അപകടത്തിൽപ്പെട്ട സ്കൂട്ടറും കെഎസ്ആർടിസി ബസും.
തൃശൂർ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം തൃശൂർ ഒല്ലൂരിലുണ്ടായ സംഭവത്തിൽ വിയ്യൂർ പാടൂക്കാട്സ്വദേശി പ്ലാവിൻ കൂട്ടത്തിൽ പി.എസ്. നിതിൻ (34) ആണ് മരിച്ചത്.
തൃശൂരിൽ നിന്ന് എരുമേലിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തൃശൂരിലേക്ക് വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : Accident Death Scooter Ksrtc bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash