x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലവും കട്ടിളപ്പാളിയും തിരികെപ്പിടിപ്പിച്ചു


Published: June 15, 2026 03:57 PM IST | Updated: June 15, 2026 03:57 PM IST

പമ്പാ: ശബരിമലയിൽനിന്നും നഷ്ടപ്പെട്ട സ്വർണം എത്രയെന്നറിയാൻ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് ശ്രീകോവിലിന്‍റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്ന ശേഷം തിരികെ പിടിപ്പിച്ചു.

സംസ്ഥാനസർക്കാരിന്‍റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്. മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്ഐടിയും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. 

സ്വർണക്കൊള്ളക്കേസിന്‍റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനാണ് ഇപ്പോൾ എസ്ഐടി സന്നിധാനത്തെത്തിയത്. ഭാരമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

Tags : Sabarimala gold loot gold

Recent News

Corehub Up