x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​വ​ന്ന് കാ​ലി​ൽ വീ​ണ് ആ​രാ​ധ​ക​ൻ, പി​ടി​ച്ചു​മാ​റ്റി സെ​ക്യൂ​രി​റ്റി, ചേ​ർ​ത്തു​പി​ടി​ച്ച് സൂ​ര്യ; വീ​ഡി​യോ


Published: May 12, 2026 11:15 AM IST | Updated: May 12, 2026 11:15 AM IST

 

ന​ട​ൻ സൂ​ര്യ​യു​ടെ അ​ടു​ത്തേ​യ്ക്ക് ഓ​ടി​യെ​ത്തി​യ ഒ​രു ആ​രാ​ധ​ക​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​യ വീ​ര​ഭ​ദ്രു​ഡു​വി​ന്‍റെ (ക​റു​പ്പ്) പ്രീ-​റി​ലീ​സ് ച​ട​ങ്ങ​നി​ടെ​യാ​യി​രു​ന്നു ഈ ​സം​ഭ​വം. എ​ന്നാ​ൽ താ​രം ആ​രാ​ധ​ക​നോ​ട് കാ​ണി​ച്ച അ​ള​വ​റ്റ ദ​യ​യും ക​രു​ണ​യും എ​ല്ലാ​യി​ട​ത്തും ച​ർ​ച്ച​യാ​യി.

സു​ര​ക്ഷാ​വ​ല​യ​ങ്ങ​ൾ ഭേ​ദി​ച്ചാ​ണ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന സൂ​ര്യ​യു​ടെ​യും കാ​ർ​ത്തി​യു​ടെ​യും അ​ടു​ത്തേ​യ്ക്ക് ഈ ​ആ​രാ​ധ​ക​ൻ എ​ത്തി​യ​ത്. സൂ​ര്യ​യു​ടെ കാ​ലി​ലേ​യ്ക്ക് ഓ​ടി​വ​ന്ന് വീ​ണ ആ​രാ​ധ​ക​ന് പി​ന്നാ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി. ഇ​വ​ർ ഇ​യാ​ളെ പി​ടി​ച്ചു​വ​ലി​ച്ചു​മാ​റ്റി. എ​ന്നാ​ൽ സൂ​ര്യ അ​വ​രോ​ട് അ​ദ്ദേ​ഹ​ത്തെ വി​ടാ​ൻ പ​റ​യു​ക​യും ഒ​പ്പം നി​ർ​ത്തി സെ​ൽ​ഫി​ക്കാ​യി പോ​സ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

 

സൂ​ര്യ​യ്ക്കൊ​പ്പം സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു എ​ന്ന​ത് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി. ത​ന്‍റെ വ​ള​ർ​ച്ച​യി​ൽ ജ്യേ​ഷ്ഠ​ൻ ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ച് കാ​ർ​ത്തി വേ​ദി​യി​ൽ വി​കാ​രാ​ധീ​ന​നാ​യി സം​സാ​രി​ച്ചു.

‘‘ചേ​ട്ട​നെ ഇ​ങ്ങ​നൊ​രു ലു​ക്കി​ൽ ആ​രും ക​ണ്ടി​ട്ടി​ല്ല. ക​യ്യി​ലെ അ​രി​വാ​ളും സി​ഗാ​റു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. സി​നി​മ ഫ​സ്റ്റ് ഡേ ​കാ​ണും. ഹൈ​ദ​രാ​ബാ​ദ് ആ​ണ് ഇ​പ്പോ​ൾ എ​നി​ക്ക് ഷൂ​ട്ട്. അ​തു​കൊ​ണ്ട് തെ​ലു​ങ്ക് പ​തി​പ്പ് കാ​ണാ​നാ​ണ് ആ​ഗ്ര​ഹം. സി​നി​മ​യു​ടെ ഫൈ​ന​ൽ ക​ട്ട് കാ​ണാ​ൻ സാ​ധി​ച്ചു. ഗം​ഭീ​ര പെ​ർ​ഫോ​മ​ൻ​സ് ആ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്. 

ക​റു​പ്പു സ്വാ​മി​യാ​യു​ള്ള ചേ​ട്ട​ന്‍റെ ‘ഗോ​ഡ് ലെ​വ​ൽ’ പ്ര​ക​ട​നം വേ​റെ ലെ​വ​ൽ ആ​യി​രി​ക്കും. ‘ബാ​ഹു​ബ​ലി’​യി​ൽ പ്ര​ഭാ​സ് ശി​വ​ലിം​ഗം എ​ടു​ത്തു​പൊ​ക്കു​ന്ന​തു​പോ​ലെ ചി​ല സാ​ധ​ന​ങ്ങ​ൾ ഈ ​സി​നി​മ​യി​ലു​മു​ണ്ട്. ചേ​ട്ട​ന​ല്ലാ​തെ ഇ​ത് വേ​റെ ആ​ർ​ക്കും ചെ​യ്യാ​നാ​കി​ല്ല.’’​കാ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ.

നീ​ണ്ട 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സൂ​ര്യ​യും തൃ​ഷ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. 

Tags : suriya movie karuppu

Recent News

Corehub Up