x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത്തോ​ടെ ടീം ​ഇ​ന്ത്യ

വെബ്ഡെസ്ക്
Published: September 29, 2026 10:01 PM IST | Updated: September 29, 2026 10:01 PM IST

കോഹ്‌ലി ഗോഹട്ടിയിൽ എത്തിയപ്പോൾ.

ഗോ​ഹ​ട്ടി: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ ഗോ​ഹ​ട്ടി​യി​ലാ​ണ് മ​ത്സ​രം. സ്റ്റാ​ര്‍​സ്‌​പോ​ര്‍​ട്‌​സ്, ജി​യൊ​ഹോ​ട്ട്സ്റ്റാ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ മ​ത്സ​രം ത​ത്സ​മ​യം.

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തു ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ ഇ​ന്ത്യ, പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്.

സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌ലി​യു​ടെ (88 പ​ന്തി​ല്‍ 139 നോ​ട്ടൗ​ട്ട്) അ​തി​വേ​ഗ സെ​ഞ്ചു​റി​യും ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ (108 പ​ന്തി​ല്‍ 110) ഇ​രു​ത്തം​വ​ന്ന ഇ​ന്നിം​ഗ്‌​സും കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ത്യ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി.

ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് (108 പ​ന്തി​ല്‍ 101), ജോ​ണ്‍ കാം​ബ​ല്‍ (60 പ​ന്തി​ല്‍ 62), അ​മി​ര്‍ ജാ​ങ്കോ (43 പ​ന്തി​ല്‍ 58) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​യി​രു​ന്നു കാ​ര്യ​വ​ട്ട​ത്ത് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു ക​രു​ത്താ​യ​ത്. തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചാ​ണ് വി​ന്‍​ഡീ​സ് ഇ​ന്നു ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങു​ക.

Tags : TeamIndia FullStrength ODICricket India WestIndies Sports

Recent News

Corehub Up