കൊല്ലപ്പെട്ട സിഐഎസ്എഫ് ജവാൻമാർ
ശ്രീനഗർ: സിഐഎസ്എഫ് ജവാൻ നാലു സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. ജമ്മു കാഷ്മീരിലെ കത്വ ജില്ലയിലുണ്ടായ സംഭവത്തിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കത്വയിലെ ബാസോലി മേഖലയിലെ സേവാ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ക്യാമ്പിലാണ് സംഭവം.
ഉദ്യോഗസ്ഥർക്കിടെയുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കത്തിന് പിന്നാലെ ഒരു ജവാൻ തോക്കെടുത്ത് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ഹെഡ് കോൺസ്റ്റബിൾ പദവിയിലുള്ള ജവാനെ ഉടനടി മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെ ജമ്മു പൊലിസിനു കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Tags : fire kill kathua Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash