ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരമർപ്പിക്കാൻ വ്യത്യസ്തമായ നീക്കവുമായി പോർച്ചുഗൽ ടീം. യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിനിടെയാണ് ഫുട്ബോൾ ഇതിഹാസത്തിന് സഹതാരങ്ങൾ ആദരമർപ്പിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ പോർച്ചുഗൽ താരങ്ങളെല്ലാം റൊണാൾഡോയുടെ ഐതിഹാസികമായ ഏഴാം നമ്പർ ജഴ്സി അണിയും.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കളി താത്കാലികമായി നിർത്തിവെച്ച് കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ച് താരത്തിന് ആദരമർപ്പിക്കും. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോയെങ്ക, പരിശീലകന് ഹൊര്‍ഹെ ജെസ്യൂസ്, താരങ്ങളായ ബെര്‍നാഡോ സില്‍വ, റുബന്‍ ഡയസ്, ബ്രൂണോ ഫെര്‍നാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു ആദരവിന് രൂപം നൽകിയത്. പ്രീമാച്ച് ചടങ്ങുകൾക്ക് ശേഷം താരങ്ങൾ സ്വന്തം ജഴ്സികളിലേക്ക് മടങ്ങും.
എന്നാൽ റൊണാൾഡോയുടെ ഏഴാം നമ്പറിന്റെ പുതിയ അവകാശിയായ റാഫേൽ ലിയാവോ ഏഴാം നമ്പർ ജഴ്സിയിൽ തന്നെ തുടരും. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റൊണാൾഡോ ഫെഡറേഷൻ ഒരുക്കുന്ന ആദരിക്കൽ പരിപാടികളോട് സഹകരിക്കുന്നില്ലെങ്കിലും താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് പോർച്ചുഗലിന്റെ ഈ നീക്കം.