ചെന്നൈ: വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഉടൻ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. പ്രവർത്തകർ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്. പാർട്ടി നേതാവെന്നനിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്. പരാജയത്തിലെ പരസ്പര കുറ്റപ്പെടുത്തലുകൾ വേണ്ട. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.
20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.