കോവളം : കുടുംബപ്രശ്നത്തിന്റെ പേരിൽ യുവാവിനെ ബന്ധുക്കളായ രണ്ട് പേർ വെട്ടി പരിക്കേൽപ്പിച്ചു. തിരുവല്ലം പൂങ്കുളം കല്ലടിച്ചാൻമൂല പഴവിള വീട്ടിൽ യദുവിനാണ് (22) വെട്ടേറ്റത്. സംഭവത്തിൽ ബന്ധുക്കളായ പൂങ്കുളം പാറവിള മുസ്ലിം പള്ളിക്ക് സമീപം പഴവിള വീട്ടിൽ ജിബിൻ (23), ജിതിൻ (22) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 9.45 ഓടെയാണ് പാറവിള മുസ്ലിം പള്ളിക്ക് സമീപം വഴി വരികയായിരുന്ന യദുവിനെ ഒന്നാം പ്രതിയായ ജിബിൻ കൈയിൽ കരുതിവച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മുഖത്ത് വെട്ടുകയും ജിതിൻ മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യദു ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും കോവളം പോലീസ് പറഞ്ഞു.
Tags : nattu vishesham Family problem hacked to death