാ​ണെ​ന്നി​രി​ക്കെ ഇ​തി​ന്‍റെ പ​കു​തി​യോ​ള​മാ​ണ് പ്ര​തി​വ​ർ​ഷം വി​ജ​യ് ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രി​ക.

National

വിജയ്‌യെ തടയാൻ...; ഡിഎംകെ-എഐഎഡിഎംകെ സംഖ്യം..?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് വിവരം.

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്‌യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

അതേസമയം ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.

National

ഭൂരിപക്ഷം തെളിയിച്ചാൽ സത്യപ്രതിജ്ഞ; തമിഴ്നാട്ടിൽ ഗവർണർ വക ട്വിസ്റ്റ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ടിവികെ അധ്യക്ഷൻ വിജ‍യ്‌യുടെ നീക്കത്തിനു വെല്ലുവിളി ഉയർത്തി ഗവർണർ. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു.

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ കോൺഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്ത് ടിവികെ ഗവർണർക്ക് നൽകിയിയിരുന്നു.

എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്‌യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.

ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്‍റെ ഉപദേശമാണ് തേടിയത്. അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.

National

'കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​വ​ർ'; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ. കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​വ​രാ​ണെ​ന്ന് ഡി​എം​കെ കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും ഒ​രു​മി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. ടി​വി​കെ 107 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ജ​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ കോ​ൺ​ഗ്ര​സി​നോ​ട് ഡി​എം​കെ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​നും ഡി​എം​കെ​യ്ക്കും ഇ​ട​യി​ലു​ണ്ടാ​യ ഭി​ന്ന​ത ഇ​ന്ത്യാ സം​ഖ്യ​ത്തെ​യും ബാ​ധി​ച്ചേ​ക്കും.

ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ നി​ന്ന് ഡി​എം​കെ പി​ൻ​മാ​റും എ​ന്ന​ട​ക്ക​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഡി​എം​കെ​യു​മാ​യി ഒ​രു​മി​ച്ച് മ​ത്സ​രി​ച്ച​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് അ​ഞ്ച് സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ൽ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡി​എം​കെ പ്ര​തി​നി​ധി ശ​ര​വ​ണ​ൻ അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​ൽ ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

അ​ധി​കാ​രം പോ​യാ​ലും സ്റ്റാ​ലി​നൊ​പ്പം; ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ന​ഷ്ട​മാ​യെ​ങ്കി​ലും ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് ഡി​എം​കെ വി​ട്ട് വി​ജ​യ്‌യുടെ ടി​വി​കെ ക്യാ​മ്പി​ലെ​ത്തി​യെ​ങ്കി​ലും, സ്റ്റാ​ലി​നു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി.

"ഇ​ന്ന​ലെ സ്റ്റാ​ലി​നൊ​പ്പ​മാ​യി​രു​ന്നു, ഇ​ന്ന് സ്റ്റാ​ലി​നൊ​പ്പ​മാ​ണ്, നാ​ളെ​യും സ്റ്റാ​ലി​നൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും" എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ 100-ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഡി​എം​കെ സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​വി​കെ നേ​തൃ​ത്വം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ത​മി​ഴ്‌​നാ​ട് ഘ​ട​ക​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി. മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും പാ​പ​നാ​ശം, വാ​ണി​യ​മ്പാ​ടി മി​ക​ച്ച വി​ജ​യം നേ​ടി​യ ലീ​ഗ്, നി​ല​വി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

National

ഗവർണർ ചെന്നൈയിലേയ്ക്ക്; വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ചെന്നൈ: തമിഴ്നാടിന്‍റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.

ടിവികെ അധ്യക്ഷൻ വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ​ഗവർണർ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ​ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.

Movies

സ​ത്യ​മാ​യി​ട്ടും എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​വ​ണം, ത​മാ​ശ​യ​ല്ല; അ​ന്ന് തൃ​ഷ പ​റ​ഞ്ഞ​ത്

ഇ​ൻ​സ്റ്റ​ഗ്രാം റീ​ലു​ക​ളി​ലും ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലു​മെ​ല്ലാം ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത് തൃ​ഷ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ വി​ജ​യം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.

തൃ​ഷ​യു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​യ മേ​യ് നാ​ലി​ന് തൃ​ഷ​യ്ക്ക് വി​ജ​യ് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം ഒ​രു സം​സ്ഥാ​നം ത​ന്നെ ന​ൽ​കി എ​ന്ന ത​ര​ത്തി​ലാ​ണ് ത​മാ​ശ​ക​ൾ വ​രു​ന്ന​ത്.

വി​ജ​യം ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ തൃ​ഷ വി​ജ​യ്‌​യെ കാ​ണാ​ന്‍ വി​ജ​യ്‌​യു​ടെ വ​സ​തി​യി​ല്‍ വ​ന്നി​രു​ന്നു. റി​സ​ള്‍​ട്ടി​ന് മു​ന്‍​പേ തി​രു​പ്പ​തി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ തൃ​ഷ അ​ത് ക​ഴി​ഞ്ഞ് നേ​രെ എ​ത്തി​യ​ത് വി​ജ​യ്‌​യെ കാ​ണാ​നാ​ണ്.

തൃ​ഷ​യു​ടെ പ്രാ​ര്‍​ത്ഥ​ന ഫ​ലം ക​ണ്ടു, തൃ​ഷ​യ്ക്ക് വേ​ണ്ടി വി​ജ​യ് ത​മി​ഴ്‌​നാ​ട് സ്വ​ന്ത​മാ​ക്കി എ​ന്ന ത​ര​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്ന​ത്. ഇ​തൊ​രു എം​ജി​ആ​ര്‍ - ജ​യ​ല​ളി​ത കോ​മ്പി​നേ​ഷ​ന്‍ ആ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍.

അ​തേ​സ​മ​യം നേ​ര​ത്തെ തൃ​ഷ പ​റ​ഞ്ഞ ഒ​രു വീ​ഡി​യോ ക്ലി​പ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ക​യാ​ണ്. എ​നി​ക്ക് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​വ​ണം എ​ന്ന് തൃ​ഷ പ​റ​യു​ന്നു. ത​മാ​ശ​യാ​ണോ എ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍, അ​ല്ല​ന്നേ സ​ത്യ​മാ​യി​ട്ടും എ​നി​ക്ക് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​വ​ണം. വ​രു​ന്ന പ​ത്ത് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഞാ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​വും. അ​തി​ന് നി​ങ്ങ​ളെ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യ​ണം എ​ന്നാ​ണ് തൃ​ഷ പ​റ​ഞ്ഞ​ത്.

National

ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ് യു​ഗം; ടി​വി​കെ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്, സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ർ​ത്ത് അ​ധി​കാ​രം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ബി​ജെ​പി​യു​ടെ​യോ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ പി​ന്തു​ണ തേ​ട​രു​ത് എ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കി​ല്ലെ​ന്നും മ​തേ​ത​ര സ​ർ​ക്കാ​രി​നാ​ണ് ജ​ന​വി​ധി ല​ഭി​ച്ച​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

നാ​ളെ രാ​വി​ലെ 11:30-ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ചെ​ന്നൈ പ​ട്ടി​ന​മ്പാ​ക്ക​ത്തെ വ​സ​തി​യി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​മാ​യി. വി​ജ​യ്‌​ക്കൊ​പ്പം ഒ​മ്പ​ത് മ​ന്ത്രി​മാ​രും നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.

234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​മി​ഴ്‌​നാ​ടി​നെ അ​മ്പ​ര​പ്പി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് രാ​ഷ്ട്രീ​യം ഭ​രി​ച്ച ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ങ്ങ​ളെ ത​റ​പ​റ്റി​ച്ചാ​ണ് ടി​വി​കെ​യു​ടെ ഈ ​കു​തി​പ്പ്. കോ​ൺ​ഗ്ര​സി​ന് പു​റ​മെ മ​റ്റ് ചി​ല ചെ​റു​ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

Movies

ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ ബോ​ധം ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല; സ​മൂ​ഹം ആ​രാ​ധ​ന സം​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ: പ്ര​കാ​ശ് രാ​ജ്

ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ്‌​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ബോ​ധ്യ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

സ​മൂ​ഹം ഇ​ന്ന് രാ​ഷ്ട്രീ​യ ബോ​ധ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി ആ​രാ​ധ​നാ സം​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണെ​ന്നാ​ണ് പ്ര​കാ​ശ് രാ​ജ് പ​റ​യു​ന്ന​ത്.
 
വി​ജ​യി​ച്ച സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ മി​ക​ച്ച രീ​തി​യി​ൽ സാ​ധി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ച താ​രം ത​ന്‍റെ പ​തി​വ് ശൈ​ലി​യാ​യ '#JustAsking' എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ​യാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.  

‘‘ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ്, ത​മി​ഴ്‌​നാ​ട് പ​ക്വ​ത പ്രാ​പി​ച്ചി​രി​ക്കു​ന്നു. കാ​മ​രാ​ജ​ർ പ​രാ​ജ​യ​പ്പെ​ട്ടു. ​ഒ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ എം.​കെ. സ്റ്റാ​ലി​ൻ പോ​ലും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

സ​മൂ​ഹം ആ​രാ​ധ​ക​രാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന (Fan Culture) ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ അ​വ​ബോ​ധം ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. 

രാ​ഷ്ട്രീ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക് എ​പ്പോ​ഴും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​ത് തു​ട​രു​ക ത​ന്നെ ചെ​യ്യും. ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ വി​ജ​യി​ക​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.’’​പ്ര​കാ​ശ് രാ​ജ് കു​റി​ച്ചു.

Movies

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണ്, നി​ങ്ങ​ൾ​ക്ക് മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്: വി​ജ​യ്‌​യെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ൽ

ന​ട​ൻ വി​ജ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ജ​യ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

‘‘പ്രി​യ​പ്പെ​ട്ട വി​ജ​യ്, ഈ ​ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ജ​ന​ങ്ങ​ൾ നി​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞു; അ​വ​രു​ടെ ഈ ​വി​ശ്വാ​സം വ​ലി​യൊ​രു ബ​ഹു​മ​തി​യാ​ണ്.

സേ​വ​ന​ത്തി​ന്‍റെ ഈ ​പു​തി​യ യാ​ത്ര​യി​ൽ അ​ഭി​മാ​ന​ത്തോ​ടും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ത്തോ​ടും കൂ​ടി മു​ന്നേ​റാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ ടീ​മി​നും എ​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു,’’ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

108 സീ​റ്റു​മാ​യി അ​പ്ര​തീ​ക്ഷി​ത വി​ജ​യ​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ് നേ​ടി​യ​ത്. വി​ജ​യ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് സി​നി​മാ ലോ​ക​ത്തു​നി​ന്നും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ നി​ന്നും ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

Movies

വി​ജ​യ്‌​ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​ദ്യം വീ​ട്ടി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി​യ തൃ​ഷ; ഇ​രു​വ​രും ഒ​രു​മി​ക്കു​മോ​യെ​ന്ന് ആ​രാ​ധ​ക​ർ

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന വി​ജ​യ​മാ​ണ് വി​ജ​യ്‌​യു​ടെ ടി​വി​കെ നേ​ടി​യ​ത്. സി​നി​മ​യി​ലേ​ത് പോ​ലെ പ്ര​തീ​ക്ഷി​ക്കാ​തെ​യു​ള്ള ട്വി​സ്റ്റാ​ണ് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലും ഇ​ന്ന​ലെ സം​ഭ​വി​ച്ച​ത്.

ചെ​ന്നൈ​യി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ നീ​ലാ​ങ്ക​രൈ​യി​ലെ കാ​സു​വാ​രി​ന ഡ്രൈ​വി​ലെ വീ​ട്ടി​ലി​രു​ന്നാ​യി​രു​ന്നു വി​ജ​യ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ക​ണ്ട​ത്. 108 സീ​റ്റി​ന്‍റെ മ​ഹാ​വി​ജ​യം വി​ജ​യ് നേ​ടി​യ​പ്പോ​ൾ അ​ത് ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ മ​റ്റൊ​രു ച​രി​ത്ര​മാ​യി മാ​റി.

എ​ന്നാ​ൽ ഇ​തി​നെ​ല്ലാം അ​പ്പു​റം ആ ​വീ​ട്ടി​ലേ​യ്ക്ക് വി​ജ​യ്‌​യെ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ തൃ​ഷ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം നി​റ​ഞ്ഞ മ​റ്റൊ​രാ​ൾ.

തൃ​ഷ​യു​ടെ 43-ാം ജ​ന്മ​ദി​നം കൂ​ടി​യാ​യി​രു​ന്നു മേ​യ് നാ​ല്. പു​ല​ർ​ച്ചെ ത​ന്നെ താ​രം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന കൂ​ടി​യു​ണ്ടാ​യി​രു​ന്നോ എ​ന്ന​തും ആ​രാ​ധ​ക​ർ ചി​ന്തി​ക്കു​ന്നു. വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യു​ടെ വ​ൻ വി​ജ​യം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ​ന​യൂ​രി​ലെ വ​സ​തി​യി​ലേ​ക്കാ​ണ് തൃ​ഷ ഓ​ടി​യെ​ത്തി​യ​ത്.

വി​ജ​യ്‌​യ്ക്കൊ​പ്പം ത​ന്നെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട പേ​രാ​യി​രു​ന്നു തൃ​ഷ​യു​ടേ​തും. ന​ടി രാ​ഷ്ട്രീ​യ രം​ഗ​ത്തി​ല്ലെ​ങ്കി​ലും വി​ജ​യ്‌​യു​മാ​യി സൗ​ഹൃ​ദം എ​തി​ർ​പാ​ർ​ട്ടി​ക​ൾ ആ​യു​ധ​മാ​ക്കി​യി​രു​ന്നു. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി​യി​ല്‍ ഒ​രു ന​ടി​യെ കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ച​ത് തൃ​ഷ​യെ ഉ​ദ്ദേ​ശി​ച്ചാ​ണ് എ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി.

National

മാസ് മന്നാ

ചെ​​​ന്നൈ:​​​ ഒ​​​രു ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ന്‍ സി​​​നി​​​മാ​​​ക്ക​​​ഥ​​​യു​​​ടെ ചേ​​​രു​​​വ​​​ക​​​ളെ​​​ല്ലാം നി​​​റ​​​ഞ്ഞൊ​​​രു പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ വി​​​ജ​​​യ​​​തീ​​​ര​​​മ​​​ണി​​​ഞ്ഞു നി​​​ല്‍ക്കു​​​ക​​​യാ​​​ണ് ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​ക​​​ത്തി​​​ന്‍റെ (ടി​​​വി​​​കെ) നാ​​​യ​​​ക​​​ന്‍ ജോ​​​സ​​​ഫ് വി​​​ജ​​​യ് എ​​​ന്ന വി​​​ജ​​​യ്. ടി​​​വി​​​കെ​​​യു​​​ടെ ആ​​​ദ്യ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍തന്നെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ച്ച​​​തോ​​​ടെ ആ​​​രാ​​​ധ​​​ക​​​രും ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ്.

ത​​​മി​​​ഴ്‌​​​നാ​​​ട് തെ​​​രു​​​വു​​​ക​​​ളി​​​ല്‍ ആ​​​ഘോ​​​ഷം ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യും അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ര്‍ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച് ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഭ​​​ര​​​ണം ഉ​​​റ​​​പ്പി​​​ച്ച​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നാ​​​ണ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ പ​​​ക്ഷം. കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ജ​​​യ് പാ​​​ര്‍ട്ടി​​​യെ ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

2009ല്‍ ​​​ഫാ​​​ന്‍ക്ല​​​ബ്ബുക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണു ന​​​ട​​​ന്‍ ത​​​ന്‍റെ രാ​​​ഷ് ട്രീ​​​യ​​​മോ​​​ഹ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. വി​​​ജ​​​യ് മ​​​ക്ക​​​ള്‍ ഇ​​​യ​​​ക്കം എ​​​ന്ന കൂ​​​ട്ടാ​​​യ്മ ആ​​​ദ്യ​​​മാ​​​സ​​​ങ്ങ​​​ളി​​​ലെ മെ​​​ല്ല​​​പ്പോ​​​ക്കി​​​നു​​​ശേ​​​ഷം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ എ​​​ല്ലാ ബൂ​​​ത്തു​​​ക​​​ളി​​​ലും സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഫാ​​​ന്‍ക്ല​​​ബ്ബു​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​യി. സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നൊ​​​പ്പം വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള സ​​​ഹാ​​​യ​​​വു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​പ​​​രി​​​പാ​​​ടി. ഇ​​​ത്ത​​​വ​​​ണ യു​​​വ​​​ജ​​​ന​​​ത മൊ​​​ത്ത​​​ത്തി​​​ല്‍ വി​​​ജ​​​യി​​​നൊ​​​പ്പം നി​​​ന്ന​​​തും ഈ ​​​തു​​​ട​​​ക്ക​​​ത്തി​​​ല്‍നി​​​ന്നാ​​​ണ്.

പി​​​ന്നാ​​​ലെ 2011ല്‍ ​​​എ​​​ഐ​​​എ​​​ഡി​​​എം​​​കെ മു​​​ന്ന​​​ണി​​​യെ പ​​​ര​​​സ്യ​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ച് വി​​​ജ​​​യ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ് ട്രീ​​​യ​​​ത്തി​​​ല്‍ ഹ​​​രി​​​ശ്രീ കു​​​റി​​​ച്ചു. 2010 മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ന​​​യി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​തി​​​ശ​​​ക്ത​​​മാ​​​യ രാ​​​ഷ് ട്രീ​​​യ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ജ​​​ന​​​മ​​​ന​​​സി​​​നെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ 2019ല്‍ ​​​പൗ​​​ര​​​ത്വ​​​ഭേ​​​ത​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​തോ​​​ടെ സി​​​നി​​​മ​​​യ്ക്കും അ​​​പ്പു​​​റം അ​​​ധി​​​കാ​​​ര​​​മാ​​​ണ് പ​​​ര​​​മ​​​ല​​​ക്ഷ്യ​​​മെ​​​ന്നു വി​​​ജ​​​യ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2021 ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഫാ​​​ന്‍ക്ല​​​ബ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ജ​​​ന​​​വി​​​ധി തേ​​​ടി​​​യ ഭൂ​​​രി​​​ഭാ​​​ഗം സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു. ഇ​​​തോ​​​ടെ​​​യാ​​​ണ് ജ​​​നം ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്ന് വി​​​ജ​​​യ് ഉ​​​റ​​​പ്പി​​​ച്ച​​​തും ടി​​​വി​​​കെ​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​തും. ഇ​​​തു​​​വ​​​ഴി അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ ത​​​മി​​​ഴ്‌​​​സി​​​നി​​​മ​​​യി​​​ലെ ഒ​​​രു നാ​​​യ​​​ക​​​നും സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത രാ​​​ഷ്‌ട്രീ​​​യ​​​നേ​​​ട്ട​​​ം വി​​​ജ​​​യ് സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.1977ല്‍ ​​​ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ ചേ​​​രു​​​വ​​​ക​​​ള്‍ മാ​​​റ്റി​​​യെ​​​ഴു​​​തി എം​​​.ജി. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്ന എം​​​ജി​​​ആ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സി​​​നി​​​മാ​​​ന​​​ട​​​ന്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ എം​​​ജി​​​ആ​​​റാ​​​ണ് മു​​​ൻ​​​ഗാ​​​മി​​​യെ​​​ങ്കി​​​ലും​​​അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​യാ​​​​​ണ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യ് പി​​​ന്തു​​​ട​​​രു​​​ന്ന​​​ത് ആ​​​​​ന്ധ്ര​​​​​യെ അ​​​​​ട​​​​​ക്കി​​​​​ഭ​​​​​രി​​​​​ച്ച എ​​​​​ൻ​​​​​ടി​​​​​ആ​​​​​റി​​​​​നെ (എ​​​​​ൻ.​​​​​ടി.​​​​​ രാ​​​​​മ​​​​​റാ​​​​​വു) ത​​​ന്നെ​​​യാ​​​ണ്.

പാ​​​​​ർ​​​​​ട്ടി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​കാ​​​​​ലം​​​​​കൊ​​​​​ണ്ട് എ​​​​​ൻ​​​​​ടി​​​​​ആ​​​​​റി​​​​​നെ​​​​​പ്പോ​​​​​ലെ ടി​​​വി​​​കെ നേ​​​താ​​​വി​​​നും അ​​​​​ധി​​​​​കാ​​​​​രം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​യി. പാ​​​​​ർ​​​​​ട്ടി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ഞ്ചാം വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് എം​​​​​ജി​​​​​ആ​​​​​റി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വി​​​​​ജ​​​​​യം. 1972ലാ​​​​​ണ് ഓ​​​​​ൾ ഇ​​​​​ന്ത്യ അ​​​​​ണ്ണ ദ്രാ​​​​​വി​​​​​ഡ മു​​​​​ന്നേ​​​​​റ്റ ക​​​​​ഴ​​​​​കം (എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ) രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. എം​​​​​ജി​​​​​ആ​​​​​ർ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെത്തിയ​​​​​ത് 1977ലും.

​​​​​എ​​​​​ന്നാ​​​​​ൽ ടി​​​​​ഡി​​​​​പി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ഒ​​​​​ന്പ​​​​​ത് മാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം, 1983ൽ ​​​​​ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ എ​​​​​ൻ​​​​​ടി​​​​​ആ​​​​​ർ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ​​​​​ത്തി. 27 വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​ന്ത്യം​​​​​കു​​​​​റി​​​​​ച്ച് 1983 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്പ​​​​​തി​​​​​ന് എ​​​​​ൻ​​​​​ടി​​​​​ആ​​​​​ർ ആ​​​​​ന്ധ്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു. സെ​​​ന്‍റ് ജോ​​​ർ​​​ജ് കോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ജ​​​യി​​​ന്‍റെ യാ​​​ത്ര​​​യും ഇ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ വേ​​​ഗ​​​ത്തി​​​ലാ​​​ണ്.

National

സ്വർണം മുതൽ പാചകവാതകംവരെ

ചെ​​​​ന്നൈ: അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ച്ച​​​തോ​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് വി​​​​ജ​​​​യ് ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ കു​​​​ത്തി​​​​പ്പൊ​​​​ക്കി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ. വി​​​​വാ​​​​ഹ​​​​ത്തി​​​​ന് 22 കാ​​​​ര​​​​റ്റി​​​​ലു​​​​ള്ള എ​​​​ട്ടു ഗ്രാം ​​​​സ്വ​​​​ർ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ജ​​​​യ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ വ​​​​ധു​​​​വി​​​​നു സി​​​​ൽ​​​​ക്ക് സാ​​​​രി​​​​യും ന​​​​ൽ​​​​കും. അ​​​​റു​​​​പ​​​​തു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 2500 രൂ​​​​പ സ​​​​ഹാ​​​​യ​​​​മാ​​​​ണ് മ​​​​റ്റൊ​​​​ന്ന്. തീ​​​​ർ​​​​ന്നി​​​​ല്ല പ്ര​​​​തി​​​​വ​​​​ർ​​​​ഷം ആ​​​​റ് സൗ​​​​ജ​​​​ന്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലിണ്ട​​​​റു​​​​ക​​​​ളും ന​​​​ൽ​​​​കും.

സ്ത്രീ​​​​ക​​​​ളു​​​​ടെ സ്വ​​​​യം​​​​സ​​​​ഹാ​​​​യ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ​​​​യാ​​​​ണ് മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന​​​​ വാ​​​​ഗ്ദാ​​​​നം. സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കൊ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക്ക് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ​​​​ക്കു പ്ര​​​​തി​​​​വ​​​​ർ​​​​ഷം 15000 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കും. കെ. ​​​​കാ​​​​മ​​​​രാ​​​​ജി​​​​ന്‍റെ പേ​​​​രി​​​​ൽ 100 റെ​​​​സി​​​​ഡ​​​​ൻ​​​​ഷൽ സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ക്കും. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് 20 ല​​​​ക്ഷം​​​​രൂ​​​​പ​​​​വ​​​​രെ ലോ​​​​ണും ന​​​​ൽ​​​​കും.

അ​​​​ഞ്ച് ഏ​​​​ക്ക​​​​റി​​​​ൽ താ​​​​ഴെ ഭൂ​​​​മി​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളും. അ​​​​ഞ്ച് ഏ​​​​ക്ക​​​​റി​​​​നു മു​​​​ക​​​​ളി​​​​ൽ ഭൂ​​​​മി​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ​​​​യി​​​​ൽ അ​​​​ന്പ​​​​തു​​​​ശ​​​​ത​​​​മാ​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കും. നെ​​​​ല്ലി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല ക്വി​​​​ന്‍റ​​​​ലി​​​​നു 3500 രൂ​​​​പ​​​​യാ​​​​ക്കും. ക​​​​രി​​​​ന്പി​​​​ന് ട​​​​ണ്ണി​​​​ന് 4500 രൂ​​​​പ വീ​​​​ത​​​​വും ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ഞ്ചു​​​​ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കും. അ​​​​ഭ്യ​​​​സ്തവി​​​​ദ്യ​​​​രാ​​​​യ തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 4000 രൂ​​​​പ ന​​​​ൽ​​​​കും. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണം, സൗ​​​​ജ​​​​ന്യ വാ​​​​ർ​​​​ഷി​​​​ക രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യ സം​​​​വി​​​​ധാ​​​​നം, 25 ല​​​​ക്ഷം​​​​ രൂ​​​​പ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​ജ​​​​യ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

ത​മി​ഴ് മ​ണ്ണി​ൽ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ വി​ജ​യ്; അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളു​മാ​യി ടി​വി​കെ; സി​പി​എ​മ്മി​നെ ബ​ന്ധ​പ്പെ​ട്ടു, വി​ജ​യി​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 107 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 118 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ത്താ​ൻ 11 സീ​റ്റു​ക​ളു​ടെ കു​റ​വാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​രെ​യും ചെ​റു​ക​ക്ഷി​ക​ളെ​യും ഒ​പ്പം നി​ർ​ത്താ​നാ​ണ് വി​ജ​യി​ന്‍റെ നീ​ക്കം.

ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സി​പി​എം നേ​തൃ​ത്വ​ത്തെ വി​ജ​യ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ദ്മ​നാ​ഭ​പു​രം, കീ​ഴ്‌​വേ​ലൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ ടി​വി​കെ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്. എ​ന്നാ​ൽ, നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ടി​വി​കെ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ വി​ജ​യി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു. "യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​വീ​ൺ ച​ക്ര​വ​ർ​ത്തി വി​ജ​യി​ക്കൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം പ​ങ്കു​വെ​ച്ച് അ​നു​മോ​ദ​നം അ​റി​യി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ്-​ടി​വി​കെ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സ് ഡി​എം​കെ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എം​കെ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ പ​രാ​ജ​യ​വും പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യും ഡി​എം​കെ സ​ഖ്യ​ത്തെ ഉ​ല​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി സ്റ്റാ​ലി​നെ​യും വി​ളി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭാ​വി നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല.

 

 

Latest News

Corehub Up