പ്രതീകാത്മക ചിത്രം
കണ്ണൂര്: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസി. എൻജിനയറെ കോർപറേഷൻ പിരിച്ചുവിട്ടു. കോർപറേഷൻ എടക്കാട് സോണലിലെ താത്കാലിക ജീവനക്കാരൻ പി. മുഹമ്മദ് അസ്ലമിനെയാണ് ജോലിയിൽനിന്നും പിരിച്ചു വിട്ടത്.
തിങ്കളാഴ്ച നഗരത്തിലെ ഒരു ബാറിന് സമീപംവച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അസി. എൻജിനിയറെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. തലശേരി വിജിലന്സ് കോടതിയില് ഹാജരാക്കിയ പ്രതിയെ തലശേരി സ്പെഷ്യല് സബ് ജയിലിലേക്ക് റിമാന്ഡ് ചെയ്തു.