Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpaceX

സ്റ്റാ​​​​ർ​​​​ഷി​​​​പ്പ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ; ച​രി​ത്രം കു​റി​ച്ച് സ്പേ​സ് എ​ക്സ്

ടെ​​​​​ക്സ​​​​​സ്: ഇ​​​​​ലോ​​​​​ൺ മ​​​​​സ്കി​​​​​ന്‍റെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ സ്പേ​​​​​സ് എ​​​​​ക്സി​​​​​ന്‍റെ ഭീ​​​​​മാ​​​​​കാ​​​​​ര​​​​​മാ​​​​​യ ‘സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ്’ റോ​​​​​ക്ക​​​​​റ്റ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ഭൂ​​​​​മി​​​​​യു​​​​​ടെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലെ​​​​​ത്തി. നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ 14-ാമ​​​​​ത് പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​പ്പ​​​​റ​​​​​ക്ക​​​​​ലി​​​​​ലാ​​​​​ണ് സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ് ഈ ​​​​​സു​​​​​പ്ര​​​​​ധാ​​​​​ന നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച​​​​​ത്.

2023 മു​​​​​ത​​​​​ൽ ന​​​​​ട​​​​​ന്ന 13 പ​​​​​രീ​​​​​ക്ഷ​​​​​ണ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളും സ​​​​​ബ് ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ൽ ത​​​​​ല​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 1500 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ല​​​​​ധി​​​​​കം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചു​​​​​ള്ള വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് ഈ ​​​​​ച​​​​​രി​​​​​ത്ര​നേ​​​​​ട്ടം. ടെ​​​​​​ക്സ​​​​​​സി​​​​​​ലെ ബോ​​​​​​കാ ചി​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള സ്പേ​​​​​​സ് ബേ​​​​​​സ് കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ​​​​​നി​​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം 6.15നാ​​​​യി​​​​രു​​​​ന്നു വി​​​​​​ക്ഷേ​​​​​​പ​​​​​​ണം.

ദൗ​​​​​ത്യ​​​​​ത്തി​​​​​നി​​​​​ടെ നേ​​​​​രി​​​​​ട്ട നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണ് സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ് ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. യാ​​​​​ത്രാ​​​​​മ​​​​​ധ്യേ മൂ​​​​​ന്ന് പ്ര​​​​​ധാ​​​​​ന എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്ന് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ല​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ദൗ​​​​​ത്യം ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന ഭീ​​​​​തി ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക​​​​​കം എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​ർ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​വും റീ ​​​​​സ്റ്റാ​​​​​ർ​​​​​ട്ടും ന​​​​ട​​​​ത്തി റോ​​​​​ക്ക​​​​​റ്റി​​​​​നെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​ത്തു മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ളേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ദൗ​​​​​ത്യം സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​ത​​​​​ട​​​​​സം കാ​​​​​ര​​​​​ണം മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റാ​​​​​യി വെ​​​​​ട്ടി​​​​​ച്ചു​​​​​രു​​​​​ക്കി.

ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ്, ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ദ്യ പേ​​​​​ലോ​​​​​ഡാ​​​​​യ 26 പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ ‘സ്റ്റാ​​​​​ർ​​​​​ലി​​​​​ങ്ക് വി 3’ ​ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി വി​​​​​ക്ഷേ​​​​​പി​​​​​ച്ചു. മു​​​​​ൻ ത​​​​​ല​​​​​മു​​​​​റ ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ പ​​​​​ത്തു​മ​​​​​ട​​​​​ങ്ങ് കൂ​​​​​ടു​​​​​ത​​​​​ൽ ഡാ​​​​​റ്റാ​​​​​ശേ​​​​​ഷി​​​​​യു​​​​​ള്ള​​​​​വ​​​​​യാ​​​​​ണി​​​​​വ. ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​താ​യി ഇ​ലോ​ൺ മ​സ്ക് എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​ശേ​ഷം പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ നി​​​​​യ​​​​​ന്ത്രി​​​​​ത ലാ​​​​​ൻ​​​​​ഡിം​​​​​ഗ് ബേ​​​​​ൺ ന​​​​​ട​​​​​ത്താ​​​​​ൻ റോ​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ട​​​​​ലി​​​​​ലെ പ​​​​​ത​​​​​നം മു​​​​​ന്പ​​​​​ത്തേ​​​​​തു​​​​​പോ​​​​​ലെ സു​​​​​ഗ​​​​​മ​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ സ​​​​​മു​​​​​ദ്രോ​​​​​പ​​​​​രി​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വ​​​​​ച്ച് കൂ​​​​​റ്റ​​​​​ൻ തീ​​​​​ഗോ​​​​​ള​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്.

2008 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 28നാ​​​​​ണ് സ്പേ​​​​​സ് എ​​​​​ക്സി​​​​​ന്‍റെ ആ​​​​​ദ്യ റോ​​​​​ക്ക​​​​​റ്റാ​​​​​യ ‘ഫാ​​​​​ൽ​​​​​ക്ക​​​​​ൺ 1’ ആ​​​​​ദ്യ​​​​​മാ​​​​​യി ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. കൃ​​​​​ത്യം 18 വ​​​​​ർ​​​​​ഷ​​​​​ത്തി​നു​ശേ​​​​​ഷം അ​​​​​തേ തീ​​​​​യ​​​​​തി​​​​​യി​​​​​ൽ ത​​​​​ന്നെ​​​​​യാ​​​​​ണ് സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പും ഈ ​​​​​നേ​​​​​ട്ടം കൊ​​​​​യ്ത​​​​​ത്.
ലോ​​​​​​ക​​​​​​ത്ത് ഇ​​​​​​തു​​​​​​വ​​​​​​രെ നി​​​​​​ർ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള​​​​​​തി​​​​​​ൽ​വ​​​​​​ച്ച് ഏ​​​​​​റ്റ​​​​​​വും വ​​​​​​ലു​​​​​​തും ശ​​​​​​ക്തി​​​​​​യേ​​​​​​റി​​​​​​യ​​​​​​തു​​​​​​മാ​​​​​​യ റോ​​​​​​ക്ക​​​​​​റ്റ് സി​​​​​​സ്റ്റ​​​​​​മാ​​​​​​ണി​​​​​​ത്.

124 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള സ്റ്റാ​​​​​​ർ​​​​​​ഷി​​​​​​പ്പി​​​​ന് 100 പേ​​​​രെ വ​​​​ഹി​​​​ക്കാ​​​​നും 100 ട​​​​​​ണ്ണി​​​​​​ല​​​​​​ധി​​​​​​കം ഭാ​​​​​​രം ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്ത് എ​​​​​​ത്തി​​​​​​ക്കാ​​​​​​നും ശേ​​​​​​ഷി​​​​​​യു​​​​​​ണ്ട്.​ നാ​​​​​സ​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത ചാ​ന്ദ്ര​​​​​ദൗ​​​​​ത്യ​​​​​മാ​​​​​യ ആ​​​​​ർ​​​​​ട്ടി​​​​​മി​​​​​സ്, ഭാ​​​​​വി​​​​​യി​​​​​ലെ ചൊ​​​​​വ്വാ​​​​​ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് മ​​​​​നു​​​​​ഷ്യ​​​​​രെ കൊ​​​​​ണ്ടു​​​​​പോ​​​​​കാ​​​​​ൻ രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്ത പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വു​​​​​ന്ന റോ​​​​​ക്ക​​​​​റ്റാ​​​​​ണ് സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ്.

Latest News

Corehub Up