x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളം​ബോ​യി​ൽ മ​ഴ ക​ളി​ക്കു​ന്നു; ഫോ​ളോ ഓ​ൺ ഒ​ഴി​വാ​ക്കാ​ൻ ല​ങ്ക പൊ​രു​തു​ന്നു

സ്പോർട്സ് ഡെസ്ക്
Published: August 25, 2026 06:27 PM IST | Updated: August 25, 2026 06:33 PM IST

ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ നിന്ന്.

കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്കോ​റാ​യ 503 റ​ൺ​സി​നെ​തി​രെ മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 265 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. 

ഇ​ന്ത്യ​യേ​ക്കാ​ൾ 238 റ​ൺ​സ് പി​ന്നി​ലു​ള്ള ആ​തി​ഥേ​യ​ർ​ക്ക് ഫോ​ളോ​ഓ​ൺ ഒ​ഴി​വാ​ക്കാ​ൻ ഇ​നി 38 റ​ൺ​സ് കൂ​ടി വേ​ണം. മ​ഴ​യും വെ​ളി​ച്ചക്കുറ​വും കാ​ര​ണം മൂ​ന്നാം ദി​വ​സ​ത്തെ ക​ളി നേ​ര​ത്തേ അ​വ​സാ​നി​ച്ചു. 85 റ​ൺ​സു​മാ​യി സോ​ന​ൽ ദി​നു​ഷും എ​ട്ട് റ​ൺ​സു​മാ​യി ലാ​ഹി​രു കു​മാ​ര​യും ക്രീ​സി​ലു​ണ്ട്. പ​സി​ന്ദു സൂ​ര്യ​ബ​ന്ദാ​ര 80 റ​ൺ​സു​മാ​യി മി​ക​ച്ച ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി. 

ഇ​ന്ത്യ​ക്കാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ​യും മാ​ന​വ് സു​താ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ഇ​ന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 503 റ​ൺ​സെ​ടു​ത്ത് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ധ്രു​വ് ജു​റെ​ലി​ന്‍റെ പു​റ​ത്താ​കാ​തെ​യു​ള്ള 115 റ​ൺ​സും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ 117 റ​ൺ​സു​മാ​ണ് ഇ​ന്ത്യ​യെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. 

Tags : ColomboTest SriLanka India TestCricket TeamIndia

Recent News

Corehub Up