x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ പാത അതോറിറ്റി എൻജിനിയറെ ചെളി എറിഞ്ഞു; ബിജെപി മന്ത്രിക്ക് ഒരു മാസം തടവുശിക്ഷ


Published: April 28, 2026 06:59 AM IST | Updated: April 28, 2026 06:59 AM IST

മുംബൈ: ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ്മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി.

2019ൽ ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ–ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം.

എൻഎച്ച്എഐ എൻജിനിയറായ പ്രകാശ് ഷെഡേക്കറിന്‍റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസിലായിരുന്നു റാണ.

റാണയുടെ ശിക്ഷ പിന്നീട് റദ്ദാക്കിയ കോടതി മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിച്ചു.

Tags : Nitesh Rane minister engineer attack

Recent News

Corehub Up