x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപകർ പ്രതിയായ ലഹരിക്കേസ്; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

വെബ് ഡെസ്ക്
Published: July 31, 2026 10:13 AM IST | Updated: July 31, 2026 10:13 AM IST

കേസിൽ അറസ്റ്റിലായ ടീച്ചറുമാർ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി അ​ധ്യാ​പ​ക​ർ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. എ​സ്എ​സ്കെ(​സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള) അ​ഡീ​ഷ​ണ​ൽ സ്റ്റേ​റ്റ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം.​കെ. ഷൈ​ൻ മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സ​മി​തി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​സ്എ​സ്കെ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി.

പേ​രാ​മ്പ്ര ബി.​ആ​ർ.​സി.​യി​ലെ അ​ധ്യാ​പി​ക​മാ​രാ​യ കീ​ർ​ത്ത​ന, കാ​വ്യ, നീ​ഷ്മ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഇ​വ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ കീ​ർ​ത്ത​ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 14 ല​ക്ഷം രൂ​പ​യും കാ​വ്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 9 ല​ക്ഷം രൂ​പ​യും എ​ത്തി​യി​രു​ന്നു. ചെ​റി​യ തു​ക​യ്ക്ക് ജോ​ലി ചെ​യ്യു​ന്ന ഇ​ത്ര​യും ചെ​റി​യ വേ​ത​ന​മു​ള്ള അ​ധ്യാ​പി​ക​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഇ​ത്ര​യ​ധി​കം പ​ണം എ​ത്തി​യ​ത് ല​ഹ​രി ഇ​ട​പാ​ടു​ക​ൾ വ​ഴി​യാ​ണെ​ന്ന ഉ​റ​ച്ച നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

Tags : Drug case teachers Education Department Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up