Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landmark

Alappuzha

പു​ന​ർ​ഗേ​ഹം സ​ഫ​ലം ഭ​വ​നസ​മുച്ചയം ഫ്ലാ​റ്റ് കാ​ഴ്ച​വ​സ്തു​വാ​കു​ന്നു

അ​മ്പ​ല​പ്പു​ഴ: ഭ​വ​ന​ര​ഹി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തോ​ട്ട​പ്പ​ള്ളി മ​ണ്ണ‌ും​പു​റ​ത്ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പു​ന​ർ​ഗേ​ഹം സ​ഫ​ലം ഭ​വ​ന സ​മുച്ചയം ഫ്ലാ​റ്റ് കാ​ഴ്ച​വ​സ്തു​വാ​കു​ന്നു. അ​ഞ്ചു മാ​സം മു​ൻ​പ് ഉ​ദ്ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തി​നുപോ​ലും ഇ​വി​ടെ താ​മ​സി​ക്കാ​ൻ താ​ക്കോ​ൽ കൈ​മാ​റി​യി​ട്ടി​ല്ല. ഇ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഭ​യം വാ​ട​ക വീ​ടു​ക​ളാ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് ആ​ഘോ​ഷപൂ​ർ​വം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ഫ്ലാ​റ്റി​ൽ വൈ​ദ്യു​തി ല​ഭി​ച്ച​ത്. എ​ങ്കി​ലും വീ​ടി​ന്‍റെ താ​ക്കോ​ൽ ഒ​രു കു​ടും​ബ​ത്തി​നും കൈ​മാ​റി​യി​ട്ടി​ല്ല. ഇ​താ​ണ് ഫ്ലാ​റ്റി​ൽ മു​റി ല​ഭി​ച്ച​വ​ർ​ക്കു ക​യ​റിത്താമ​സി​ക്കാ​ൻ ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. റ​വ​ന്യു വ​കു​പ്പ് ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈമാ​റി​യ മൂ​ന്ന് ഏ​ക്ക​ർ 48 സെ​ന്‍റ് ഭൂ​മി​യി​ൽ 26.5 കോ​ടി രൂപ ചെ​ല​വ​ഴി​ച്ചാ​ണ് ഫ്ലാ​റ്റ് നി​ർ​മി​ച്ച​ത്. കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന​കോ​ര്‍​പ​റേ​ഷ​നാ​യി​രു​ന്നു ഫ്ലാ​റ്റു​ക​ളു​ടെ നി​ർ​മാണച്ചു​മ​ത​ല.

ക​ട​ലാ​ക്ര​മ​ണ സ​മ​യ​ത്തും വേ​ലി​യേ​റ്റ സ​മ​യ​ത്തും ക​ട​ൽവെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെയും സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലാ​തെ വ​ല​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടു​ബ​ങ്ങ​ളെ​യും ന​ല്ല രീ​തി​യി​ൽ പാ​ർ​പ്പി​ക്കാ​നാ​ണ് ഫ്ലാ​റ്റ് സ​മുച്ചയം ഒ​രു​ക്കി​യ​ത്. അ​മ്പ​ല​പ്പു​ഴ​യി​ലെ ഭൂ​ര​ഹി​ത​രും കി​ട​പ്പാ​ട​മി​ല്ലാ​ത്തവരുമായ 204 കു​ടു​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന​മാ​ണ് ഇ​വി​ടെ വി​ഭാ​നം ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യം ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി​രു​ന്ന സ​ജി ചെ​റി​യാ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 84 കു​ടു​ബ​ങ്ങ​ൾ​ക്കാ​ണ് ഫ്ലാ​റ്റു​ക​ളി​ൽ മു​റി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. എ​ന്നാ​ൽ ഇ​തി​ൽ 76 ഫ്ലാ​റ്റു​ക​ളിൽ മാ​ത്ര​മാ​ണ് വൈ​ദ്യു​തി ല​ഭി​ച്ച​ത്. വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും ഇ​വി​ടെ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റാ​ൻ ആ​ഗ്ര​ഹി​ച്ചെ​ത്തി​യ പ​ല​രും വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​രാ​ശ​യോ​ടെ മ​ട​ങ്ങുകയായി​രു​ന്നു. ഇ​പ്പോ​ൾ വൈ​ദ്യു​തി​യെ​ത്തി​യി​ട്ടും കു​ടും​ബ​ങ്ങ​ൾ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ താ​ക്കോ​ൽ കൈ​മാ​റി​യി​ട്ടി​ല്ല. ഫ്ലാ​റ്റ് കി​ട്ടി​യ​തി​നാ​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന പ​ല​രും വീ​ട് ഒ​ഴി​ഞ്ഞ​തോ​ടെ പെ​രു​വ​ഴി​യി​ൽ അ​ഭ​യം തേ​ടേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. വീ​ട് ഒ​ഴി​ഞ്ഞെ​ങ്കി​ലും വീ​ട്ടു​ട​മ​ക​ളു​മാ​യു​ള്ള ധാ​ര​ണ​യി​ൽ താ​ത്കാലി​ക​മാ​യി താ​മ​സി​ച്ചു​വ​രിക​യാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും. സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഫ്ലാറ്റാണ് ഇ​പ്പോ​ൾ കാ​ഴ്ചവ​സ്തു​വാ​യി മാ​റി​യിരിക്കുന്നത്.

Latest News

Corehub Up