പ്രതീകാത്മക ചിത്രം
കൊല്ലം: കടവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാൽക്കുളങ്ങര സ്വദേശിയാണ് രാജു.
സംഭവത്തിൽ രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി ശ്യാം കുമാർ ഒളിവിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
Tags : Kollam stab death Deepika DeepikaNewspaper NewsUpdate Headlines