മുംബൈയിലെ 'ഒളിമ്പിയ കോഫി ഹൗസിൽ' ചായയും ബൺ മസ്കയും ആസ്വദിക്കുന്ന ക്രിസ്റ്റഫർ നോളനും താരങ്ങളായ മാറ്റ് ഡാമനും ടോം ഹാളണ്ടും
മുംബൈ: മുംബൈയിലെ പ്രശസ്തമായ 'ഒളിമ്പിയ കോഫി ഹൗസിൽ' ഹോളിവുഡ് താരനിരയുടെ അപ്രതീക്ഷിത സന്ദർശനം. പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളായ ടോം ഹോളണ്ടും മാറ്റ് ഡാമണും മുംബൈയിലെത്തിയപ്പോൾ തെരഞ്ഞെടുത്തത് 108 വർഷം പഴക്കമുള്ള ഈ കഫേയിലെ ചായയും ബൺ മസ്കയും.
പുതിയ ചിത്രമായ ഒഡിസ്സിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു ഇവർ. കഫേയിൽ വളരെ സാധാരണക്കാരെപ്പോലെ വന്നിരുന്ന ഇവരെ ആദ്യം ജീവനക്കാർക്ക് തിരിച്ചറിയാനായില്ല. പിന്നീട് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വന്നത് ഹോളിവുഡിലെ വമ്പൻ താരങ്ങളാണെന്ന് കഫേ മാനേജർ ഇനായത്ത് മരേദിയ തിരിച്ചറിഞ്ഞത്.
കഫേയ്ക്ക് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിന്നീട് താരങ്ങൾ മടങ്ങിയത്. ലളിതമായ ഈ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
Tags : Hollywood Mumbai Tom Halland Mat Damon Cafe Olympia Latest News Movie Christopher Nolan