x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളം വേ​ണ്ടെ​ന്ന് പ​റ​യാ​തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രേ​ണ്ട; വി​ജ​യ്‍​യെ ത​ട​യു​മെ​ന്ന് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ

നാഷണൽ ഡെസ്ക്
Published: July 31, 2026 03:22 PM IST | Updated: July 31, 2026 03:39 PM IST

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌

ബം​ഗ​ളൂ​രു: കാ​വേ​രി വെ​ള്ളം പ​ങ്കു​വ​യ്ക്ക​ൽ ത​ർ​ക്കം രൂക്ഷ​മാ​കു​ന്ന​തി​നി​ട​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​ക്കെ​തി​രെ ക​ന്ന​ട സം​ഘ​ട​ന​ക​ൾ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്നു. വെ​ള്ളം വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കാ​തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ജ​യ്‍​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​മെ​ന്നു​മാ​ണ് സം​ഘ​ട​ന​ക​ളു​ടെ മു​ന്ന​റി​യി​പ്പ്.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ബം​ഗ​ളൂ​രു​വി​ൽ ക​ന്ന​ട സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ത​ൽ​ക്കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ചു.

ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​ല​വി​ൽ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു സ​ന്ദ​ർ​ശ​ന​ത്തി​ന് വ​രേ​ണ്ട​തി​ല്ലെ​ന്നും വി​ജ​യ്‍​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പൂ​ർ​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ലെ അ​ടു​ത്ത ഘ​ട്ട ന​ട​പ​ടി​ക​ൾ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

Tags : CauveryDispute Karnataka Bandh Vijay D.K. Shivakumar TamilNadu Karnataka

Recent News

Corehub Up