National
മുംബൈ: ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ 68 എന്ന വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്നായിരുന്നു രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്.
1984ലെ മദ്രാസ് വിമാനത്താവളത്തിലേതിന് സമാനമായ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച രാവിലെ 5.30നാണ് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു.
എൽടിടിഇ - ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുണ്ടെന്നും 1984ലെ മദ്രാസ് വിമാനത്താവളത്തിലേതിനു സമാനമായ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സന്ദേശത്തിലുണ്ടായിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: ചെന്നൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിനു ബോംബ് ഭീഷണി.
നുങ്കന്പാക്കത്ത് ശാസ്ത്രിഭവനിലെ ഓഫീസിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഡിജിപിക്ക് ഇമെയൽ സന്ദേശം ലഭിക്കുകയായിരുന്നു.
ഉടൻ പോലീസും ബോംബ് നിർവീര്യമാക്കുന്ന സംഘവും ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.