മന്ത്രി എൻ. ഷംസുദ്ദീന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുന്നു.
കൊച്ചി: മന്ത്രി എൻ. ഷംസുദ്ദീന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ചൊവ്വാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. യോഗം നടക്കുന്ന വേദിയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു പ്രതിഷേധം.
ഉടന്‍തന്നെ പൊലിസ് എത്തി പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് മന്ത്രി കടന്നു പോയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തയിരുന്നു.
Tags :