x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​സാ ഹ​​ട്ട് വി​​റ്റു


Published: June 17, 2026 10:55 PM IST | Updated: June 17, 2026 10:55 PM IST

കെ​​ന്‍റക്കി: പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ പി​​സ ഹ​​ട്ട് റസ്റ്റ​​റ​​ന്‍റ് ശൃം​​ഖ​​ല​​യെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ യം ​​ബ്രാ​​ൻ​​ഡ്സ് വി​​ൽ​​ക്കു​​ന്നു.

2.7 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​ണ വി​​ൽ​​പ്പ​​ന. ക​​ന്പ​​നി പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ച് പ്രൈ​​വ​​റ്റ് ഇ​​ക്വി​​റ്റി സ്ഥാ​​പ​​ന​​മാ​​യ ലോം​​ഗ്റേ​​ഞ്ച് കാ​​പ്പി​​റ്റ​​ൽ മെ​​യി​​ൻ​​ലാ​​ൻ​​ഡ് ചൈ​​ന​​യി​​ലെ ബി​​നി​​സ​​സ് ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് 1.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന് പി​​സ ഹ​​ട്ട് വാ​​ങ്ങും.

മെ​​യി​​ൻ​​ലാ​​ൻ​​ഡ് ചൈ​​ന​​യി​​ലെ പി​​സ ഹ​​ട്ട് ബി​​സി​​ന​​സ് യം ​​ചൈ​​ന ഹോ​​ൾ​​ഡിം​​ഗ്സ് ഏ​​ക​​ദേ​​ശം 1.2 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന് വാ​​ങ്ങു​​മെ​​ന്നും അ​​റി​​യി​​ച്ചു.

പി​​സ ഹ​​ട്ട് വി​​ൽ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യും യു​​എ​​സി​​ലെ 250 റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ പൂ​​ട്ടാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യും ഫെ​​ബ്രു​​വ​​രി​​യി​​ൽ യം ​​ബ്രാ​​ൻ​​ഡ്സ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി പി​​സ ഹ​​ട്ട് പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നുപോ​​യ്ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. വി​​പ​​ണി വി​​ഹി​​തം എ​​തി​​രാ​​ളി​​ക​​ളാ​​യ ഡോ​​മി​​നോ​​സ് പി​​സ​​യോ​​ട് ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

1958ൽ ​​ക​​ൻ​​സാ​​സി​​ലെ വി​​ചി​​റ്റി​​യി​​ലാ​​ണ് പി​​സ ഹ​​ട്ട് സ്ഥാ​​പി​​ത​​മാ​​യ​​ത്. 1977ൽ ​​പെ​​പ്സി​​കോ ഈ ​​റ​​സ്റ്റ​​റ​​ന്‍റ് ശൃം​​ഖ​​ല​​യെ സ്വ​​ന്ത​​മാ​​ക്കി. 1997ൽ ​​പെ​​പ്സി​​കോ ഈ ​​റ​​സ്റ്റ​​റ​​ന്‍റ് വി​​ഭാ​​ഗ​​ത്തെ വേ​​ർ​​പെ​​ടു​​ത്തി ഒ​​രു സ്വ​​ത​​ന്ത്ര ക​​ന്പ​​നി​​യാ​​ക്കി. ഈ ​​വി​​ഭാ​​ഗ​​മാ​​ണ് പി​​ന്നീ​​ട് യം ​​ബ്രാ​​ൻ​​ഡ്സ് ആ​​യി മാ​​റി​​യ​​ത്.

Tags : Pizza Hut sold

Recent News

Corehub Up