മലപ്പുറം: യുഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രംഗത്ത്. മാറാട് കലാപ സമയത്ത് യുഡിഎഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്നാണ് ജയരാജന്റെ ആരോപണം.
കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയതെന്ന് പി.ജയരാജൻ ആരോപിച്ചു. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി വെളിയംകോട് ഇടത് സ്ഥാനാർഥി എം.കെ. സക്കീറിന്റെ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു പി.ജയരാജൻ. ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
Tags : AK Antony PK Kunhalikutty rss udf p jayarajan