x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​നെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു


Published: May 12, 2026 11:06 PM IST | Updated: May 12, 2026 11:06 PM IST

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സു​രേ​ന്ദ്ര​ൻ നാ​യ​ർ.

നെ​ടു​ങ്ക​ണ്ടം: ക​ർ​ഷ​ക​നെ സി​പിഎം ​പ്രാ​ദേ​ശി​ക നേ​താ​വും മ​ക​നും ചേ​ർ​ന്ന് വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. കൂ​ട്ടാ​ർ ക​ല്ലേ​ക്കു​ള​ത്ത് സു​രേ​ന്ദ്ര​ൻ നാ​യ​ർ​ക്കാ​ണ് (63)

ആക്രമണത്തിൽ തലയ്ക്ക് പ​രി​ക്കേ​റ്റ​ത്. കൂ​ട്ടാ​ർ സ്വ​ദേ​ശി​യാ​യ സി​പിഎം ​പ്രാ​ദേ​ശി​ക നേ​താ​വ് ത​മ്പി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രും ഇ​യാ​ളു​ടെ മ​ക​ൻ പ്ര​ദീ​പും ചേ​ർ​ന്ന് സു​രേ​ന്ദ്ര​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നുവെന്നു പറയുന്നു.

സു​രേ​ന്ദ്ര​ന്‍റെ ഭൂ​മി​യു​ടെ പാ​ട്ട​ക്ക​രാ​ർ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​മ്പി​യു​ടെ പ​ക്ക​ൽനി​ന്നു താ​ൻ പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നെ​ന്നും അ​പ്പോ​ൾ ഒ​പ്പി​ട്ട് വാ​ങ്ങി​യ മു​ദ്രപ്പേ​പ്പ​റി​ൽ വ്യാ​ജ​മാ​യി പാ​ട്ടക്ക​രാ​ർ എ​ഴു​തിച്ചേ​ർ​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കുക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. നി​ല​വി​ൽ ത​മ്പി​യും കു​ടും​ബ​വും ഭൂ​മി​യി​ൽ ക​യ​റു​ന്ന​തി​ന് കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ലം​ഘി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി​ ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​യാ​ൾ നെ​ടുങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേസ​മ​യം സു​രേ​ന്ദ്ര​ൻ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് ത​മ്പി​യും മ​ക​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​മ്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഭൂസം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ക​മ്പം​മെ​ട്ട് പോ​ലീ​സി​ൽ നി​ല​വിലു​ണ്ട്.

Tags : hacked to death nattuvishesham local news

Recent News

Corehub Up