ബംഗളൂരു: രാജ്യത്തിന്റെ പലഭാഗങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം ആയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സ്വദേശിയായ ശ്രീനിവാസ് ലൂയിസ് (47) ആണ് അറസ്റ്റിലായത്.
സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ സന്ദേശങ്ങൾ രാജ്യത്തുടനീളം വലിയ പരിഭ്രാന്തിയും തടസങ്ങളും സൃഷ്ടിച്ചിരുന്നു. 1100 ലധികം വ്യാജ ബോംബ് ഭീഷണികളാണ് ഇയാൾ അയച്ചതെന്ന് പോലീസ് പറഞ്ഞു.
എന്തിനാണ് ശ്രീനിവാസ് ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയതെന്ന് വ്യക്തമല്ല. പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരു സ്വദേശിയും ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനിവാസ് തൊഴിൽരഹിതനാണ്.
Tags : bomb threat fake bomb threat arrest police case