Kerala
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം.
വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുവാവിനെ സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
District News
കൂത്താട്ടുകുളം: ഇലഞ്ഞിയിൽ രണ്ടുപേരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ കൂത്താട്ടുകുളം പോലീസ് പിടികൂടി. പാലോട് പരതന്നൂർ അജിനാ മൻസിലിൽ അബ്ദുൾ ഹക്കീം (63) ആണ് അറസ്റ്റിലായത്. ഈ മാസം 26നാണ് പ്രതി അബ്ദുൾ ഹക്കീം ഒപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ നെയ്യാറ്റിൻകര തിരുപ്പനം പെരുമവിളയിൽ ലാലി (53), കൃഷ്ണപിള്ള (64 ) എന്നിവരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്.
മൂവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് മൊഴി. കൂരിലുള്ള സ്വകാര്യവ്യക്തിയുടെ റബർ മരം വെട്ടുന്നതിനായി എത്തിയ ഇവർ ചീരാഞ്ചിറയിൽ വാക്കണ്ടത്തിമലയിലെ വീട്ടിലാണ് രണ്ട് മാസമായി വാടകയ്ക്ക് താമസിച്ചിരുന്നത്.
ഒളിവിലായിരുന്നു പ്രതിയെ ഇന്നലെ വൈകിട്ടാണ് കൂത്താട്ടുകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഹക്കീമിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലാലിയും കൃഷ്ണപിള്ളയും അപകടനില തരണം ചെയ്തു.