Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sold

കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്!, മുമ്പും നവജാതശിശുവിനെ വിറ്റതായി കണ്ടെത്തി

കോ​ട്ട​യം: തീ​ക്കോ​യി​യി​ല്‍ ഗ​ര്‍ഭി​ണി​യെ ത​ട​വി​ലാ​ക്കി കു​ട്ടി​യെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നി​ര്‍ണാ​യ​ക വ​ഴി​ത്തി​രി​വ്. പ്ര​തി​ക​ള്‍ മു​മ്പും ന​വ​ജാ​തശി​ശു​വി​നെ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

സം​ഘ​ത്തി​ലെ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. ഇ​തി​നി​ട​യി​ല്‍ സം​ഘ​ത്തി​ലെ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം പ​ര​വൂ​ര്‍ അ​നി​ല്‍ നി​വാ​സി​ല്‍ അ​നീ​ന ത​സ്നി​യെ (26)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ഫി​യ ന​ട​ത്തി​പ്പു​കാ​രാ​യ കോ​യ​മ്പ​ത്തൂ​ര്‍ രാ​മ​നാ​ഥ​പു​രം രാം​ന​ഗ​റി​ല്‍ മു​പ്പി​ലി രാ​ജ (27), വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം പു​തു​ക്കാ​ട് കു​ന്ദാ​നി​യി​ല്‍ അ​ര്‍ജു​ന്‍ (21) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഒ​രു കു​ട്ടി​യെ വി​റ്റ​താ​യും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ കു​ട്ടി​യെ വി​ല്പ​ന ന​ട​ത്തി​യെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് സാ​ബു മാ​ത്യു​വും പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​നും പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടാ​യേ​ക്കും. അ​റ​സ്റ്റി​ലാ​യ​വ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍പെ​ട്ട​വ​രാ​ണ്. സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം സം​സ്ഥാ​ന​ത​ല​ത്തി​ലു​ണ്ടാ​കാ​മെ​ന്നും കു​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up