x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​കസ​മ​രം അ​വ​സാ​നി​ച്ചു

വെബ് ഡെസ്‌ക്
Published: July 31, 2026 04:41 AM IST | Updated: July 31, 2026 04:41 AM IST

പ്രതീകാത്മക ചിത്രം

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​വ​​​​ന്ന സ​​​​മ​​​​രം പി​​​​ൻ​​​​വ​​​​ലി​​​​ച്ചു. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ർ​​​​ഹ​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ​​​​നി​​​​ന്ന് പ​​​​യ​​​​ർ വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണം നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 60 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​നും, വ​​​​ളം വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഇ-​​​​ടോ​​​​ക്ക​​​​ണ്‍ സ​​​​ന്പ്ര​​​​ദാ​​​​യം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ക​​​​ർ​​​​ഷ​​​​ക നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. കേ​​​​ന്ദ്ര കൃ​​​​ഷി​​​​മ​​​​ന്ത്രി ശി​​​​വ​​​​രാ​​​​ജ് സിം​​​​ഗ് ചൗ​​​​ഹാ​​​​ന്‍റെ വ​​​​സ​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ യാ​​​​ദ​​​​വി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​ര​​​​ഞ്ജ​​​​ന നീ​​​​ക്ക​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യ​​​​ത്.

ന​​​​ർ​​​​മ​​​​ദാ​​​​പു​​​​രം, സീ​​​​ഹോ​​​​ർ, ഹ​​​​ർ​​​​ദ തു​​​​ട​​​​ങ്ങി​​​​യ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യം ഉ​​​​ട​​​​ൻ ല​​​​ഭി​​​​ക്കും.
പ​​​​യ​​​​ർ വി​​​​ള​​​​ക​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 10ൽ​​​​നി​​​​ന്ന് 20 ആ​​​​യും, സ്ലോ​​​​ട്ട് ബു​​​​ക്കിം​​​​ഗ് തീ​​​​യ​​​​തി ജൂ​​​​ലൈ 30ൽ​​​​നി​​​​ന്ന് ഓ​​​​ഗ​​​​സ്റ്റ് 10ആ​​​​യും നീ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​ളം വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലെ ഇ-​​​​ടോ​​​​ക്ക​​​​ണ്‍ സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കാ​​​​നും സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ഈ ​​​​സ​​​​ന്പ്ര​​​​ദാ​​​​യം താ​​​​ത്ക​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മു​​​​ഴു​​​​വ​​​​ൻ ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്കു സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ബ​​​​സ് സൗ​​​​ക​​​​ര്യ​​​​വും ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

Tags : Farmers protest Madhya Pradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up