x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​മ്പ​ഴ​വു​മാ​യി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞു, പ​രി​ക്കേ​റ്റ​വ​രെ തി​രി​ഞ്ഞു​നോ​ക്കാ​തെ ജ​ന​ക്കൂ​ട്ടം, മാ​മ്പ​ഴ​വു​മാ​യി ക​ട​ന്നു


Published: June 15, 2026 06:35 PM IST | Updated: June 15, 2026 06:35 PM IST

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​രി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​ന്നാ​ൽ സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ ആ​ളു​ക​ൾ പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം വാ​ഹ​ന​ത്തി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ മാ​മ്പ​ഴ​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദേ​ശീ​യ​പാ​ത 27-ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ജ​യ് പാ​സ്വാ​ൻ(40) ഭാ​ര്യ സാ​ന്താ​ര ദേ​വി​യോ​ടൊ​പ്പം പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും മു​സാ​ഫ​ർ​പു​രി​ലേ​ക്ക് ട്ര​ക്കി​ൽ മാ​മ്പ​ഴ​വു​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം റോ​ഡി​ൽ ചി​ത​റി കി​ട​ന്ന മാ​മ്പ​ഴം ശേ​ഖ​രി​ച്ചു​കൊ​ണ്ടു​പോ​യി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ദ​മ്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജ​യ് പാ​സ്വാ​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ഭാ​ര്യ ചി​കി​ത്സ​യി​ലാ​ണ്.

Tags : Crowd loot truck Bihar couple

Recent News

Corehub Up