Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bomb Threats

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യി​ലൂ​ടെ പൊ​ലി​സി​നെ 'വ​ട്ടം​ക​റ​ക്കി​യ' യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യി​ലൂ​ടെ പൊ​ലി​സി​നെ വ​ട്ടം​ചു​റ്റി​ച്ച യു​വാ​വ് പി​ടി​യി​ൽ. സെ​ക്ര​ട്ടേ​റി​യ​റ്റി​നും ക്ലി​ഫ് ഹൗ​സി​നും ആ​ശു​പ​ത്രി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കു​മെ​തി​രെ തു​ട​ർ​ച്ച​യാ​യി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ശ​ര​ത് സു​ബ്ര​ഹ്മ​ണ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​യാ​ളു​ടെ പേ​രി​ൽ 102 കേ​സു​ക​ളു​ണ്ട്. ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു​പോ​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള നി​രാ​ശ​യാ​ണ് വ്യാ​ജ ഭീ​ഷ​ണി​ക​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ശ​ര​ത് അ​മേ​രി​ക്ക​യി​ലി​രു​ന്നാ​ണ് ഇ-​മെ​യി​ൽ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഒ​ന്ന​ര​മാ​സം മു​ൻ​പ് ചെ​ന്നൈ​യി​ലെ​ത്തി​യ ശ​ര​ത്തി​നെ മ​റ്റൊ​രു കേ​സി​ലാ​ണ് ത​മി​ഴ്‌​നാ​ട് എ​ടി​എ​സ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

Latest News

Corehub Up