x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണം; എ​ല്‍​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 02:39 PM IST | Updated: July 31, 2026 02:43 PM IST

ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്.​പി. ദീ​പ​ക് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി​യ കൗ​ൺ​സി​ല​ർ​മാ​രാ​ണ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്.

ഈ ​വോ​ട്ട് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു​ള്ള നി​യ​മ സം​ര​ക്ഷ​ണം കോ​ട​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​മി​ല്ലാ​ത്ത ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വോ​ട്ട് ചെ​യ്ത​ത് മു​നി​സി​പ്പ​ൽ ആ​ക്ടി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​പ്പീ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും നോ​ട്ടീ​സ് അ​യ​ച്ച കോ​ട​തി മൂ​ന്നാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. പ​ല ദൈ​വ​ങ്ങ​ളു​ടെ​യും ബ​ലി​ദാ​നി​ക​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​നേ​ര​ത്തെ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി​യി​രു​ന്നു.

Tags : Thiruvananthapuram Corporation LDF BJP CPM

Recent News

Corehub Up