മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന് പദയാത്ര എന്നു പേരിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 32 ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. മുഖ്യ സംവിധാന സഹായി മീര സാഹിബ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക.

തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴിയെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് റിപ്പോർട്ട്.
‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്. .
1950കളിലെ കുട്ടനാട്ടിലെ കർഷകരുടെ ജീവിതം പറഞ്ഞ നോവലാണ് രണ്ടിടങ്ങഴി. 1958ൽ ഇതിനെ ആസ്പദമാക്കി നോവൽ ഇറങ്ങിയിരുന്നു. ‘രണ്ടിടങ്ങഴി’യാണ് സിനിമയാകുന്നതെങ്കിൽ ഇത് നോവലിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാമത്തെ സിനിമയാണ്.
1994ൽ ഇറങ്ങിയ വിധേയന് ശേഷം 31 വർഷങ്ങൾക്കിപ്പുറമാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ഭാസ്കര പട്ടേലരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
മതിലുകളിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.