പ്രതീകാത്മക ചിത്രം
കൊല്ലം: പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് വീട് പൂർണമായും കത്തിനശിച്ചു. പത്തനാപുരം മഞ്ചള്ളൂർ തിരുവോണത്തിൽ മോഹൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
റോഡ് നിർമാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വീടായിരുന്നു ഇത്. പോർച്ചിൽ കന്നാസുകളിൽ ഡീസൽ സൂക്ഷിച്ചിരുന്നതാണ് തീ പടരാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടറിന് തീപിടിച്ചതിന് പിന്നാലെ സമീപവാസികൾ സ്ഥലത്തെത്തി.
എന്നാൽ തീ വീടിന്റെ ഗേറ്റ് ഭാഗത്തേക്കും മറ്റും അതിവേഗം പടർന്നതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല. നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെയും പൊലിസിനെയും വിവരമറിയിച്ചു. അപകടത്തിൽ നിന്ന് കോന്നി സ്വദേശി അനിൽകുമാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Tags : House Fire Fire Accident Pathanapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash