ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ പിടിമുറുക്കുന്നതോടെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ച് ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു.
ഇതിന് പിന്നാലെയാണ് നേതാക്കളുടെ കൂടുമാറ്റം. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ ടിവികെയ്ക്കൊപ്പം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൻതോതിൽ വിമർശനമാണ് ഇപിഎസിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നത്. മുൻ മന്ത്രിമാരുടെ ഈ കൂട്ട പലായനം അണ്ണാഡിഎംകെയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Tags : aiadmk leaders join tvk