ഹരിദാസ് കല്ലറ
കല്ലറ: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലറയിൽ ഷാഫി പറമ്പിൽ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഹരിദാസ് കല്ലറ അന്തരിച്ചു.
വ്യാഴാഴ്ച കല്ലറയിൽ നടന്ന പ്രചാരണ റാലിയുടെ പിന്നാലെ സഞ്ചരിക്കവെ പഴയചന്തക്കടത്ത് വച്ച് ഹരിദാസ് സഞ്ചരിച്ചിരുന്ന വാഹനം കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ പ്രിയ വിനോദ് മകളാണ്.
Tags : Accident Rally Injured Congress WorkerDies HaridasKallara