സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിക്ക് റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും സമയോചിതമായ ഇടപെടലിലൂടെ പുതുജീവിതം. സംഭവത്തിന്റെ സിസിടിവി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സെക്കന്ദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിലാണ് അപകടം സംഭവിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തതിന് തൊട്ടുപിന്നാലെ ഓടിച്ചെന്ന് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലൻസ് തെറ്റുകയായിരുന്നു. യുവതി ട്രാക്കിലേക്ക് വീഴുന്നത് കണ്ട് നിമിഷനേരം കൊണ്ട് സ്ഥലത്ത് ഓടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് സിപിഒ വിനോദ്, ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ ചേർന്ന് ഇവരെ സുരക്ഷിതമായി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Tags : Young woman falls down moving train Railway police rescue Deepika DeepikaNewspaper NewsUpdate Headlines