x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; വീണ്ടും ഇൻസ്റ്റാഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 31, 2026 06:57 AM IST | Updated: July 31, 2026 06:59 AM IST

നരേന്ദ്ര മോദി

ന്യൂഡൽഹി: പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യക്കടലാസ് ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തുവരുന്നത്.

കഴിഞ്ഞ പല ദശകങ്ങളായി കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ചോദ്യക്കടലാസ് ചോർച്ചയുടെ ഗുരുതരമായ പ്രശ്നം നേരിടുന്നുണ്ടെന്നും, ഇത് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കേണ്ടതും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തേണ്ടതും ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ ഭാവിയുമായി കളിക്കുന്ന പേപ്പർ മാഫിയകളെയും ചോർച്ചാ സംഘങ്ങളെയും ഒരു കാരണവശാലും വെറുതെ വിടില്ലെന്നും, അവർക്ക് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതിനായി കർശനമായ നിയമങ്ങൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

താൻ നൽകിയ വാഗ്ദാനപ്രകാരം പാർലമെന്റിന്റെ ഇരുസഭകളും വിശദമായ ചർച്ചകൾക്ക് ഒടുവിൽ കർശന വ്യവസ്ഥകളുള്ള പുതിയ ബിൽ പാസാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

Tags : ExaminationAct AmendmentBill Passed NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up