സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്
തിരുവനന്തപുരം: വെമ്പായം ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മൂന്നാമത്തെ ആളും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തേക്കട സ്വദേശി നൗഫൽ ആണ് മരിച്ചത്. അൻപത് ശതമാനത്തിന് മേളിൽ പൊള്ളാലേറ്റ നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ഇരിക്കെയായിരുന്നു മരണം.
തീവയ്പ്പിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസിലിൽ നവാസും(35) തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷും (32) നേരത്തെ മരിച്ചിരുന്നു. കൂടാതെ ഇവർക്കൊപ്പം ബാറിൽ ഉണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ടുള്ള മരണം നാലായി. ജൂലൈ 19 രാത്രി 9.30 ഓടെ വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽ വച്ചായിരുന്നു സംഭവം.നന്നാട്ടുകാവ് സ്വദേശി അനീഷ് മറ്റ് നാല് പേരും ചേർന്ന് ബാറില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കേ തർക്കം ഉണ്ടായി. അനീഷിനെ സംഘത്തില്‍ ഉണ്ടായിരുന്ന നവാസ് മുഖത്തടിച്ചു. ഇതില്‍ പ്രകോപതിനായ അനീഷ് ഒരു കന്നാസില്‍ പെട്രോളുമായി വന്ന് എല്ലാവരുടെയും ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു
Tags : Vembayam bar clash death Deepika DeepikaNewspaper NewsUpdate Headlines