Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kathua

സി​ഐ​എ​സ്എ​ഫ് ക്യാ​മ്പി​ൽ വെ​ടി​വ​യ്പ്പ്; നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ നാ​ലു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്നു. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ ജി​ല്ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ത്വ​യി​ലെ ബാ​സോ​ലി മേ​ഖ​ല​യി​ലെ സേ​വാ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്യാ​മ്പി​ലാ​ണ് സം​ഭ​വം.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വെ​പ്പി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ ഒ​രു ജ​വാ​ൻ തോ​ക്കെ​ടു​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​ഐ​എ​സ്എ​ഫ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ പ​ദ​വി​യി​ലു​ള്ള ജ​വാ​നെ ഉ​ട​ന​ടി മ​റ്റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്പ്പെ​ടു​ത്തി. ഇ​യാ​ളെ ജ​മ്മു പൊ​ലി​സി​നു കൈ​മാ​റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up